Connect with us

News

അത്ഭുതങ്ങള്‍ തീര്‍ക്കുന്ന വാലിദ്‌

ഖത്തര്‍ ലോകകപ്പിനായി മറ്റു ടീമുകള്‍ തയാറാടെപ്പുകള്‍ നടത്തുന്നതിനിടെ ഓഗസ്റ്റ് 31നാണ് ബോസ്‌നിയക്കാരനായ വാഹിദ് ഹലിലോദ്ജികിന് പകരം 47 കാരനായ വാലിദ് റെഗ്‌റാഗി മൊറോക്കോയുടെ കോച്ചായി സ്ഥാനമേറ്റത്.

Published

on

ദോഹ: ഖത്തര്‍ ലോകകപ്പിനായി മറ്റു ടീമുകള്‍ തയാറാടെപ്പുകള്‍ നടത്തുന്നതിനിടെ ഓഗസ്റ്റ് 31നാണ് ബോസ്‌നിയക്കാരനായ വാഹിദ് ഹലിലോദ്ജികിന് പകരം 47 കാരനായ വാലിദ് റെഗ്‌റാഗി മൊറോക്കോയുടെ കോച്ചായി സ്ഥാനമേറ്റത്. പ്രതിസന്ധികളില്‍ ഉഴറിയെ ഒരു ടീമിനെ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ വരെ എത്തിച്ചത് വാലിദിന്റെ പരീക്ഷണങ്ങളാണെന്നതില്‍ രണ്ടില്ല വാദം. ചുരുങ്ങിയ സമയത്തിനുള്ളില്‍ ലോകകപ്പിന് തയ്യാറാക്കുക ഏറെ ശ്രമകരമായ ജോലിയാണ് വാലിദ് ഏറ്റെടുത്തത്. ആ ദൗത്യത്തില്‍ അദ്ദേഹം നൂറു ശതമാനവും വിജയിച്ചുവെന്നതിന്റെ തെളിവാണ് ലോകകപ്പ് സാധ്യത കല്‍പിച്ച സ്‌പെയിനിനെ തോല്‍പിച്ച് ടീം ക്വാര്‍ട്ടറില്‍ കയറി എന്നത്.

മൊറോക്കന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ റഗ്‌റാഗി വെറും കോച്ചല്ല ഇനി, ടീമിനെ ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തിച്ച സൂപ്പര്‍ കോച്ചാണ്. 36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനം നേടിയപ്പോഴെ കോച്ച് ഹീറോയായതാണ്. പിന്നാലെ കന്നി ക്വാര്‍ട്ടര്‍ ഫൈനല്‍ യാഥാര്‍ഥ്യമാക്കി ടീമിനോളവും അതിനു മുകളിലേക്കും കോച്ചും പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കയറി. 2019ല്‍ സ്ഥാനമേറ്റ ഹലിലോദ്ജികിന്റെ കീഴിലായിരുന്നു മൊറോക്കോ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയത്. എന്നാല്‍ മൊറോക്കന്‍ താരം ഹക്കിം സിയെച്ചുമായുള്ള പിണക്കവും ടീമിന്റെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലെ മോശം പ്രകടനവും അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടപ്പെടുത്തി. ഇതോടെ വാലിദ് റെഗ്‌റാഗിയെ തേടി മൊറോക്കന്‍ ദേശീയ ടീം പരിശീലക സ്ഥാനം എത്തുന്നത്. മൊറോക്കന്‍ ക്ലബായ വൈഡാഡ് അത്‌ലറ്റികിനെ ആഫ്രിക്കന്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കി തിളങ്ങി നില്‍ക്കുകയായിരുന്നു അദ്ദേഹം. ദേശീയ പരിശീലകനായി ചുമതലയേറ്റത്തിന് പിന്നാലെ ടീമിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിനായി. ആദ്യ മത്സരത്തില്‍ മഡഗാസ്‌കറിനെതിരെ ജയം. റെഗ്‌രാഗിയുടെ കീഴില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ ആറിലും ജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയിലാണ് പിരിഞ്ഞത്. ഇതുവരെ വഴങ്ങിയതാകട്ടെ ഒരേയൊരുഗോള്‍. അതും കനഡയ്‌ക്കെതിരായ മത്സരത്തില്‍ പിറന്ന സെല്‍ഫ് ഗോള്‍. 2001 മുതല്‍ എട്ട് വര്‍ഷം മൊറോക്കോ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട് റെഗ്‌റാഗി.

