ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പുതിയങ്ങാടി സ്വദേശിയും സംഗീതജ്ഞനുമായ സന്തോഷ് ആണ് വരന്‍. മാര്‍ച്ച് 29നാണ് വിവാഹം.

വിവാഹവാര്‍ത്ത വിജയലക്ഷ്മി തന്നെയാണ് അറിയിച്ചത്. പൊതുപരിപാടിക്കിടെയാണ് ഇക്കാര്യം എല്ലാവരേയും അറിയിച്ചത്. ഒട്ടേറെ ഗാനങ്ങള്‍ മലയാളത്തില്‍ ആലപിച്ച വിജയലക്ഷ്മിക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വിവാഹത്തെക്കുറിച്ച് പറഞ്ഞ ശേഷം എല്ലാവരേയും വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുക കൂടി ചെയ്തിട്ടുണ്ട് വിജയലക്ഷ്മി.