india
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവച്ചു
മൂന്നു ദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തിന് ശേഷം ഡെറാഡൂണിലേക്ക് തിരിച്ചെത്തി മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു രാജി
ഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് പദവി രാജിവച്ചു. അധികാരത്തിലേറി നാലു മാസം തികയുന്നതിനു മുന്‍പായിരുന്നു തീരഥ് സിങ്ങിന്റെ അപ്രതീക്ഷിത രാജി. രാത്രി 11 മണിയോടെ രാജ്ഭവനില്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയ അദ്ദേഹം ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു.
ലോക്സഭാംഗമായ തീരഥ് സിങ്, ത്രിവേന്ദ്ര സിങ് റാവത്തിന്റെ പിന്‍ഗാമിയായി മാര്‍ച്ചിലാണു മുഖ്യമന്ത്രിയായത്. ആറു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നേരിട്ട് എംഎല്‍എ ആകണം എന്നാണ് ഭരണഘടന നിഷ്കര്‍ഷിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള പ്രതിസന്ധി നിലനില്‍ക്കുന്നതിനാലാണ് രാജി തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 10 വരെ തെരഞ്ഞെടുപ്പ് നേരിടാന്‍ അദ്ദേഹത്തിന് സമയമുണ്ടായിരുന്നു.
മൂന്നു ദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തിന് ശേഷം ഡെറാഡൂണിലേക്ക് തിരിച്ചെത്തി മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു രാജി.
india
ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്നത് കരിനിയമം, ഞങ്ങള്‍ക്കത് പാര്‍ട്ടി വിഷയമായിരുന്നില്ല; വിബിജി റാം ജിക്കെതിരെ സോണിയ ഗാന്ധി
ന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(എംജിഎൻആർഇജിഎ) അട്ടിമറിച്ചതിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി എം പി. എംജിഎൻആർഇജിഎ പദ്ധതിയിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പുതിയ ബില്ലിനെതിരെ പ്രതികരിക്കുകയായിരുന്നു സോണിയ. മോദി സർക്കാർ കൊണ്ടുവന്നത് കരിനിയമമാണ്. 20 വർഷം മുമ്പ് രാജ്യത്തെ പാവപ്പെട്ടവർക്ക് വേണ്ടി നടത്തി പോരാട്ടമായിരുന്നു എംജിഎൻആർഇജിഎ. ഇത് ഒരു പാർട്ടി വിഷയമായിരുന്നില്ല. സാധാരണക്കാരായ ജനങ്ങളുടെ പ്രതീക്ഷയായിരുന്നു. അതിനെയാണ് മോദി പുതിയ ബില്ലിലൂടെ തകർത്തതെന്ന് സോണിയ വിമർശിച്ചു.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് വരെ മാറ്റുന്ന വിബിജി റാം ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വികസിത ഭാരത് ഗാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) എന്ന ബിൽ പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെ രാജ്യസഭയും ലോക്സഭയും പാസാക്കിയിരുന്നു. ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് ഇൻഡ്യ സഖ്യ പാർട്ടികൾ.
india
സത്യത്തിനല്ല, അധികാരത്തിനാണ് പ്രാധാന്യം നല്‍കുന്നത്; ആര്‍എസ്എസിനെതിരെ രാഹല്‍ ഗാന്ധി
ഹുൽ ഗാന്ധിയുടെ അഞ്ച് ദിവസത്തെ ജർമ്മനി സന്ദർശനത്തിന്റെ ഭാഗമായി ഓവർസീസ് ഇന്ത്യൻ കോൺഗ്രസിന്റെ ‘കണക്റ്റിംഗ് കൾച്ചേഴ്സ്’ പരിപാടിയിൽ സംസാരിക്കവേയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം
ബെർലിൻ: ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ വാക്കുകൾ ഉദ്ധരിച്ച് ആര്‍എസ്എസിനെതിരെ രാഹുൽ ഗാന്ധി. ‘ സത്യത്തിനല്ല, അധികാരത്തിനാണ് പ്രാധാന്യമെന്ന് ആർഎസ്എസ് തലവൻ തന്നെ പറയുന്നു. അതാണ് ഞങ്ങളും അവരും തമ്മിലുള്ള വ്യത്യാസം ‘ രാഹുൽ ഗാന്ധി ജർമനിയിൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ അഞ്ച് ദിവസത്തെ ജർമ്മനി സന്ദർശനത്തിന്റെ ഭാഗമായി ഓവർസീസ് ഇന്ത്യൻ കോൺഗ്രസിന്റെ ‘കണക്റ്റിംഗ് കൾച്ചേഴ്സ്’ പരിപാടിയിൽ സംസാരിക്കവേയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.
