X
    Categories: CultureMoreNewsViews

കേന്ദ്രസര്‍ക്കാറിന്റെ അനാവശ്യ ഇടപെടല്‍: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രാജിക്കൊരുങ്ങുന്നു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന നിരന്തരമായ അനാവശ്യ ഇടപെടലില്‍ പ്രതിഷേധിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നു. സര്‍ക്കാര്‍ ഇടപെടലില്‍ അദ്ദേഹം അതൃപ്തി അറിയിച്ചതായാണ് വിവരം.

ആര്‍.ബി.ഐ നിയമം സെക്ഷന്‍ 7 കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതിലുള്ള പ്രതിഷേധമാണ് ഗവര്‍ണര്‍ രാജിക്കൊരുങ്ങാന്‍ കാരണം. പൊതുതാല്‍പര്യപ്രകാരം ആര്‍.ബി.ഐയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാറിനെ അനുവദിക്കുന്ന വകുപ്പാണ് ആര്‍.ബി.ഐ നിയമം സെക്ഷന്‍ 7. ഇത് ദുരുപയോഗം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ നിരന്തരം ഇടപെടുന്നു എന്നാണ് ഊര്‍ജിത് പട്ടേലിന്റെ പരാതി.

ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയോടെയാണ് റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാറും തമ്മിലുള്ള ഭിന്നത വര്‍ധിച്ചത്. ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിച്ചതിന്റെ ഉത്തരവാദിത്തം റിസര്‍വ് ബാങ്കിനാണെന്നായിരുന്നു ജയ്റ്റ്‌ലിയുടെ വിമര്‍ശനം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: