വേനല്‍ കടുത്തതോടെ കാട്ടുതീ ഭീതിയില്‍ വയനാട്ടിലെ വനമേഖല. വന്യജീവി സങ്കേതത്തിലെ രണ്ടേക്കറോളം അടിക്കാടുകളാണ് ഇന്നലെ കത്തി നശിച്ചത്.
ചെതലയം റെയ്ഞ്ചിലെ ചീയമ്പം 73 കോളനി മേഖലയിലെ വിവിധയിടങ്ങളില്‍ തീ പടര്‍ന്ന് തേക്കിന്‍ തോട്ടത്തിലെ അടിക്കാടുകള്‍ പൂര്‍ണമായും കത്തി നശിച്ചു. വനപാലകരും അഗ്‌നിശമ്‌ന സേനയും ചേര്‍ന്നാണ് തീ അണച്ചത്. വന്യമൃഗങ്ങളെ ഓടിക്കാനായി നാട്ടുകാര്‍ തന്നെ തീ ഇട്ടതാണെന്ന സംശയവും ഉയരുന്നുണ്ട്.