ചെന്നൈ: തമിഴ് നടന്‍ വിനു ചക്രവര്‍ത്തി(72) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളുകളായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനെതുടര്‍ന്ന് വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയുമായിരുന്നു. മലയാള സിനിമകളില്‍ ഗൗണ്ടറായി അഭിനയിച്ചിട്ടുള്ള അഭിനേതാവാണ് വിനു ചക്രവര്‍ത്തി.

വിവിധ ഭാഷകളിലായി ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു.1988ല്‍ സംഘം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തിലെത്തിയത്. പിന്നീട് ഗൗണ്ടറായി തിളങ്ങിയ വിനു മലയാളികളുടെ മനസ്സില്‍ ഇടം നേടി. 2014ല്‍ അഭിനയിച്ച വായി മൂടി പേസുവോം ആണ് അവസാനം അഭിനയിച്ച ചിത്രം.