ചെന്നൈ: പ്രമുഖ നേത്ര ചികിത്സാ ശൃംഖലയായ വാസന്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഡോ. എഎം അരുണിനെ (51) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. ദുരൂഹ മരണത്തിന് പൊലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണവും ആരംഭിച്ചു.

2002ല്‍ തിരുച്ചിറപ്പള്ളിയില്‍ ആരംഭിച്ച വാസന്‍ ഐ കെയര്‍ ഹോസ്പിറ്റലിനു കീഴില്‍ രാജ്യത്തുടനീളം 100ല്‍ അധികം ശാഖകളുണ്ട്. കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് വാസന്‍ ആശുപത്രികളില്‍ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തിയിരുന്നു.

ഇതേ കേസില്‍ മദ്രാസ് മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് കോടതി അരുണിനും ഭാര്യ മീരയ്ക്കുമെതിരെ ജാമ്യമില്ലാ വാറന്‍ഡും പുറപ്പെടുവിച്ചിരുന്നു.