തിരുവനന്തപുരം: ലോ അക്കാദമിക്കെതിരെ ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. അക്കാദമിയുടെ ഭൂമി വിലയ്ക്കു വാങ്ങിയതാണോ എന്നതു സംബന്ധിച്ച് പരിശോധിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം റവന്യു മന്ത്രിക്ക് കത്തയച്ചു. ഭൂമി സംബന്ധിച്ച എല്ലാ സംശയങ്ങളും ദൂരീകരിക്കണം. ലോ അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഫ്‌ളാറ്റ് കച്ചവടവും പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താന്‍ ആദ്യം നല്‍കിയ കത്ത് പരിഗണിച്ച് നടത്തിയ അന്വേഷണത്തില്‍ റവന്യുമന്ത്രിയെ അഭിനന്ദിക്കാനും വി.എസ് മറന്നില്ല.
Be the first to write a comment.