Connect with us

crime

പോക്‌സോ കേസുകള്‍ക്ക് സംഭവിക്കുന്നത് : വാളയാറില്‍ 9വര്‍ഷത്തില്‍ ശിക്ഷിക്കപ്പെട്ടത് രണ്ട് കേസുകളില്‍

42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ നാല്‍പതിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല.

Published

on

കോഴിക്കോട്: അനുദിനം കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചിട്ടും പ്രതികള്‍ ശിക്ഷിയ്ക്കപ്പെടുന്നില്ലെന്ന് കണക്കുകള്‍. കേരളം ഞെട്ടലോടെ വീക്ഷിച്ച വാളയാറിലെ പെണ്‍കുട്ടികളുടെ പീഡനത്തിന് മുന്‍പും പോക്‌സോ കേസുകളില്‍ പ്രതികള്‍ രക്ഷപ്പെട്ടതായി കണ്ടെത്തല്‍. വാളയാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2012 മുതല്‍ രജിസ്റ്റര്‍ചെയ്ത പോക്‌സോ കേസുകളില്‍ ശിക്ഷ ലഭിച്ചത് രണ്ട് പേര്‍ക്ക് മാത്രം. 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ നാല്‍പതിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. 23കേസുകള്‍ ഇപ്പോഴും വിചാരണഘട്ടത്തിലാണ്. പരാതിക്കാരുടെ നിര്‍ബന്ധത്തിന് വഴങ്ങി എട്ട് കേസുകള്‍ തീര്‍പ്പാക്കി. മറ്റുകേസുകളില്‍ ഇപ്പോഴും നടപടി ക്രമങ്ങള്‍ തുടരുകയാണ്.
12വയസിന് താഴെയുള്ള കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കികൊണ്ട് 2018ഏപ്രില്‍ 21ലെ നിയമഭേദഗതി പ്രകാരം ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തതും വാളയാറിലായിരുന്നു. പോക്‌സോ കേസില്‍ വീഴ്ചവരുത്തിയെന്ന കാരണത്താല്‍ ഒരുവര്‍ഷം മുന്‍പ് വാളയാര്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

crime

പാലക്കാട് 24കാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; യുവാവ് പോലീസില്‍ കീഴടങ്ങി

കൊലപാതകത്തിന് ഉത്തരവാദിത്വമേറ്റെടുത്ത് മംഗലം ചീക്കോട് സ്വദേശി സുജീഷ് പോലീസില്‍ കീഴടങ്ങി.

Published

on

പാലക്കാട് ചിറ്റിലഞ്ചേരിയില്‍ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യ പ്രിയ(24) ആണ് മരിച്ചത്.

കൊലപാതകത്തിന് ഉത്തരവാദിത്വമേറ്റെടുത്ത് മംഗലം ചീക്കോട് സ്വദേശി സുജീഷ് പോലീസില്‍ കീഴടങ്ങി. ഇരുവരും ഏറെ കാലമായി പ്രണയത്തിലായിരുന്നുവെന്നും ഇതില്‍ ഉണ്ടായ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതക വിവരം ഇയാള്‍ സ്റ്റേഷനിലെത്തി കീഴടങ്ങിയതോടെയാണ് പുറംലോകം അറിയുന്നത്.

സൂര്യപ്രിയ ഡിവൈഎഫ്‌ഐ കോന്നല്ലൂര്‍ യൂണിറ്റ് സെക്രട്ടറി ആണ്.

Continue Reading

crime

കാസര്‍കോട്ട് യുവാവിനെ താമസ സ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി

യുവാവിനെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.

Published

on

കാഞ്ഞങ്ങാട്: യുവാവിനെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നിര്‍മ്മാണത്തൊഴിലാളി നീലകണ്ഠന്‍ (36)ആണ് മരിച്ചത്.ചാലിങ്കാല്‍ രാവണേശ്വരം റോഡിലെ നമ്പ്യാരടുക്കം കമ്മുട്ടില്‍ സുശീലാ ഗോപാലന്‍ നഗറിലാണ് സംഭവം.

