Connect with us

More

മുസഫര്‍നഗര്‍ കലാപം; ബിജെപി നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നു

Published

on

ലക്‌നോ: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലുണ്ടായ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍.
63 പേര്‍ കൊല്ലപ്പെടുകയും 4000ത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും 50,000ത്തോളം പേര്‍ ഭവന രഹിതരാവുകയും ചെയ്ത കലാപത്തിന്റെ സൂത്രധാരന്‍മാര്‍ക്കെതിരായ കേസാണ് ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്. രാജ്യത്തെ ഞെട്ടിച്ച കലാപത്തില്‍ ബിജെപി കേന്ദ്രമന്ത്രിമാരും എംപിമാരുമടക്കം പ്രതികളായിരുന്നു. കേസ് പിന്‍വലിക്കുന്നതിനായി ജനഹിതം അറിയാന്‍ ജില്ലാ കളക്ടറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ബിജെപി നേതാക്കളായ സാധ്വി പ്രാച്ചി, മുന്‍ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍, എം.പി ബര്‍തേന്ദ്ര സിംഗ്, സംസ്ഥാന മന്ത്രി സുരേഷ് റാണ, എംഎല്‍എ മാരായ ഉമേഷ് മാലിക്, ഷാംലി, സംഗീത് സിംഗ് സോം എന്നിവര്‍ അടക്കം പ്രതികളായ കേസുകള്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നത്.

2013 ആഗസ്റ്റ് 31 ന് നടന്ന മഹാപഞ്ചായത്തില്‍ ഉണ്ടായ പ്രകോപന പ്രസംഗമാണ് ബിജെപി നേതാക്കള്‍ക്കെതിരായ ഒരു കേസ്. സാധ്വി പ്രാചി അടക്കമുള്ള നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗം കലാപത്തിന് പ്രേരണയാകുകയായിരുന്നു. സഞ്ജീവ് ബല്യാന്‍, സുരേഷ് റാണ, സംഗീത് സോം എന്നിവരുള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു.

ഇവര്‍ക്കെതിരെ ഐപിസി 188, 354, 341 വകുപ്പുകള്‍ ആണ് ചാര്‍ജ് ചെയ്തിരുന്നത്. മുസാഫര്‍ നഗര്‍ അഡീഷണിര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മധു ഗുപ്തയുടെതായിരുന്നു ഉത്തരവ്.

More

രണ്ട് ഘട്ടമായി പരീക്ഷ; ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

Published

on

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.

Continue Reading

News

അറിയാത്ത നമ്പര്‍ വിളികള്‍ക്ക് ഇനി പരിഭ്രമം വേണ്ട: സിഎന്‍എപി സംവിധാനം കൊണ്ടുവരാന്‍ ട്രായ്

ഇനി ട്രൂകോളര്‍ പോലുള്ള മൂന്നാം കക്ഷി ആപ്പുകളില്‍ ആശ്രയിക്കാതെ തന്നെ, വിളിക്കുന്നയാളുടെ യഥാര്‍ത്ഥ പേര് നേരിട്ട് കാള്‍ സമയത്ത് മൊബൈലില്‍ പ്രത്യക്ഷപ്പെടും.

Published

on

അറിയാത്ത നമ്പരുകളില്‍ നിന്നുള്ള ഫോണ്‍കോളുകള്‍ വഴി വഞ്ചിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍, ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുതിയ സംവിധാനവുമായി മുന്നോട്ട് വന്നു. ഇനി ട്രൂകോളര്‍ പോലുള്ള മൂന്നാം കക്ഷി ആപ്പുകളില്‍ ആശ്രയിക്കാതെ തന്നെ, വിളിക്കുന്നയാളുടെ യഥാര്‍ത്ഥ പേര് നേരിട്ട് കാള്‍ സമയത്ത് മൊബൈലില്‍ പ്രത്യക്ഷപ്പെടും.

കോളര്‍ നെയിം പ്രസെന്റഷന്‍ (സിഎന്‍എപി) എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. രാജ്യത്തെ എല്ലാ ടെലികോം സേവനങ്ങളിലും 2026 മാര്‍ച്ചോടെ ഇത് നിര്‍ബന്ധമായും നടപ്പാക്കണമെന്ന് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിശ്വാസ്യത വര്‍ധിപ്പിക്കുകയും തട്ടിപ്പ്, സ്പാം, ആള്‍മാറാട്ടം എന്നീ പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം. 4ജി
, 5ജി നെറ്റ്വര്‍ക്കുകളില്‍ ചില നഗരങ്ങളിലെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയായതായി ട്രായ് അറിയിച്ചു.

നിലവില്‍ ട്രൂകോളര്‍ തുടങ്ങിയ ആപ്പുകള്‍ കാള്‍ ചെയ്യുന്നയാളുടെ പേര് പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും, ഉപയോക്താവിന് ഇഷ്ടമുള്ള പേരിടാന്‍ സാധിക്കുന്നതിനാല്‍ അതിന് വിശ്വാസ്യതാ പ്രശ്‌നങ്ങളുണ്ട്. പക്ഷേ ഇചഅജ വഴി, സിം കണക്ഷന്‍ എടുക്കുമ്പോള്‍ കെ.വൈ.സി അടിസ്ഥാനത്തില്‍ നല്‍കിയ സര്‍ക്കാര്‍ അംഗീകരിച്ച പേരാണ് കാള്‍ സമയത്ത് കാണുക.