ഇന്ത്യൻ സംസ്കാരം സത്യത്തിൽ അധിഷ്ഠിതമാണ്. നിങ്ങൾ ഏത് മതമെടുത്തു നോക്കിയാലും, അടിസ്ഥാനപരമായി അവർ പറയുന്നത് സത്യം പിന്തുടരാനാണ്. കോൺഗ്രസ്, മഹാത്മാഗാന്ധി, നിങ്ങളെല്ലാവരും ഇന്ത്യയുടെ സത്യത്തെ സംരക്ഷിക്കുന്നു. ആർഎസ്എസ് അത് ചെയ്യുന്നില്ല എന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജനാധിപത്യം എന്നത് കേവലം ഒരു ഭരണ സംവിധാനമല്ല, അത് ഉത്തരവാദിത്തം കൂടിയാണ്. അസമത്വങ്ങൾ പരിഹരിക്കുന്നതിന് ആഗോള സഹകരണം ആവശ്യമാണെന്നും രാഹുൽഗാന്ധി പറഞ്ഞു.
ജർമനി സന്ദർശനത്തിനിടെ നിരവധി നേതാക്കളുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. മുൻ ജർമ്മൻ ചാൻസലർ ഓലാഫ് ഷോൾസുമായി കൂടിക്കാഴ്ച നടത്തി. ആഗോള വിഷയങ്ങൾ, വ്യാപാരം, ഇന്തോ-ജർമ്മൻ ബന്ധം ശക്തിപ്പെടുത്തുന്നത് എന്നിവ സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തതായി ഓവർസീസ് ഇന്ത്യൻ കോൺഗ്രസ് അറിയിച്ചു. ജർമ്മനിയുടെ ഉപചാൻസലർ ലാർസ് ക്ലിംഗ്ബെയിൽ, പരിസ്ഥിതി, കാലാവസ്ഥാ സംരക്ഷണ മന്ത്രി കാർസ്റ്റൺ ഷ്നൈഡർ എന്നിവരുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി.
india
അസമിൽ ട്രെയിനിടിച്ച് എഴ് ആനകൾ ചരിഞ്ഞു
ട്രാക്കിലേക്ക് നിന്ന ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു
അസമിൽ ട്രെയിനിടിച്ച് എഴ് ആനകൾ ചരിഞ്ഞു. അസമിലെ നാഗോൺ ജില്ലയിൽ ഇന്ന് പുലർച്ചയാണ് അപകടമുണ്ടായത്. ന്യൂഡൽഹി രാജധാനി എക്സ്പ്രസ് ഇടിച്ചാണ് അപകടം ഉണ്ടായത്. ട്രാക്കിലേക്ക് നിന്ന ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. പിന്നാലെ ട്രയിനിൻ്റെ എൻജിനും അഞ്ച് ബോഗികളും മറഞ്ഞു.
അപകടത്തിൽ യാത്രക്കാർക്കാർക്കും പരുക്കേറ്റിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു. ട്രാക്കിലേക്ക് വരുന്ന ആനക്കൂട്ടത്തെ കണ്ട ഉടൻതന്നെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചുവെങ്കിലും ട്രെയിൻ ആനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
-
kerala3 days ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
kerala2 days agoഎറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം: സിഐക്കെതിരെ ഗുരുതര ആരോപണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
-
Auto2 days agoകാർവാർ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽക്കാക്ക; അന്വേഷണം ആരംഭിച്ചു
-
kerala2 days agoപാലക്കാട് കാര്‍ കത്തി ഒരാള്‍ മരിച്ചു
-
kerala2 days agoകേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു
-
india2 days agoനിഖാബ് വിവാദം: നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
-
india2 days agoധൈര്യമുണ്ടോ മഹാത്മ ഗാന്ധിയെ നോട്ടില്‍ നിന്ന് ഒഴിവാക്കാന്‍; ബിജെപിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍
-
kerala2 days agoകൊല്ലത്ത് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ അസ്ഥികുടം കണ്ടെത്തി