കൂടെ താമസിച്ചിരുന്ന സഹോദരി ഭര്‍ത്താവിനെ കാണാതായി.നീലകണ്ഠന്റെ സഹോദരി സുശീലയുടെ ഭര്‍ത്താവും ബംഗളൂരു സ്വദേശിയുമായ ഗണേശനെയാണ് കാണാതായത്. ഞായറാഴ്ച രാത്രി വരെ ഗണേശന്‍ വീട്ടില്‍ ഉണ്ടായിരുന്നു. നീലകണ്ഠന്റെ സഹോദരി ലീലാവതിയുടെ മകന്‍ അഭിജിത്ത് ഞായറാഴ്ച രാത്രി എട്ടരയക്ക് ഭക്ഷണവുമായി എത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ അഭിജിത്ത് ചായയുമായി എത്തിയപ്പോള്‍ വീട് പുറത്തുനിന്നും താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. സമീപത്ത് സൂക്ഷിച്ചിരുന്ന താക്കോല്‍ എടുത്തു തുറന്നപ്പോഴാണ് നീലകണ്ഠനെ മരിച്ച നിലയില്‍ കണ്ടത്.

ഗണേശനും നീലകണ്ഠനും ഒരുമിച്ച് താമസിച്ചുവരികയായി. എന്നാല്‍ കൊലക്കുള്ള കാരണം വ്യക്തമല്ല.ഗണേശനും നിര്‍മ്മാണ തൊഴിലാളിയാണ്.ഇരുവരും കേളോത്തെ ഒരു വീടിന്റെ നിര്‍മ്മാണ ജോലി ചെയ്ത് വരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂലിത്തര്‍ക്കമുള്ളതായി സംശയിക്കുന്നു. ഇതെ ചൊല്ലി വാക്കേറ്റം നടന്നതായും വിവരമുണ്ട്.

പരേതരായ പൊന്നപ്പന്‍-കമലാവതി ദമ്പതികളുടെ മകനാണ് നീലകണ്ഠന്‍. ഭാര്യ:ആശ. മകള്‍:ആത്മിക (രണ്ടര). സഹോദരങ്ങള്‍: സുശീല, ലീലാവതി, പരേതരായ രമണി, മംഗള, സുബ്രഹ്മണ്യന്‍. കൊലപാതക വിവരമറിഞ്ഞ് ബേക്കല്‍ ഡിവൈഎസ്.പി സികെ സുനില്‍ കുമാര്‍, അമ്പലത്തറ ഇന്‍സ്പെക്ടര്‍ വി മുകുന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. പൊലീസ് പരിശോധനയില്‍ ഒരു കൊടുവാള്‍ കണ്ടെത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും പരിശോധനയ്ക്കെത്തി.

Continue Reading

crime

പാലക്കാട് ജില്ലയില്‍ ഒരാഴ്ചക്കിടെ ആറ് കൊലകള്‍

Published

on

പാലക്കാട്: ജില്ലയില്‍ ഒരാഴ്ചക്കിടെയുണ്ടായത് ആറ് കൊലപാതകങ്ങള്‍. കഴിഞ്ഞ 9നാണ് മോഷണക്കുറ്റം ആരോപിച്ച് ഒലവക്കോട് യുവാവിനെ മൂന്നംഗ സംഘം തല്ലിക്കൊന്നത്. മലമ്പുഴ കടുക്കാംകുന്നം റഫീഖ് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊല്ലങ്കോട് സ്വദേശികളായ മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്.

13നാണ് കാമുകനൊപ്പം ജീവിക്കാനായി മൂന്നു വയസ്സുള്ള കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. അതേ ദിവസം തന്നെയാണ് വടക്കഞ്ചേരി ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഒടുകിന്‍ചോട് കൊച്ചുപറമ്പി എല്‍സി (60) ആണ് കൊല്ലപ്പെട്ടത്.

15ന് വെള്ളിയാഴ്ച മണ്ണാര്‍ക്കാട് കൊടക്കാട് ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. ചാലക്കുന്നത്ത് ആയിഷക്കുട്ടി (35) ആണ് മരിച്ചത് കുടുബവഴക്കാണ് കാരണം. ഇതുകൂടാതെയാണ് ആര്‍.എസ്.എസ്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കൊലപാതകം.

അതേസമയം പോപ്പുലര്‍ ഫ്രണ്ട് ,ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട് പാലക്കാട് ജില്ലാ പരിധിയില്‍ ഏപ്രില്‍ 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡീഷ്നല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

ഇത് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമൊ പേര്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളൊ, പ്രകടനങ്ങളൊ,ഘോഷയാത്രകളൊ പാടില്ല.ഇന്ത്യന്‍ ആമ്സ് ആക്ട് സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്.

ഇന്ത്യന്‍ എക്സിപ്ലോസീവ് ആക്ട് 1884 സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഉഹപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടുളളതല്ലായെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല.

Continue Reading

Trending