ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയെ തുടര്‍ന്ന് സ്വയം വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തെരഞ്ഞെടുപ്പിന്റെ നയരൂപീകരണത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് തെറ്റു പറ്റിയെന്ന് തുറന്നു സമ്മതിച്ചാണ് കേജ്രിവാള്‍ രംഗത്തെത്തിയത്.
ട്വിറ്ററിലൂടെ സ്വയം വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി പ്രതികരിച്ചത്.


എല്ലാ വിമര്‍ശനങ്ങളെയും ഉള്‍കൊളളുന്നുവെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകുന്നുവെന്നും ട്വീറ്റില്‍ കേജ്രിവാള്‍ വ്യക്തമാക്കി. പരാജയത്തില്‍ നിന്ന് പാഠം ഉള്‍കൊണ്ട് ഉണര്‍ന്നു പ്രവൃത്തിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി കുറിച്ചു.

രാജ്യം ഏറെ ആകാഷയോടെ നോക്കിയിരുന്ന  ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഡല്‍ഹി ഭരിക്കുന്ന എഎപിക്ക് 48 സീറ്റ് നേടി രണ്ടാം സ്ഥാനത്ത് എത്താനെ സാധിച്ചിരുന്നുള്ളൂ. 181 സീറ്റ് നേടി ബിജെപി ഭരണം നിലനിര്‍ത്തുകയായിരുന്നു.