അഹമ്മദാബാദ്: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനു ശേഷം സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും കാവിവത്കരണമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ക്കെല്ലാം കാവി നിറം നല്‍കിയ യോഗി ഇപ്പോള്‍ പൊതു ശൗചാലയങ്ങള്‍ക്കും കാവി നിറം നല്‍കിയിരിക്കുകയാണ്. അഖിലേഷ് യാദവിന്റെ ജില്ലയായ ഇറ്റാവയിലെ ശൗചാലയങ്ങള്‍ക്കാണ് കാവി നിറം നല്‍കിയത്. ഏകദേശം നൂറു ശൗചാലയങ്ങള്‍ക്ക് ഇതിനകം നിറം മാറ്റി കഴിഞ്ഞു. ബാക്കി 250 ശൗചാലയങ്ങള്‍ക്കു കൂടി വരും ദിവസങ്ങളില്‍ കാവി പൂശുമെന്ന് ഗ്രാമ മുഖ്യനായ വേദ്പാല്‍ പറഞ്ഞു. നേരത്തെ കെട്ടിടങ്ങള്‍ക്കു പുറമെ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗിനും യോഗി സര്‍ക്കാര്‍ കാവി നിറം നല്‍കിയിരുന്നു.