കോഴിക്കോട്: സംസ്ഥാനത്ത് നാളെ സംഘടിപ്പിക്കുന്ന വനിതാ മതിലിനായി കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് വൈകുന്നേരത്തോടെ അവധി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കുലര്‍ ഇറക്കിയത്. ക്രിസ്മസ് അവധി കഴിഞ്ഞ് ഇന്ന് സ്‌കൂള്‍ തുറന്നതിന് പിന്നാലെയാണ് വൈകുന്നേരത്തോടെ ഉത്തരവുണ്ടായിരിക്കുന്നത്. ജില്ലയില്‍ വനിതാ മതിലില്‍ പരാജയപ്പെടുമെന്ന് കണ്ടതോടെയാണ് അധ്യാപികമാരെ പങ്കെടുപ്പിക്കുന്നതിനായി ഇത്തരമൊരു നടപടിയുമായി അധികൃതര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. നാളത്തെ അവധിക്ക് പകരമായി 19 ന് ശനിയാഴ്ച പ്രവര്‍ത്തി ദിനമായിരിക്കും.