Connect with us

kerala

ചുരത്തില്‍ ഗതാഗത നിയമം ലംഘിച്ചാല്‍ പിഴ വീഴും; കാറുടമയ്ക്ക് കിട്ടിയത് 5000 രൂപയുടെ പിഴ

ഗതാഗത നിയമം പാലിക്കാതെ െ്രെഡവിങ് നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്കും വാഹന വകുപ്പ് അധികൃതരെ വിവരമറിയിക്കാം

Published

on

വൈത്തിരി: വയനാട് ചുരത്തിലെ ഗതാഗതനിയമം കര്‍ക്കശമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ചുരത്തിലെ ഗതാഗതക്കുരതുക്കില്‍പെട്ട് രോഗി മരിച്ച സംഭവത്തെ തുടര്‍ന്നാണ് നടപടി. ചുരത്തില്‍ തോന്നിയപോലെ വണ്ടിയോടിച്ച് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്താനാണ് തീരുമാനം.

കഴിഞ്ഞ ദിവസം ട്രാഫിക് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് കാര്‍ ഓടിച്ച െ്രെഡവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു.കാര്‍ ഉടമക്ക് 5000 രൂപയാണ് പിഴ ചുമത്തിയത്. ചുരത്തിലെ ഗതാഗതക്കുരുക്കില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടതിനിടെ എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങളെയും ആംബുലന്‍സിനെയും തടസ്സപ്പെടുത്തിയതിനാണ് നടപടി. സംഭവ സമയത്ത് ചുരത്തില്‍ കുടുങ്ങിയ യാത്രക്കാര്‍ ഈ കാറിന്റെ ഫോട്ടോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരി പ്പിച്ചിരുന്നു. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഇതു സംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തിരുന്നു.

ഗതാഗത നിയമം പാലിക്കാതെ െ്രെഡവിങ് നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്കും വാഹന വകുപ്പ് അധികൃതരെ വിവരമറിയിക്കാം. ഫോട്ടോ, വിഡിയോ എന്നിവ ആര്‍.ടി.ഒയുടെ വാട്‌സാപ്പ് നമ്പറായ 7012602340ലേക്ക് അയക്കാം.

kerala

ആലുവയില്‍ കുഞ്ഞിനെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജയിലില്‍ മര്‍ദനമേറ്റു

ആലുവയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലത്തിലിന് ജയില്‍ മര്‍ദ്ദനം.

Published

on

ആലുവയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലത്തിലിന് ജയില്‍ മര്‍ദ്ദനം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സഹതടവുക്കാരനായ രഹിലാലുമായി തര്‍ക്കമുണ്ടാക്കുകയും തമ്മില്‍ തല്ലുകയും ചെയ്തു. തര്‍ക്കത്തിനിടയില്‍ സ്പൂണ്‍കൊണ്ട് തലക്ക് മര്‍ദ്ദനമേറ്റ ഇയാള്‍ക്ക് ചികിത്സ നല്‍കി. അസ്ഫാക്കിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.

2023 ജൂലൈ 28ന് അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊന്ന കേസില്‍ വധശിഷയും ജീവപര്യന്തവും ശിഷിക്കപ്പെട്ട് കഴിയുകയാണ് അസ്ഫാക്ക്. ആലുവയിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ ആലുവമാര്‍ക്കറ്റില്‍ പെരിയാറിനോട് ചേര്‍ന്നുള്ള സ്ഥലത്തുവെച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പുഴയുടെ തീരത്തെ ചതുപ്പില്‍ താഴ്ത്തിയ നിലയിലാണ് മൃതദേഹം പോലീസ് കണ്ടെടുത്തത്. കുറ്റകൃത്യം നടന്ന് 35 ദിവസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കുകയും ചെയ്തു. കൃത്യം നടന്ന് 100 ാം ദിവസത്തില്‍ തന്നെ പ്രതിക്കുറ്റക്കാരനാണെന്ന് എറണാകുളം പോസ്‌കോ കോടതി വിധിച്ചു. ഐപിസി 302-ാം വകുപ്പ് പ്രകാരം വധശിക്ഷയും അഞ്ചു വകുപ്പുകളിലായി ജീവപര്യന്തം ശിക്ഷയുമാണ് ജഡ്ജി കെ സോമന്‍ വിധിച്ചത്. ഇയാള്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി ജഡ്ജി വ്യക്തമാക്കിയിരുന്നു.

കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പോക്സോ കുറ്റങ്ങള്‍, പ്രകൃതി വിരുദ്ധ പീഡനം, മൃതദേഹത്തോടുള്ള അനാദരം തുടങ്ങിയ 16 കുറ്റങ്ങളാണ് പ്രതിക്കെതിരെ കോടതി ചുമത്തിയിരുന്നത്. 3 കുറ്റങ്ങള്‍ ആവര്‍ത്തിച്ചു വരുന്നതിനാല്‍ 13 കുറ്റങ്ങളില്‍ മാത്രമാണ് ശിക്ഷ വിധിക്കുക എന്ന് കോടതി വ്യക്തമാക്കിയിരുന്നു. പ്രായം കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവുകള്‍ നല്‍കണമെന്നും വധശിക്ഷനല്‍കരുതെന്നും പ്രതി അസ്ഫാക് ആവശ്യപ്പെട്ടിരുന്നു.

Continue Reading

kerala

പ്രധാനാധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥിയുടെ കര്‍ണ്ണപുടം തകര്‍ന്ന സംഭവം; പൊലീസ് കേസെടുത്തു

കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകനെതിരെ ബേഡകം പൊലീസാണ് കേസെടുത്തത്.

Published

on

കാസര്‍കോട് പ്രധാനാധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥിയുടെ കര്‍ണ്ണപുടം തകര്‍ന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകനെതിരെ ബേഡകം പൊലീസാണ് കേസെടുത്തത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ അടിയേറ്റ വിദ്യാര്‍ഥിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും.

കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം. കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ എം.അശോകന്റെ മര്‍ദനത്തില്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകരുകയായിരുന്നു. അസംബ്ലിക്കിടെ കാല്‍കൊണ്ട് ചരല്‍നീക്കിയതിനാണ് മര്‍ദനമെന്നാണ് വിദ്യാര്‍ഥിയുടെ പരാതി.

Continue Reading

kerala

താമരശ്ശേരിയില്‍ നാലാം ക്ലാസുകാരിയുടെ മരണം; സഹോദരന് അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന് പ്രാഥമിക പരിശോധന ഫലം

താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌കരം ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസ് വിദ്യാര്‍ഥിനി അനയയുടെ സഹോദരന് അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന്
പ്രാഥമിക പരിശോധന ഫലം.

Published

on

താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌കരം ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസ് വിദ്യാര്‍ഥിനി അനയയുടെ സഹോദരന് അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന്
പ്രാഥമിക പരിശോധന ഫലം. വിദഗ്ധ പരിശോധനക്കായി വീണ്ടും സാമ്പിള്‍ ശേഖരിക്കും. കുട്ടിയുടെ നട്ടെല്ലില്‍ നിന്ന് സാമ്പിള്‍ എടുത്ത് പരിശോധനയ്ക്ക് അയക്കും.
അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സമാന രോഗലക്ഷണങ്ങളോടെ ഇന്നലെ വൈകിട്ടാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. ഏഴു വയസുള്ള സഹോദരന് പനിയും ശര്‍ദിയും അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അനയക്കൊപ്പം സഹോദരനും കുളത്തില്‍ കുളിച്ചിരുന്നു. കുട്ടിയുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതോടെ സഹോദരന് അമീബിക് മസ്തിഷ്‌ക ജ്വരമില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച സ്‌കൂള്‍ വിട്ടുവന്നതിനുശേഷമാണ് അനയയ്ക്ക് പനി ലക്ഷണങ്ങള്‍ കണ്ടത്. വ്യാഴാഴ്ച രാവിലെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

മരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. വീടിന് സമീപമുള്ള കുളത്തില്‍ കുട്ടി കുളിച്ചിരുന്നുവെന്നാണ് വിവരം. കുളത്തിലേത് ഉള്‍പ്പെടെ ജല സാംപിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചിരുന്നു.

Continue Reading

Trending