ന്യൂഡല്‍ഹി: എബിവിപി പ്രവര്‍ത്തകരുടെ ഭീഷണി നേരിട്ട കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗറിനു പിന്തുണയുമായി ബോളിവുഡ്. ‘ഗുര്‍മെഹര്‍ അഭിപ്രായ സ്വാതന്ത്രമാണ് വ്യക്തമാക്കിയത്. അതിനു ഗുര്‍മെഹറിനെ എതിര്‍ക്കേണ്ടതില്ല’. നടി വിദ്യാബാലന്‍ വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്രങ്ങള്‍ക്കു നേരെ ആക്രമണം നടക്കുന്നതായി അനുരാഗ് കശ്യപ് പറഞ്ഞു. എന്നാല്‍, സോഷ്യല്‍ മീഡിയ വിഭാഗീയത സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഓരോരുത്തരും അവരുടേതായ അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ചിലത് ചിലരെ പ്രകോപിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, എബിവിപിക്കെതിരായ സമരങ്ങളില്‍ നിന്നു പിന്‍മാറുന്നതായി ഗുര്‍മെഹര്‍ കൗര്‍ അറിയിച്ചു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയ്ക്കു കീഴിലുള്ള രാംജാസ് കോളജില്‍ നടന്ന എബിവിപി-എഐഎസ്എ സംഘര്‍ഷത്തെ തുടര്‍ന്നാണ് ലേഡി ശ്രീ രാം കോളജ് വിദ്യാര്‍ത്ഥിയായ ഗുര്‍മെഹര്‍ എബിവിപെയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനു ശേഷം എബിവിപി പ്രവര്‍ത്തകര്‍ മാനഭംഗഭീഷണി മുഴക്കുന്നതായി ഗുര്‍മെഹര്‍ ആരോപിച്ചിരുന്നു.