ഹൂസ്റ്റണ്‍: അപകടകാരിയായ ലോറ കൊടുങ്കാറ്റ് ലൂയിസിയാന തീരം തൊട്ടതോടെ യുഎസ് ജനത ഭീതിയില്‍. പതിനഞ്ച് വര്‍ഷംമുമ്പ് ലൂയിസിയാനയില്‍ നാശംവിതച്ച റിത കൊടുങ്കാറ്റിന്റെ അതേപാതയിലാണ് ലോറ സഞ്ചരിക്കുന്നതെന്നാണ് കാലാവസ്ഥാവിദഗ്ധരുടെ നിഗമനം. കോവിഡ് മഹാമാരിയുടെ വ്യാപനത്തിനിടെ ലൂയിസിയാന, ടെക്‌സസ് തീരങ്ങളിലെത്തിയ കാറ്റഗറി നാലില്‍പ്പെടുന്ന കൊടുങ്കാറ്റ് കാറ്റഗറി അഞ്ചായി രൂപാന്തരം പ്രാപിച്ച് ആഞ്ഞടിക്കുകയാണ്. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ലോറ വെള്ളപ്പൊക്കത്തിനും വലിയ അപകടങ്ങള്‍ക്കും കാരണമാകുമെന്ന് ദേശീയ ചുഴലിക്കാറ്റു കേന്ദ്രം മുന്നറിയിപ്പ് നല്‍കി.Image

ലോകത്ത് കോവിഡിന്റെ ദുരിതഭൂമിയായ അമേരിക്കയില്‍ ലോറ കൊടുങ്കാറ്റ് വന്‍ നാശനഷ്ടം വിതയ്ക്കുന്നതയാണ് റിപ്പോര്‍ട്ടുകള്‍. ടെക്‌സസില്‍ മിക്കയിടത്തും വൈദ്യുതി ലൈനുകള്‍ക്ക് കാര്യമായ തകരാര്‍ സംഭവിച്ചതോടെ നഗരപ്രദേശങ്ങളടക്കം ഇരുട്ടിലായി. യുഎസിന്റെ കണക്കനുസരിച്ച് 400,000 ജനങ്ങളെയാണ് ലോറ ചുഴലിക്കാറ്റ് കഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഇതില്‍ ലൂസിയാനയും ടെക്സസും ഏറ്റവും വലിയ തകരാറുകള്‍ നേരിടുന്നു. ടെക്സസില്‍ ഒരു ലക്ഷത്തിലധികം ഉപഭോക്താക്കളെ കാറ്റ് ബാധിക്കുന്നു. ദേശീയ ചുഴലിക്കാറ്റ് കേന്ദ്രത്തില്‍ നിന്നുള്ള ലോറയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം ചുഴലിക്കാറ്റ് പരമാവധി 100 മൈല്‍ വേഗതയിലാണ് വീശുന്നത്.

Imageഅര്‍കന്‍സാസ്, ഒഹായോ, ടെന്നിസി സംസ്ഥാനങ്ങള്‍ വെള്ളപ്പൊക്കഭീഷണിയിലാണ്. കൊടുങ്കാറ്റ് ഭീഷണിയെത്തുടര്‍ന്ന് അമേരിക്കയുടെ തെക്കന്‍ തീരത്തുനിന്ന് ബുധനാഴ്ച അഞ്ചുലക്ഷംപേരെ ഒഴിപ്പിച്ചിരുന്നു. ടെക്‌സസില്‍നിന്നുമാത്രം നാലുലക്ഷത്തോളം പേരെയാണ് ഒഴിപ്പിച്ചത്. 15 വര്‍ഷംമുമ്പ് ലൂയിസിയാനയില്‍ നാശംവിതച്ച റിത കൊടുങ്കാറ്റിന്റെ അതേപാതയിലാണ് ലോറ സഞ്ചരിക്കുന്നതെന്നാണ് കാലാവസ്ഥാവിദഗ്ധരുടെ നിഗമനം. ശക്തമായ കാറ്റും വെള്ളപ്പൊക്കവും രണ്ടുദിവസം സ്ഥിതികള്‍ കൂടുതല്‍ വഷളാക്കുമെന്ന് ലൂയിസിയാന ഗവര്‍ണര്‍ ജോണ്‍ ബെല്‍ എഡ്വാര്‍ഡ്‌സ് പറഞ്ഞു.

Image

ലോറ ചുഴലിക്കാറ്റ് അമേരിക്കയില്‍ എണ്ണ, വാതക കയറ്റുമതിയെ സാരമായി ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുഎസ് ഗള്‍ഫ് കോസ്റ്റ് ടെര്‍മിനലുകള്‍ അടച്ചതും തുറമുഖങ്ങളിലെ തടസ്സങ്ങളും മൂലം പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ (ബിപിഡി) ക്രൂഡ് കയറ്റുമതി കുറയാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എല്‍എന്‍ജി കയറ്റുമതി കേന്ദ്രമായ ടക്‌സാസില്‍ ചുഴലിക്കാറ്റ് മൂലം പ്രവര്‍ത്തനങ്ങളില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ടെക്‌സസ്-ലൂസിയാന അതിര്‍ത്തിക്ക് സമീപം കൊടുങ്കാറ്റ്ിനെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടാക്കിയിരുന്നു. യുഎസ് കോസ്റ്റ് ഗാര്‍ഡില്‍ നിന്നുള്ള വിവരമനുസരിച്ച് ചാള്‍സ്, ബ്യൂമോണ്ട്, പോര്‍ട്ട് ആര്‍തര്‍ എന്നീ തുറമുഖങ്ങളും അടച്ചു.