Culture
വാളയാറില്‍ നിന്ന് ശ്രദ്ധ തിരിക്കല്‍; മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതില്‍ ദുരൂഹതയെന്ന് വി. കെ ശ്രീകണ്ഠന്‍ എം.പി
പാലക്കാട് അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്‍. വാളയാറില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുറച്ചുകാലമായി അട്ടപ്പാടിയില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് പൊലീസ് തന്നെ പറഞ്ഞിരുന്നുവെന്നും വി.കെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു.
പാലക്കാട് അട്ടപ്പാടി അഗളിയിലെ ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട പശ്ചാതലത്തിലായിരുന്നു എം.പിയുടെ പ്രതികരണം. പാലക്കാട് അട്ടപ്പാടി പുതൂര്‍ മഞ്ചിക്കണ്ടിയിലാണ് തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. വനത്തില്‍ തെരച്ചില്‍ നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനു നേരെ മാവോയിസ്റ്റുകള്‍ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.
കര്‍ണാടക സ്വദേശി ചന്ദ്രു, ചത്തീസ്ഗഡ് സ്വദേശി ദീപു എന്ന ദീപക് എന്നിവരാണ് കൊല്ലപ്പെട്ടവരില്‍ രണ്ടുപേരെന്നാണ് സൂചന. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. എട്ടുപേരുള്ള സംഘമായിരുന്നു വെടിയുതിര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്ത് കര്‍ശന സുരക്ഷ ഒരുക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി കൂടുതല്‍ സേനയെ പ്രദേശത്തേയ്ക്ക് അയക്കാനും തീരുമാനമായിട്ടുണ്ട്. മൃതദേഹങ്ങള്‍ ഇപ്പോഴും വനത്തിനുള്ളില്‍ തന്നെയാണുള്ളത്.

അതേസമയം, വാളയാര്‍ കേസിലെ മുഖ്യപ്രതി മധു പ്രദേശത്തെ പ്രധാന പാര്‍ട്ടി പ്രവര്‍ത്തകനാണെന്നതിനുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. വാളയാര്‍ പീഡനകൊലപാതക കേസില്‍ പ്രതികള്‍ക്ക് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി ബന്ധമുണ്ടെന്ന വിവിരങ്ങളാണ് പുറത്താവുന്നത്. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് നിതിന്‍ കണിച്ചേരിയുടെ തോളില്‍ കയ്യിട്ടു നില്‍ക്കുന്ന മധുവിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങില്‍ പ്രചരിക്കുന്നുണ്ട്. മലമ്പുഴ ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗംകൂടിയായ നിതിന്‍ കണിച്ചേരി, പാലക്കാട് മുന്‍ എംപി എംബി രാജേഷിന്റെ ഭാര്യയുടെ സഹോദരന്‍ ആണെന്ന് വിവരവും പ്രചരിക്കുന്നുണ്ട്.
Film
36 വർഷങ്ങൾക്ക് ശേഷം മണിരത്നത്തിന്റെ ‘ഗീതാഞ്ജലി’ വീണ്ടും തിയറ്ററുകളിലേക്ക്
ചെന്നൈ ഒഴികെയുള്ള പ്രദേശങ്ങളിലെ ചിത്രത്തിന്റെ ആഗോള റീ-റിലീസ് അവകാശം ശ്രീ പദ്മിനി സിനിമാസ് ചെയർമാൻ ബൂർലെ ശിവപ്രസാദ് സ്വന്തമാക്കി.
ചെന്നൈ: മണിരത്നം സംവിധാനം ചെയ്ത് നാഗാർജുന അക്കിനേനിയെയും ഗിരിജ ഷെട്ടാറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 1989ൽ പുറത്തിറങ്ങിയ ക്ലാസിക് റൊമാന്റിക് ചിത്രം ‘ഗീതാഞ്ജലി’ 36 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിലെത്തുന്നു. ചെന്നൈ ഒഴികെയുള്ള പ്രദേശങ്ങളിലെ ചിത്രത്തിന്റെ ആഗോള റീ-റിലീസ് അവകാശം ശ്രീ പദ്മിനി സിനിമാസ് ചെയർമാൻ ബൂർലെ ശിവപ്രസാദ് സ്വന്തമാക്കി.
