Connect with us

kerala

വയനാട് ദുരന്തം; പുനരധിവാസത്തില്‍ മുസ്‌ലിം ലീഗും പങ്കാളിത്തം വഹിക്കും: സാദിഖലി ശിഹാബ് തങ്ങള്‍

മുസ്ലിം യൂത്ത് ലീഗിന്റെ ക്രൈസിസ് മാനേജ്മെന്റ് ടീമും വൈറ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Published

on

വയനാട് ദുരന്തത്തില്‍ അകപ്പെട്ട കുടുംബങ്ങളെയും വ്യക്തികളെയും പുനരധിവസിപ്പിക്കുന്നതിന് മുസ്‌ലിം ലീഗും പങ്കാളിത്തം വഹിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.

ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുകയാണ്. വീടുകളും സ്വത്തുവകകളും കൂടപ്പിറപ്പികളും നഷ്ടമായി നിരവധി മനുഷ്യരാണ് ദുരന്തമുഖത്ത് സഹായത്തിന് വേണ്ടി കാത്തിരിക്കുന്നത്. മുണ്ടക്കൈയില്‍ മാത്രം 400ലധികം വീടുകളെയാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. അവിടെ ബാക്കിയുള്ളത് 35-40 വീടുകള്‍ മാത്രമാണ്. ബാക്കിയെല്ലാം മണ്ണിനടിയില്‍ ആവുകയോ ഉപയോഗശൂന്യമാവുകയോ ചെയ്തു. ചൂരല്‍മലയിലും സ്ഥിതി വ്യത്യസ്തമല്ല.

സകലതും നഷ്ടമായ സഹോദരങ്ങളെ ചേര്‍ത്തുപിടിക്കാന്‍ മുസ്‌ലിം ലീഗ് പ്രതിജ്ഞാബദ്ധമാണ്. സംഭവമറിഞ്ഞ ഉടന്‍ പാര്‍ട്ടിയുടെ സംവിധാനങ്ങള്‍ സജീവമായി രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും രംഗത്തുണ്ട്. മേപ്പാടിയില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. മുസ്‌ലിം ലീഗ് നേതാക്കള്‍ സാധ്യമായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും സഹായങ്ങള്‍ ഏകോപിക്കുന്നതിന് ഇടപെടുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിം യൂത്ത് ലീഗിന്റെ ക്രൈസിസ് മാനേജ്മെന്റ് ടീമും വൈറ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സര്‍ക്കാര്‍ സംവിധാനം ഉള്‍പ്പെടെയുള്ള മറ്റു പുനരധിവാസ പദ്ധതികളോടൊപ്പം മുസ്‌ലിം ലീഗും പ്രത്യേക പാക്കേജ് നടപ്പിലാക്കും. വീടുകളുടെ പുനര്‍ നിര്‍മ്മാണവും പുതിയ വീടുകളുടെ നിര്‍മ്മാണവും വിദ്യാഭ്യാസ, സാമ്പത്തിക സാഹയങ്ങളും പാക്കേജിന്റെ ഭാഗമായിരിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട സഹായങ്ങള്‍ മുസ്‌ലിം ലീഗിന്റെ ദുരിതാശ്വാസനിധിയായ താഴെ കാണുന്ന അക്കൗണ്ടിലേക്കാണ് അയക്കേണ്ടത്:
Indian union Muslim league Kerala State committee
A/c no. 4258001800000024
IFSC code: PUNB0425800
PNB Calicut main
Branch KPK MENON ROAD CALICUT

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ടി പി വധക്കേസ്;പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല: സുപ്രീംകോടതി

കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.

Published

on

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഡയാലിസിസിന് വിധേയനാകണമെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നുമായിരുന്നു ജ്യോതി ബാബുവിന്റെ വാദം.

ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎല്‍എയും ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നത് അപകടകരമെന്ന് വ്യക്തമാക്കി കെ കെ രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Continue Reading

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

Trending