ആലപ്പുഴ: മുന്‍ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരനെതിരെ കുപ്പിയില്‍ ഗുഢോത്രം. അദ്ദേഹത്തില്‍ വീടിനോട് ചേര്‍ന്നുള്ള പൂന്തോട്ടത്തിലെ വാഴച്ചുവട്ടില്‍ നിന്ന് ലഭിച്ച കുപ്പിയിലാണ് പല വസ്തുക്കളും കണ്ടെത്തിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സുധീരന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കണ്ണ്, കൈകള്‍, കാലുകള്‍, ആള്‍രൂപം, ശൂലങ്ങള്‍, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകള്‍, വെള്ളക്കല്ലുകള്‍ തുടങ്ങിയവയാണ് കുപ്പിയില്‍ നിന്ന് കണ്ടെത്തിയത്. ഒമ്പതാം തവണയാണ് ഇതുപോലുള്ളത് കണ്ടെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കിട്ടിയതെല്ലാം മെഡിക്കല്‍ കോളേജ് പൊലീസിനെ ഏല്‍പ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഈ പരിഷ്‌കൃത കാലത്തും ഇത്തരം വേലകളുമായി ഇറങ്ങിയവരോട് സഹതാപം മാത്രമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.