Connect with us

More

ഗാന്ധിജിയുടെ ഇന്ത്യ തിരിച്ചുപിടിക്കണം: ഖാദര്‍ മൊയ്തീന്‍

Published

on

 

കോഴിക്കോട്: ഗാന്ധിജിയും നെഹ്രുറുവും വിഭാവനം ചെയ്ത ഇന്ത്യ തിരിച്ചുപിടിക്കലാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് മുസ്്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍. ഗോള്‍വാക്കറുടെയും ഗോഡ്‌സെയുടെയും പ്രത്യയശാസ്ത്രം ആപത്താണ്. വിദ്വേശ രാഷ്ട്രീയത്തിന്റെ വക്താക്കളെ തടഞ്ഞു നിര്‍ത്താന്‍ ജനാധിപത്യ മതേതര കക്ഷികളുടെ ഐക്യനിര കെട്ടിപ്പടുക്കണം.
ഉത്തര മേഖല യു.ഡി.എഫ് പടയൊരുക്കം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഉയര്‍ന്ന രാഷ്ട്രീയ ബോധം രാജ്യത്തിന്റെ പ്രതീക്ഷയാണ്. ജനങ്ങളെ ഉള്‍ക്കൊള്ളാത്ത കപട വികസനമല്ല ആവശ്യം. എല്ലാവര്‍ക്കും വേണ്ടിയുള്ള ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ കേരളത്തിലെ യു.ഡി.എഫിന്റെയും കേന്ദ്രത്തിലെ യു.പി.എയുടെയും മാതൃകകള്‍ ശക്തമാക്കണമെന്നും ഖാദര്‍ മൊയ്തീന്‍ പറഞ്ഞു.
സോളാറിന്റെ പേരില്‍ യു.ഡി.എഫിനെ വീഴ്ത്താമെന്നത് എല്‍.ഡി.എഫിന്റെ വ്യാമോഹമാണെന്നും വീഴുന്നത് അപ്പുറത്തുള്ളവരാണെന്നും മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രി സഭയിലെ തോമസ് ചാണ്ടിയാണ് വീഴാന്‍ പോവുന്നത്. യു.ഡി.എഫ് നേതാക്കള്‍ക്ക് എതിരായ കുരുത്തം കെട്ട കളിക്ക് പടച്ചോന്‍ നല്‍കിയ ശിക്ഷയാണിത്.
അടുത്ത സംസ്ഥാന ഭരണം യു.ഡി.എഫിനാണെന്നത് ഉറപ്പാണ്. നോട്ടു നിരോധനവും ജി.എസ്.ടിയുമെല്ലാമായി പാവപ്പെട്ടവനെ പട്ടിണിയില്‍ നിന്ന് പട്ടിണിയിലേക്ക് തള്ളിവിടുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിനെ പോലും വിശ്വാസത്തിലെടുത്തില്ല. രാജ്യത്തിന്റെ ഹൃദയം തേങ്ങുകയാണ്. പടയൊരുക്കം ഡല്‍ഹിയിലും അലകളുണ്ടാക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ജാഥാ നായകന്‍ രമേശ് ചെന്നിത്തല, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്ര കുമാര്‍, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, ഷിബു ബേബിജോണ്‍ (ആര്‍.എസ്.പി), ജോണി നെല്ലൂര്‍ (കേരള കോണ്‍ഗ്രസ്സ്), എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പി.സി വിഷ്ണുനാഥ് എം.പി, സെക്രട്ടറി പി.സി വിഷ്ണുനാഥ്, എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ രാഘവന്‍, എം.ഐ ഷാനവാസ്, മുസ്്‌ലിംലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ, സെക്രട്ടറിമാരായ എം.സി മായിന്‍ഹാജി, ടി.പി.എം സാഹിര്‍, പി.എം.എ സലാം, ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എന്‍.സി അബൂബക്കര്‍, ജാഥാ ജനറല്‍ കണ്‍വീനര്‍ വി.ഡി സതീശന്‍, ബെന്നിബഹനാന്‍, ഷാനിമോള്‍ ഉസ്മാന്‍, വര്‍ഗീസ് ജോര്‍ജ്ജ്, സി.പി ജോണ്‍, എം.എല്‍.എമാരായ വി.കെ ഇബ്രാഹീം കുഞ്ഞ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പാറക്കല്‍ അബ്ദുല്ല, ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, മുന്‍ മന്ത്രിമാരായ കെ സുധാകരന്‍, സിറിയക് ജോണ്‍, എം.ടി പത്മ, ഡി.സി.സി പ്രസിഡന്റ് ടി സിദ്ദീഖ്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ.പി ശങ്കരന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ എം.എ റസാഖ് മാസ്റ്റര്‍, കണ്‍വീനര്‍ വി കുഞ്ഞാലി, ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് പാര്‍ട്ടി ലീഡര്‍ അഹമ്മദ് പുന്നക്കല്‍, മനയത്ത് ചന്ദ്രന്‍, വീരാന്‍കുട്ടി, മനോജ് ശങ്കരനെല്ലൂര്‍ സംസാരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി

