Connect with us

kerala

ഇന്‍ഷൂറന്‍സ് അടച്ചില്ലെന്ന കാരണം പറഞ്ഞ് അമിതമായി പിഴ ഈടാക്കുന്നു. പരാതിയുമായി വാഹനഉടമകള്‍

നിയമപ്രകാരംഇന്‍ഷൂറന്‍സ് നിലവിലില്ലെങ്കില്‍വാഹനം പിടിച്ചുവെക്കുകയും ഇന്‍ഷൂറന്‍സ് അടച്ചശേഷം വാഹനം വിട്ടുകൊടുക്കുകയുമാണ് വേണ്ടതെന്ന് .

Published

on

ഇന്‍ഷൂറന്‍സ് തുക അടച്ചില്ലെന്ന് കാരണം പറഞ്ഞ് വാഹനഉടമകളില്‍നിന്ന് അമിതമായി പിഴ ഈടാക്കുന്നതായി പരാതി. ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ വാഹനഉടമകള്‍. കഴിഞ്ഞദിവസം പാലക്കാട്- മണ്ണാര്ക്കാട്‌റോഡില്‍ പൊട്ടിപ്പൊളിഞ്ഞിട്ടും പ്രയാസപ്പെട്ട് യാത്ര ചെയ്തിരുന്ന വാഹനഉടമകളോടാണ് പിഴ ഈടാക്കിയത്. ഇന്‍ഷൂറന്‍സ് നിലവിലില്ലെന്ന് പറഞ്ഞ് ഇരുചക്രവാഹനക്കാരനില്‍നിന്ന് 2000 രൂപയാണ് പിഴയായി ഈടാക്കിയത്. ലോറികള്‍ മുതലായ ചരക്കുവാഹനങ്ങളെ പിഴ വാങ്ങാതെ കൈക്കൂലിവാങ്ങി വിട്ടയക്കുന്നതായും പരാതിയുണ്ട്. പൊലീസുകാരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനെതിരെയും നികുതിക്കാനുപാതികമായി പാതകള്‍ നന്നാക്കാത്തതിനെതിരെയുമാണ് കോടതിയെസമീപിക്കുകയെന്ന് പൊതുപ്രവര്‍ത്തകനായബോബന്‍ മാട്ടുമന്ത ചന്ദ്രികയോട് പറഞ്ഞു.
നിയമപ്രകാരംഇന്‍ഷൂറന്‍സ് നിലവിലില്ലെങ്കില്‍വാഹനം പിടിച്ചുവെക്കുകയും ഇന്‍ഷൂറന്‍സ് അടച്ചശേഷം വാഹനം വിട്ടുകൊടുക്കുകയുമാണ് വേണ്ടതെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ.പ്രേം നാഥ് പറഞ്ഞു.

ബോബന്‍ മാട്ടുമന്തയുടെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍നിന്ന്:

പാലക്കാട് – മണ്ണാര്‍ക്കാട് റോഡ് പൊളിഞ്ഞും പൊടിപാറി കിടപ്പാണെങ്കിലും മണ്ണാര്‍ക്കാട് ഹൈവേ പോലിസ് വക പിടിച്ചു പറിക്ക് മുടക്കമില്ല. മുണ്ടൂര്‍ വേലിക്കാടായിരുന്നു. ഇന്നലത്തെ പിരിവ്. പാണ്ടി ലോറികളുമാണ് പ്രധാന ലക്ഷ്യം. ഇടവേളകളില്‍ ടൂ വിലര്‍ യാത്രികരും..

രണ്ടു പോലീസുകാരെ റോഡിന്റെ ഇരുവശത്തും നിര്‍ത്തിയിട്ടുണ്ട്.ഏമാന്‍ വണ്ടിക്കുള്ളിലിരിപ്പാണ്. പോലീസുകാരന്‍ വണ്ടി തടഞ്ഞു.ഏമാനെ കാണാനാവശ്യപ്പെട്ടു. ഏമാന്‍ വണ്ടി നമ്പര്‍ ചോദിച്ചു . നമ്പര്‍ പരിശോധിച്ചപ്പോള്‍ ഇന്‍ഷൂറന്‍സ് കാലാവധി കഴിഞ്ഞിരിക്കുന്നു. അദ്ധേഹം കുറ്റവാളിയെന്ന പോലെ എന്നെ നോക്കി.. സാറെ … സാറെ … സാറെ വിളികളും വിധേയത്വവുമാണ് ഏമാന്‍ പ്രതീക്ഷിച്ചത്. എന്നില്‍ നിന്നതുണ്ടായില്ല. പൗരബോധത്താല്‍ ഞാന്‍ നിശ്ചലനായി അദ്ധേഹത്തെ നോക്കി നിന്നു.ഏമാനെത്തേടി ഒരു മിനിലോറി ഡ്രൈവര്‍ എത്തി. അതിവിധേയത്വത്തോടെ സാറെ എന്ന് നീട്ടി വിളിച്ച് അദ്ധേഹം പതുങ്ങി നിന്നു. ഏമാന്‍ എന്റെ ലൈസന്‍സും ഫോണ്‍ നമ്പറും വാങ്ങി 2000 രൂപ പിഴ രസീതി നല്കി ഖജനാവിലേക്ക് വരവ് വച്ചു.

ലോറിക്കാരന്റെ ഊഴമായിരുന്നു അടുത്തത്. അന്യസംസ്ഥാന ലോറിക്കാരാണ് പ്രധാന ഇര. നിയമ ലംഘനം ഉണ്ടെങ്കിലും ഇല്ലെങ്കിലും പതിവു തെറ്റിക്കുത് എന്നാണ് ചട്ടം.നിയമ ലംഘനങ്ങളുടെ ടോറസ്. ലോറി ,കട്ടി പുക തുപ്പുന്ന റൂട്ട് ബസ് ‘ എന്നിവ തടസ്സമില്ലാതെ പോവുന്നുണ്ടായിരുന്നു. അവരെ തടസ്സപ്പെടുത്തുന്നതെങ്ങനെ? സ്വകാര്യ ഖജനാവിന് മുതല്‍കൂട്ടല്ലെ ? റോഡ് ടാക്‌സ് അടച്ച് പൊട്ടിപൊളിഞ്ഞ റോഡിലൂടെ യാത്ര ചെയ്യേണ്ടി വരുന്ന യാത്രികന്റെ ദുരിതം കാണാനും പരിശോധിക്കാനും പിഴയിടാക്കാനും നിയമം ഉണ്ടാവണം.

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങി മരിച്ചു

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

on

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങിമരിച്ചു. വെട്ടുതോട് സ്വദേശിനികളായ അജ്മല(21), ബുഷ്റ (26) എന്നിവരാണ് മരിച്ചത്. വേങ്ങര കോട്ടുമലയില്‍ കടലുണ്ടി പുഴയിലാണ് അപകടം. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

crime

പച്ചമുളക് തീറ്റിച്ചു, ഫാനിൽ കെട്ടിത്തൂക്കി; ഏഴുവയസുകാരന് ക്രൂരമർദനം, രണ്ടാനച്ഛൻ പിടിയിൽ

അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

തിരുവനന്തപുരത്ത്‌ ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. സംഭവത്തിൽ രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാൾ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

Continue Reading

Trending