സ്പാം കോളുകളും തട്ടിപ്പുകളും കാര്യമായി കുറയുമെന്നാണ് ട്രായിയുടെ പ്രതീക്ഷ. ഉപയോക്താക്കള്‍ക്ക് അപേക്ഷകളൊന്നും നല്‍കാതെ ഈ സേവനം ലഭ്യമാകും. അതേസമയം ഈ ഫീച്ചര്‍ ഉപയോഗിക്കാനില്ലെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനുള്ള ഓപ്ഷന്‍ ലഭ്യമായിരിക്കും.

Continue Reading

News

നാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന്‍ മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു

സങ്കീര്‍ണമായ ഇമേജ് എഡിറ്റുകളും സ്വാഭാവിക ഭാഷ നിര്‍ദേശങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്ന കഴിവുമാണ് ഇതിനെ ജനപ്രിയമാക്കിയത്.

Published

on

ജെമിനിയുടെ ഇമേജ് ജനറേഷന്‍ ടൂളായ നാനോ ബനാന പുറത്തിറങ്ങി മാസങ്ങള്‍കൊണ്ടുതന്നെ ഉപയോക്താക്കളെ ആകര്‍ഷിച്ചിരുന്നു. സങ്കീര്‍ണമായ ഇമേജ് എഡിറ്റുകളും സ്വാഭാവിക ഭാഷ നിര്‍ദേശങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്ന കഴിവുമാണ് ഇതിനെ ജനപ്രിയമാക്കിയത്. ഇപ്പോള്‍ ഇതിന്റെ അടുത്ത പതിപ്പായ നാനോ ബനാന 2-നെക്കുറിച്ച് വലിയ പ്രതീക്ഷകളാണ്. പുറത്ത് വരുന്ന സൂചനകള്‍ പ്രകാരം പുതിയ പതിപ്പിന്റെ ഔദ്യോഗിക ലോഞ്ചിങ് ഉടന്‍ നടക്കാനാണ് സാധ്യത.

പ്രതീക്ഷ ഉയര്‍ത്തിയത്, കഴിഞ്ഞ ദിവസങ്ങളില്‍ ചില ഉപയോക്താക്കള്‍ക്ക് നാനോ ബനാന 2 ഉപയോഗിക്കാന്‍ കഴിഞ്ഞതും അവര്‍ സൃഷ്ടിച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതുമാണ്. എന്നാല്‍ ലോഞ്ചിങ് തീയതിയെക്കുറിച്ച് ഗൂഗിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജെമിനി 2.5 ഫ്‌ലാഷ് മോഡലിന്റെ തുടര്‍ച്ചയായ നാനോ ബനാന 2 ചിത്രങ്ങളുടെ കൃത്യത, റെന്‍ഡറിങ് ഗുണനിലവാരം, ഇന്‍ഫോഗ്രാഫിക്സ്, ചാര്‍ട്ടുകള്‍, നിര്‍ദ്ദേശങ്ങള്‍ പിന്തുടരല്‍ തുടങ്ങിയ മേഖലകളില്‍ വലിയ പരിഷ്‌കാരങ്ങളോടെയാണ് വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന റെസല്യൂഷന്‍ ഡൗണ്‍ലോഡുകളും ഒന്നിലധികം വീക്ഷണാനുപാതങ്ങളും (9:16, 16:9 എന്നിവ) പിന്തുണയ്ക്കുന്ന പുതിയ പതിപ്പ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കും പ്രൊഫഷണല്‍ അവതരണങ്ങള്‍ക്കും കൂടുതല്‍ അനുയോജ്യമാകും.

പുതിയ മോഡലില്‍ ചിത്ര നിര്‍മ്മാണം പല ഘട്ടങ്ങളിലായാണ് നടക്കുകപ്ലാന്‍ ചെയ്യല്‍, വിലയിരുത്തല്‍, സ്വയം അവലോകനം എന്നിവയിലൂടെ അന്തിമ ചിത്രം കൂടുതല്‍ യാഥാര്‍ഥ്യത്തോടും കൃത്യതയോടും കൂടി ലഭ്യമാക്കും. നാനോ ബനാന 2 ജെമിനി 3 പ്രോ ഇമേജ് മോഡലിലാണ് പ്രവര്‍ത്തിക്കുന്നത്.

പ്രശസ്തരുടേതടക്കം ഉയര്‍ന്ന കൃത്യതയുള്ള ചിത്രങ്ങള്‍ സൃഷ്ടിക്കാനും വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ ക്രിയേറ്റീവ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് അവയെ ഇഷ്ടാനുസൃതമാക്കാനും നാനോ ബനാന 2 സഹായിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കളുടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനായി ‘എഡിറ്റ് വിത്ത് ജെമിനി’ എന്ന ഫീച്ചറും ലഭ്യമാകും.

Continue Reading

Trending