ജനീവ: നിലപാടുകള്‍ മയപ്പെടുത്തി ഉത്തരകൊറിയ. യു.എന്‍ മനുഷ്യാവകാശ വിദഗ്ധക്ക് രാജ്യം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് ഉത്തരകൊറിയ. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ഉത്തരകൊറിയ സന്ദര്‍ശനത്തിന് യു.എന്‍ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ഉത്തരകൊറിയയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന് യു.എന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇത് അമേരിക്കയും മറ്റു ശത്രുക്കളും ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനയാണെന്നായിരുന്നു ഉത്തരകൊറിയയുടെ നിലപാട്.

മെയ് മൂന്നുമുതല്‍ എട്ടുവരെയാണ് കാറ്റലിന ദേവന്‍ദാസ് -അഗ്വിലര്‍ രാജ്യം സന്ദര്‍ശിക്കുന്നത്. ആദ്യമായാണ് യു.എന്‍ മനുഷ്യാവകാശ സിമിതിയുടെ അംഗത്തിന് സന്ദര്‍
ശാനുമതി ലഭിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയുള്ള സന്ദര്‍ശനമാണിത്.

അതേസമയം, ഉത്തരകൊറിയയുമായുള്ള പ്രശ്‌നം നയതന്ത്രതലത്തില്‍ മാത്രമേ പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് അമേരിക്കയുടെ നിലപാട്. ആണവായുധ പദ്ധതികള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയ്യാറാകാത്ത പക്ഷം ഉത്തരകൊറിയക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്ന് യു.എസ് പറയുന്നു. ഉത്തരകൊറിയയെ ഉപരോധിക്കാനാണ് നിലവില്‍ യു.എസ് തീരുമാനം. അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്തുക എന്ന തീരുമാനം ഉള്‍ക്കൊണ്ട് മുന്നേറാണ് അമേരിക്ക തീരുമാനിച്ചിരിക്കുന്നത്.