Connect with us

kerala

വഖഫ് ഭൂമി കൈയേറ്റം: ആക്ട് ഭേദഗതിക്ക് മുമ്പുള്ള പരാതികളിൽ പ്രോസിക്യൂഷൻ നിലനിൽക്കില്ല -ഹൈക്കോടതി

കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.

Published

on

വഖഫ് ഭൂമി കൈവശംവെച്ചതിനെതിരെ എടുത്തിരുന്ന ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട്, മേരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റർ എന്നിവർക്കെതിരായ കേസാണ് റദ്ദാക്കിയത്.

കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. വഖഫ് ബോർഡിന്റെ പരാതിയിലായിരുന്നു പോസ്റ്റൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്.

കോഴിക്കോട് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് പോസ്റ്റ് ഓഫീസ് കരാറുണ്ടാക്കിയിരുന്നു. ഇത് പുതുക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കരാർ പാലിക്കപ്പെടുന്നില്ലെന്നും ഭൂമി തിരികെ ലഭിക്കുന്നില്ലെന്നുമുള്ള പരാതി വഖഫ് ട്രൈബ്യൂണലിലെത്തി. തുടർന്നാണ് കേസ് ക്രിമിനൽ നടപടിക്രമങ്ങളിലേക്ക് നീങ്ങിയത്.

ഇതിനെതിരെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭൂമി കൈവശംവെക്കുന്നത് കുറ്റകരമാക്കുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് റദ്ദാക്കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘സിദ്ധിഖ് തെറ്റിദ്ധരിപ്പിക്കുന്നു, അന്വേഷണവുമായി സഹകരിക്കുന്നില്ല’,പൊലീസ്

സിദ്ധിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പൊലീസ് ഇക്കാര്യം പുറത്തവിട്ടത്

Published

on

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും പൊലീസ്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ന് സിദ്ധിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പൊലീസ് ഇക്കാര്യം പുറത്തവിട്ടത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി യുവനടിയെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു സിദ്ധിഖിനെതിരെയുള്ള കേസ്.

സുപ്രീം കോടതി നേരത്തെ സിദ്ധിഖിന് മുന്‍കൂര്‍ജാമ്യം നല്‍കിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയാല്‍ കോടതിയില്‍ ഹാജരാക്കി ഉടന്‍ ജാമ്യത്തില്‍ വിട്ടയക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം. സാക്ഷിയെ സ്വാധീനിക്കാനോ , അധിഷേപിക്കാനോ ശ്രമിക്കരുതെന്ന് കോടതി സിദ്ദിഖിനെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് പൊലിസ് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ അന്വേഷണ ഉദ്യോഗസ്ഥനായ നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ സിദ്ധിഖ് ഹാജരായിരുന്നു. കേസില്‍ നേരത്തെ സിദ്ധിഖ് ചോദ്യം ചെയ്യലിനായി രണ്ട് തവണ ഹാജരായിരുന്നു.

 

Continue Reading

kerala

ശബരിമലയില്‍ ദിലീപിന് വിഐപി പരിഗണന; വിമര്‍ശനവുമായി ഹൈക്കോടതി

ഇന്നലെയാണ് ദിലീപ് നടയടക്കുന്നതിന് തൊട്ടുമുന്‍പായി ശബരിമലയില്‍ ദര്‍ശനം നടത്തിയത്.

Published

on

ശബരിമലയില്‍ നടന്‍ ദിലീപിന് വിഐപി പരിഗണനയില്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടു.

ഇന്നലെയാണ് ദിലീപ് നടയടക്കുന്നതിന് തൊട്ടുമുന്‍പായി ശബരിമലയില്‍ ദര്‍ശനം നടത്തിയത്. നടയടച്ച ശേഷം മടങ്ങുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വിഐപി പരിഗണന ലഭിച്ചോ എന്നതാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുക.

Continue Reading

kerala

വയനാട് ദുരന്തം; വീട് വെക്കാന്‍ ഇനിയും സര്‍ക്കാരിനെ കാത്തിരിക്കാനാവില്ല: പി കെ കുഞ്ഞാലിക്കുട്ടി

ദുരന്തമുണ്ടായിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും വീട് വെക്കാനുള്ള ഭൂമിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Published

on

ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ദുരിത ബാധിതര്‍ക്ക് വീടുകള്‍ വാഗ്ദാനം ചെയ്തവരെ ഇനിയും ബന്ധപ്പെടാതെ സര്‍ക്കാര്‍. വീടുകള്‍ നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയവരുടെ പട്ടിക പോലും സര്‍ക്കാരിന്റെ കൈവശമില്ലെന്നാണ് ആക്ഷേപം. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഇനിയും സര്‍ക്കാരിനെ കാത്തുനില്‍ക്കാനാകില്ലെന്ന് മുസ്‌ലീഗ് വ്യക്തമാക്കി.

വീട് നിര്‍മാണം തുടങ്ങുന്നതിന്റെ കാര്യങ്ങള്‍ സംസാരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി കെ.രാജനെയും ഓഫിസില്‍ പോയി കണ്ടിരുന്നതായും ഇനി സ്വന്തം വഴി തേടേണ്ടി വരുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 100 വീടുകളാണ് ലീഗ് നിര്‍മിക്കാമെന്ന് വാഗ്ദാനം ചെയ്തത്. ദുരന്തമേഖലയില്‍ മുസ്ലിം ലീഗ് അടിയന്തര ധനസഹായ വിതരണവും നടത്തിയിരുന്നു. ദുരന്തമുണ്ടായിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും വീട് വെക്കാനുള്ള ഭൂമിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Continue Reading

Trending