വാഷിംങ്ടണ്‍: ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിരോധനം തടഞ്ഞ ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിച്ച യു.എസ് സര്‍ക്കാരിന് തിരിച്ചടി. ഉത്തരവിന് സ്റ്റേ നല്‍കണമെന്ന ട്രംപ് സര്‍ക്കാരിന്റെ വാദം മേല്‍ക്കോടതി തള്ളി.
ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോടതിയാണ് ഉത്തരവ് ഭാഗികമായി സ്‌റ്റേ ചെയ്തിരുന്നത്. ഉത്തരവു തടഞ്ഞ ഫെഡറല്‍ ജഡ്ജിക്കെതിരെ ട്രംപ് കടുത്ത വിമര്‍ശനവും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിയമയുദ്ധത്തിനൊരുങ്ങിയത്. ഇതേതുടര്‍ന്ന് നിയമമന്ത്രാലയം മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇറാന്‍, സിറിയ, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം അഭയാര്‍ത്ഥികള്‍ക്കാണ് അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം അരങ്ങേറിയിരുന്നു.
Be the first to write a comment.