‘എനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് ഗീതാഞ്ജലി. അതിനാൽ തന്നെ ഈ ചിത്രത്തിന്റെ റീ-റിലീസ് അവകാശം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. പ്രേക്ഷകർ ഈ മനോഹരമായ ചിത്രം വീണ്ടും ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,’ ശിവപ്രസാദ് പറഞ്ഞു. ചിത്രം 4K റസ്റ്റോർഡ് പതിപ്പിലാണ് വീണ്ടും പ്രദർശനത്തിനെത്തുന്നത്.
തെലുങ്കിൽ മണിരത്നം സംവിധാനം ചെയ്ത ഒരേയൊരു ചിത്രമാണ് ഗീതാഞ്ജലി. നാഗാർജുനയുമായി മണിരത്നം ഒന്നിച്ച ഏക ചിത്രമെന്ന പ്രത്യേകതയും ഇതിന് ഉണ്ട്. ഭാഗ്യലക്ഷ്മി എന്റർപ്രൈസസ് ബാനറിൽ സി. പദ്മജയും ചിറ്റമൂരു പ്രവീൺ കുമാർ റെഡ്ഡിയും ചേർന്നാണ് ചിത്രം നിർമിച്ചത്.
മരണാസന്നരായ രണ്ട് യുവാക്കളുടെ ഹൃദയസ്പർശിയായ പ്രണയകഥയാണ് ചിത്രം പറയുന്നത്. കാൻസർ ബാധിതനായ പ്രകാശ് (നാഗാർജുന) എന്ന യുവാവും ഹൃദ്രോഗിയായ ഗീതാഞ്ജലി (ഗിരിജ ഷെട്ടാർ) എന്ന പെൺകുട്ടിയും ഊട്ടിയിൽ വെച്ച് കണ്ടുമുട്ടുന്നതോടെയാണ് കഥ മുന്നേറുന്നത്. മരണം അടുത്തുണ്ടെന്ന ബോധ്യത്തിനിടയിലും ജീവിതത്തെ സ്നേഹിക്കാനും ആഘോഷിക്കാനും അവർ തീരുമാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ഇളയരാജയുടെ സംഗീതം ചിത്രത്തിന് വേറിട്ട തിളക്കം നൽകി. ‘ഓ പ്രിയാ പ്രിയാ’, ‘ജല്ലന്ത കവിന്ത’ തുടങ്ങിയ ഗാനങ്ങൾ ഇന്നും വലിയ ആരാധകപിന്തുണ നേടുന്നവയാണ്. നാഗാർജുന, ഗിരിജ ഷെട്ടാർ, വിജയകുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം, ആക്ഷൻ ഹീറോ ഇമേജിൽ നിന്നു മാറി നാഗാർജുനയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
ചിത്രം മലയാളത്തിലും മൊഴിമാറ്റം ചെയ്ത് പുറത്തിറങ്ങിയിരുന്നു. ഗീതാഞ്ജലി റിലീസ് ചെയ്ത അതേ വർഷം പുറത്തിറങ്ങിയ നാഗാർജുനയുടെ മറ്റൊരു സൂപ്പർഹിറ്റ് ചിത്രം ‘ശിവ’ ഏതാനും ആഴ്ചകൾക്ക് മുൻപ് വിജയകരമായ റീ-റിലീസ് നടത്തിയിരുന്നു.
Film
‘ജയിലര്‍ 2’യില്‍ വിദ്യാ ബാലനും
ലോകമെമ്പാടുമായി ഏകദേശം 650 കോടി രൂപ കളക്ഷന്‍ നേടിയ ആദ്യഭാഗത്തിന് ശേഷം ‘ജയിലര്‍ 2’ തിയറ്ററുകള്‍ കീഴടക്കാനൊരുങ്ങുന്നതിനിടെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്.
നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ രജനീകാന്ത് നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ജയിലര്‍’ നേടിയ വന്‍ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ലോകമെമ്പാടുമായി ഏകദേശം 650 കോടി രൂപ കളക്ഷന്‍ നേടിയ ആദ്യഭാഗത്തിന് ശേഷം ‘ജയിലര്‍ 2’ തിയറ്ററുകള്‍ കീഴടക്കാനൊരുങ്ങുന്നതിനിടെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്. ബോളിവുഡ് സൂപ്പര്‍ നായിക വിദ്യാ ബാലന്‍ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.
പിങ്ക് വില്ലയ്ക്ക് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം, ‘വിദ്യാ ബാലന്‍ ജയിലര്‍ 2’യില്‍ അഭിനയിക്കാന്‍ ഒപ്പുവെച്ചിട്ടുണ്ട്. തിരക്കഥയില്‍ പൂര്‍ണ്ണമായി സന്തുഷ്ടയായ താരം ശക്തമായ ഒരു കഥാപാത്രത്തിലൂടെയാണ് എത്തുക. സിനിമയുടെ തീവ്രത വര്‍ധിപ്പിക്കുന്നതില്‍ വിദ്യയുടെ സാന്നിധ്യം നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജനീകാന്ത് ‘ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍’ എന്ന തന്റെ ഐക്കണിക് വേഷം വീണ്ടും അവതരിപ്പിക്കും. മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, നന്ദമുരി ബാലകൃഷ്ണ, മിഥുന്‍ ചക്രവര്‍ത്തി എന്നിവരുടെ അതിഥി വേഷങ്ങള്‍ ഉണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ആദ്യഭാഗത്തില്‍ മരിച്ച വിനായകന്റെ കഥാപാത്രം രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്ന പ്രഖ്യാപനവും നേരത്തെ കൗതുകമുണര്‍ത്തിയിരുന്നു.
‘ജയിലര്‍ 2’ 2026 ഓഗസ്റ്റ് 14ന് തിയറ്ററുകളില്‍ എത്തും. ആദ്യ ഭാഗം റിലീസ് ചെയ്ത അതേ മാസത്തില്‍ തന്നെ രണ്ടാം ഭാഗവും എത്തുന്നതോടെ സമാന വിജയം പ്രതീക്ഷിക്കുന്നതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു.
kerala
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; തൃശ്ശൂര്‍ എടുത്ത് യുഡിഎഫ്
ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ എടുത്ത് യുഡിഎഫ് . മുനിസിപ്പാലിറ്റികളില്‍ 41 ന്നും ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 60. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 261. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 709 മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ 144 വാര്‍ഡുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു. മുനിസിപ്പാലിറ്റികളില്‍ 316 സീറ്റുകളില്‍ യൂഡിഎഫും മുന്നേറുന്നു.
തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥ് ലീഡ് ചെയ്യുകയാണ്. കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റമാണ്. പന്തളം നഗരസഭയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കോതമംഗലം നഗരസഭയില്‍ യുഡിഎഫാണ് മുന്നില്‍. നാല് കോര്‍പറേഷനിലുകളിലും യുഡിഎഫ് മുന്നേറ്റമാണ്.
ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു. നഗരസഭ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥി പുഷ്പ വിജയകുമാറാണ് 70 വോട്ടിന് വിജയിച്ചത്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമാണ്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. പരപ്പനങ്ങാടി നഗരസഭയില്‍ 5 ഡിവിഷനില്‍ യുഡിഎഫിന് വിജയം. തൊടുപുഴ നഗരസഭ ഇരുപതാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. 20, 21 വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി.
-
kerala2 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala3 days agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india21 hours ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
india1 day agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
-
india21 hours agoബി.ജെ.പി എം.എൽ.എയുടെ ഇടപെടൽ; ജമ്മു–കശ്മീരിലെ 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറാൻ സാധ്യത
-
india22 hours agoതിരഞ്ഞെടുപ്പ് കമ്മീഷനെതിരെ യുദ്ധപ്രഖ്യാപനവുമായി കോൺഗ്രസ്; രാംലീല മൈതാനത്ത് ജനസാഗരം
-
kerala2 days agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
-
kerala2 days agoയു.ഡി.എഫിനെ വിശ്വസിച്ചതിന് കേരളജനതയ്ക്ക് നന്ദി; പ്രിയങ്കാ ഗാന്ധി
