Connect with us

kerala

സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പ്; വോട്ട് ചെയ്യാതിരിക്കാന്‍ കോളേജ് യുയുസിയെ ആക്രമിച്ച് എസ്എഫ്‌ഐ നേതാക്കള്‍; അഞ്ച് പേര്‍ക്കെതിരെ കേസ്

സംഭവത്തില്‍ എസ്.എഫ്.ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തു

Published

on

സ്വന്തന്ത്രനായി വിജയിച്ച യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ തിങ്കളാഴ്ച നടക്കാനിരിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കാന്‍ അക്രമിച്ച് തിരിച്ചറിയല്‍ കാര്‍ഡ് കൈക്കലാക്കിയതായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. പെരിന്തല്‍മണ്ണ അല്‍സലാമാ കോളേജ് വിദ്യാര്‍ത്ഥിയുടെ തിരിച്ചറിയല്‍ കാര്‍ഡാണ് ഒരു സംഘം തട്ടിയെടുത്തത്. സംഭവത്തില്‍ എസ്.എഫ്.ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തു.

പെരിന്തല്‍മണ്ണ അല്‍സലാമാ കോളേജല്‍ നിന്നും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട ഷിഹാന് കഴിഞ്ഞ ദിവസമാണ് കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനുള്ള തിരിച്ചറിയല്‍ കാര്‍ഡ് കോളേജിലെത്തിയത്. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ഷിഹാന്‍ കോളേജില്‍ പോയി തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങി ഇറങ്ങിയപ്പോള്‍ എസ്.എഫ്.ഐയുടെ ജില്ലാ നേതാക്കള്‍ വഴി തടഞ്ഞതായാണ് പരാതി.

തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാല്‍ പണം നല്‍കാമെന്ന് നേതാക്കള്‍ ആദ്യം പറഞ്ഞു. ഇത് നിരസിച്ചതോടെ ഇവര്‍ പിന്തുടര്‍ന്നെത്തി കൈയേറ്റം ചെയ്ത ശേഷം തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടു പോയെന്നാണ് പരാതി. സംഭവത്തില്‍ വളാഞ്ചേരി പൊലീസ് എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ഹരി, കണ്ടാലറിയാവുന്ന മറ്റ് നാലു പേര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. അന്യായമായി തടഞ്ഞുവെച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ സര്‍വകലാശാലാ ഡീനിനും വിദ്യാര്‍ത്ഥി പരാതി നല്‍കിയിട്ടുണ്ട്.

Health

സംസ്ഥാനത്ത് വീണ്ടും നിപ മരണം; മലപ്പുറത്തെ 14കാരന്‍ മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം

Published

on

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന 14കാരന്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

നിപ സ്ഥിരീകരിച്ച കുട്ടിക്ക് ഈ മാസം 10ന് ആണ് പനി ബാധിച്ചത്. പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരന്റെ സാംപിൾ വിദ​ഗ്ധ പരിശോധനയ്ക്കായി പൂനെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ചിരുന്നു. ഈ സാംപിൾ ഫലം പോസിറ്റീവ് ആയതോടെയാണ് ഇന്നലെ നിപ സ്ഥിരീകരിക്കുന്നത്.

നിപ ബാധിതനായ കുട്ടിയുടെ റൂട്ട് മാപ്പ് ഇന്നലെ രാത്രി ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. നിലവില്‍ 246 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു. നിപ രോഗലക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലുള്ള രണ്ടുപേരുടെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. ഇതില്‍ 63 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലാണുള്ളത്. ഹൈറിസ്‌ക് കാറ്റഗറിയിലുള്ളവരുടെ എല്ലാവരുടേയും സാംപിളുകള്‍ പരിശോധനയ്ക്കായി എടുക്കുമെന്നും മന്ത്രി അറിയിച്ചു.

 

Continue Reading

india

ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്‍ പ്രഥമ പുരസ്കാരം രാഹുൽ ഗാന്ധിക്ക്

ഭാരത് ജോഡോ യാത്ര നടത്തി ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്ത ദേശീയ നേതാവ് എന്ന നിലയ്ക്കാണ് പ്രഥമ പുരസ്കാരം രാഹുൽ ഗാന്ധിക്ക് നൽകാൻ തീരുമാനിച്ചത്.

Published

on

ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പൊതുപ്രവർത്തക പുരസ്കാരം രാഹുല്‍ ഗാന്ധിക്ക്. ഭാരത് ജോഡോ യാത്ര നടത്തി ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്ത ദേശീയ നേതാവ് എന്ന നിലയ്ക്കാണ് പ്രഥമ പുരസ്കാരം രാഹുൽ ഗാന്ധിക്ക് നൽകാൻ തീരുമാനിച്ചത്.

ഒരു ലക്ഷം രൂപയും നേമം പുഷ്പരാജ് രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്കാരം. ഡോ. ശശി തരൂർ എംപി ചെയർമാനും പെരുമ്പടവം ശ്രീധരൻ, ഡോ. എം.ആർ. തമ്പാൻ, ഡോ. അച്ചുത് ശങ്കർ, ജോൺ മുണ്ടക്കയം എന്നിവർ അംഗങ്ങളുമായുള്ള ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Continue Reading

kerala

കേരളത്തിൽ പ്രതിഭാശാലികളെ വളർത്തിയത് ചന്ദ്രിക: ഷാഫി പറമ്പിൽ എം.പി

ചന്ദ്രിക സ്പെഷ്യൽ ഡ്രൈവ് ക്യാമ്പയിൻ കൊയിലാണ്ടി മണ്ഡല തല ഉൽഘാടനം ഷാഫി പറമ്പിൽ എം.പി നിർവ്വഹിച്ചു

Published

on

കൊയിലാണ്ടി:കേരളത്തിൽ നിരവധി പ്രതിഭാശാലികളായ എഴുത്തുകാരെയും സാഹിത്യകാരൻമാരെയും വളർത്തുന്നതിൽ നിർണ്ണായക പങ്ക്വഹിച്ചത് ചന്ദ്രികയാണെന്നും കൃത്യമായ മാധ്യമ ധർമ്മം ചന്ദ്രിക നിർവ്വഹിച്ചെന്നും ഷാഫി പറമ്പിൽ എം.പി പറഞ്ഞു.

ചന്ദ്രിക ഡ്രൈവ് സ്പെഷ്യൽ ക്യാമ്പയിന്റെ കൊയിലാണ്ടി നിയോജക മണ്ഡലം തല ഉൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ മണ്ഡലം പ്രസിഡൻറ് ഇൻചാർജ്ജ് ടി അഷ്റഫ്,ട്രഷറർ മoത്തിൽ അബ്ദുറഹ്മാൻ,മണ്ഡലം സിക്രട്ടറി പി.വി അഹമ്മദ് ചന്ദ്രിക കോഡിനേറ്റർ പി.കെ മുഹമ്മദലി ,കെ.കെ റിയാസ്,സിഫാദ് ഇല്ലത്ത് എന്നിവർ സംബന്ധിച്ചു

Continue Reading

Trending