തിരുവനന്തപുരം: കേന്ദ്ര ടൂറിസം സഹമന്ത്രിയായി ചുമതലയേറ്റ അല്‍ഫോന്‍സ് കണ്ണന്താനത്തിന് സംഭവിച്ചത് രാഷ്ട്രീയ അപചയമാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഇടതു സഹയാത്രികന്‍ ഫാഷിസത്തിന്റെ ചട്ടുകമാകവരുതായിരുന്നു. സ്വാര്‍ത്ഥതക്കു വേണ്ടി ഫാഷിസ്റ്റ് കൂടാരത്തില്‍ ചേക്കേറുന്നത് ശരിയായ നടപടിയല്ല. ഇത് രാഷ്ട്രീയ ജീര്‍ണതയാണ്. കേന്ദ്രമന്ത്രിസ്ഥാനത്തില്‍ കണ്ണന്താനത്തെ അഭിനന്ദിക്കത്തക്കതായി ഒന്നുമില്ലെന്നും വി.എസ് പറഞ്ഞു.