ഫുട്ബോള്‍ മത്സരത്തിനിടെ ഗ്രൗണ്ടില്‍ മൂത്രമൊഴിച്ചതിന് കളിക്കാരന് റെഡ് കാര്‍ഡ്. പെറുവിലെ മൂന്നാം ഡിവിഷന്‍ ലീഗിലാണ് അതിവിചിത്രമായ സംഭവം നടന്നത്. ലീഗിലെ അത്‌ലറ്റികോ അവാജൂണ്‍ താരമായ സെബാസ്റ്റ്യൻ മുനോസിനാണ് മൂത്രമൊഴിച്ചതിന് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്നത്. മത്സരത്തിനിടയിലുണ്ടായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.