യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ നടത്തിയ സംഘര്‍ഷം ലോക്‌സഭയില്‍ ഉന്നയിച്ച് ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. പി.എസ്.സി പരീക്ഷയിലുണ്ടായ ക്രമക്കേടുകളും ചേര്‍ത്ത് സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് രമ്യ ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ചെറുപ്പക്കാരുടെ ആശ്രയമായ പി.എസ്.സി യെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് യാതൊരു രീതിയിലും അംഗീകരിക്കാന്‍ കഴിയില്ല. സുതാര്യമായി പ്രവര്‍ത്തിക്കേണ്ട പി.എസ്.സിയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രമ്യ അഭിപ്രായപ്പെട്ടു.