ബറേലി:ഉത്തര്‍പ്രദേശില്‍ മുസ്‌ലിംങ്ങളായ പ്രദേശവാസികള്‍ നാടുവിട്ടുപോകണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും മുസ്‌ലിംങ്ങള്‍ നാടുവിടണമെന്ന് പോസ്റ്ററുകളില്‍ പറയുന്നു. ബി.ജെ.പിയുടെ വിജയത്തിന് ശേഷമാണ് മുസ്‌ലിംങ്ങള്‍ക്കുനേരെയുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ജിയാനാഗ്ല എന്ന ഗ്രാമത്തിലാണ് പോസ്റ്ററുകള്‍ കൂടുതലായും കണ്ടത്.

ബറേലിയില്‍ നിന്നും 70കിലോമീറ്റര്‍ അകലെയുള്ള ഗ്രാമമാണ് ജിയാനാഗ്ല. ഇവിടെ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പോസ്റ്ററുകള്‍ കണ്ടത്. ഗ്രാമത്തിലെ ഹിന്ദുക്കള്‍ എന്ന് അവകാശപ്പെട്ട് എഴുതിയിരിക്കുന്ന പോസ്റ്ററില്‍ ഗാര്‍ഡിയനായി ബി.ജെ.പി എംപിയുടെ പേരാണുള്ളത്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയാണ് അധികാരത്തിലുള്ളത്. അതുകൊണ്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവിടുത്തെ മുസ്‌ലിംങ്ങളോട് ചെയ്യുന്നത് ഇവിടുത്തെ ഹിന്ദുക്കളും ചെയ്യുമെന്ന് പോസ്റ്റില്‍ എഴുതിയിരിക്കുന്നു. നാടുവിട്ടുപോയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട് പോസ്റ്റ്.

ഹോൡആഘോഷത്തിന് ശേഷം എപ്പോഴാണ് ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതെന്ന് അറിയില്ലെന്ന് ഗ്രാമവാസികള്‍ പറയുന്നു. സംഭവം ചര്‍ച്ചയായതോടെ പോസ്റ്ററുകള്‍ പോലീസ് നീക്കം ചെയ്തുവരികയാണ്.