2012ല്‍ ക്ലബ് ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ശേഷമാണ് പരിശീലന രംഗത്തേക്കിറങ്ങുന്നത്. 2012-13 കാലയളവില്‍ മൊറോക്കന്‍ പരിശീലകനായ റാച്ചിഡ് തൗസിയുടെ സഹായിയായി തുടങ്ങിയ റെഗ്‌റാഗി സ്വതന്ത്ര പരിശീലകനാകുന്നത് 2014ല്‍ ഫാത്ത് യൂണിയന്‍ സ്‌പോര്‍ട്ടിലൂടെയാണ്. രണ്ട് കിരീടങ്ങളും അവിടെ സ്വന്തമാക്കി. തുടര്‍ന്ന് ഖത്തറില്‍ അല്‍ദുഹൈല്‍ എസ്.സിയെ പരിശീലിപ്പിച്ചാണ് മൊറോക്കോയിലേക്ക് മടങ്ങി എത്തിയത്. ശൂന്യതയില്‍ നിന്നും ലോകകപ്പില്‍ വലിയ സ്വപ്‌നം കാണാന്‍ ഒരു രാജ്യത്തെ പ്രാപ്തനാക്കിയ കോച്ചിലൂടെ മൊറോക്കോ ഇനിയും ഉയരങ്ങളിലെത്തിയാലും അത്ഭുതപ്പെടേണ്ടതില്ല.

entertainment

‘ഡിയര്‍ ജോയി ‘ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Published

on

ധ്യാന്‍ ശ്രീനിവാസന്‍, ഇന്ദ്രന്‍സ്,അപര്‍ണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഡിയര്‍ ജോയി ‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ജോണി ആന്റണി, ബിജു സോപാനം, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ നവാസ്, മീരാ നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

എക്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമര്‍ പ്രേം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോജോ തോമസ് നിര്‍വഹിക്കുന്നു. സന്ദൂപ് നാരായണന്‍, അരുണ്‍ രാജ്,ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ വര്‍മ, സല്‍വിന്‍ വര്‍ഗീസ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ധനുഷ് ഹരികുമാര്‍,വിമല്‍ജിത് വിജയന്‍ എന്നിവര്‍ സംഗീതം പകരുന്നു. സംഗീതത്തിന് വളരെ അധികം പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ കെ. എസ്. ചിത്ര, വിനീത് ശ്രീനിവാസന്‍,വൈക്കം വിജയലക്ഷ്മി എന്നിവരാണ് ഗായകര്‍.

അഡിഷണല്‍ സോങ്- ഡോക്ടര്‍ വിമല്‍ കുമാര്‍ കാളിപുറയത്ത്, എഡിറ്റര്‍- രാകേഷ് അശോക, കോ പ്രൊഡ്യൂസര്‍- സുഷില്‍ വാഴപ്പിള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജി കെ ശര്‍മ,ക്രീയേറ്റീവ് പ്രൊഡ്യൂസര്‍-റയീസ് സുമയ്യ റഹ്‌മാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിജില്‍ ദിവാകരന്‍,ആര്‍ട്ട്-മുരളി ബേപ്പൂര്‍, വസ്ത്രലങ്കാരം-സുകേഷ് താനൂര്‍,മേക്കപ്പ്-രാജീവ് അങ്കമാലി, സ്റ്റില്‍സ്-റിഷാദ് മുഹമ്മദ്,ഡിസൈന്‍- ഡാവിഞ്ചി സ്റ്റുഡിയോസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുനില്‍ പി സത്യനാഥ്, പി ആര്‍ ഒ-എ എസ് ദിനേശ്.

Continue Reading

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

Trending