ലക്‌നോ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി അഞ്ചു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ന്യൂ ഫറാക്ക എക്‌സ്പ്രസ് ട്രെയിനാണ് പാളം തെറ്റിയത്.

റായ്ബറേലിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ട ട്രെയിനാണ് പാളം തെറ്റിയത്. ആറു കോച്ചുകള്‍ പാളം തെറ്റിയതായാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.