Published

on

കൊച്ചി:  സംസ്ഥാനത്തെ മലയോര ടൂറിസം മേഖലകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന (സിംഗിൾ യൂസ്) പ്ലാസ്റ്റിക് നിരോധിക്കാൻ ഹൈക്കോടതി ഉത്തരവ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പ്, സ്ട്രോ, കവറുകൾ, ബേക്കറി ബോക്സുകൾ തുടങ്ങിയവയും മലയോര വിനോദസഞ്ചാര മേഖലകളിൽ ഉപയോഗിക്കുന്നതും വിൽക്കുന്നതും കോടതി നിരോധിച്ചിട്ടുണ്ട്. തിരക്കേറിയ മലയോര ടൂറിസ്റ്റ് മേഖലകളിലാണ് നിരോധനം.

പ്ലാസ്റ്റിക് നിരോധനത്തിനുളള ഏകോപനം ചീഫ് സെക്രട്ടറിയും തദ്ദേശ സെക്രട്ടറിയും ഉറപ്പാക്കണം. നിരോധിത മേഖലകളില്‍ കുടിവെളള ലഭ്യത ഉറപ്പാക്കുന്നതിന് കിയോസ്‌കുകള്‍ സ്ഥാപിക്കണം. വെളളം കുടിക്കുന്നതിനായി സ്റ്റീല്‍, കോപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിക്കണം. ജലാശയങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ തടയണം. പ്ലാസ്റ്റിക്കിന് പകരം സമാന്തര സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കണം എന്നിവയാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്.

നിരോധനം ഹോട്ടലുകളുടെ ലൈസൻസ് വ്യവസ്ഥകളുടെ ഭാഗമാക്കണമെന്നും കോടതി നിര്‍ദേശമുണ്ട്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ നിരോധനം പ്രാബല്യത്തിലാക്കാനാണ് ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, ബി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്. നിർദേശങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ മതിയായ നടപടികൾ സ്വീകരിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

റെയില്‍വെയ്‌ക്കെതിരെയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. വന്ദേഭാരത് ട്രെയിനില്‍ വില്‍ക്കുന്ന വെളളത്തിന്റെ കുപ്പികള്‍ തിരുവനന്തപുരത്ത് വേളിയില്‍ ഉപേക്ഷിച്ചെന്നും ഇത് കായലില്‍ മാലിന്യമായി മാറിയെന്നും ഹൈക്കോടതി പറഞ്ഞു. ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം.

Continue Reading

kerala

പത്തനംതിട്ടയിൽ നവജാത ശിശു മരിച്ച നിലയിൽ; അമ്മ ചികിത്സയിൽ

Published

on

പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 21 കാരി പ്രസവിച്ച കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആൾതാമസം ഇല്ലാത്ത അയൽ വീട്ടിലെ പറമ്പിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന് രണ്ട് ദിവസം മാത്രമാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിൻ്റെ അമ്മ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആശുപത്രി അധികൃതർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇലവുംതിട്ട പൊലീസ് ആണ് സ്ഥലത്തെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

അയൽവീട്ടിലെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. അവിടെ ആരും താമസിക്കുന്നില്ല. കുഞ്ഞിന്റെ മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കോന്നി മെഡിക്കൽ കോളജിലായിരിക്കും പോസ്റ്റ്മോർട്ടം.

എന്നാൽ വീട്ടിലേക്ക് പൊലീസ് വന്നപ്പോഴാണ് കുഞ്ഞിന്റെ വിവരം അറിഞ്ഞതെന്ന് 21കാരിയുടെ മുത്തശ്ശി പറഞ്ഞു. അസുഖമാണെന്ന് പറഞ്ഞ് ഇന്ന് രാവിലെ ആശുപത്രിയിലേക്ക് പോയതാണ് പെൺകുട്ടി, മറ്റൊരു വിവരങ്ങളും അറിയില്ലെന്നും മുത്തശ്ശി പറഞ്ഞു. അതേസമയം, കുഞ്ഞിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോർട്ടം നടപടികളിലേക്ക് എത്തിയതിന് ശേഷം മാത്രമേ ഇക്കാര്യങ്ങളിൽ എല്ലാം വ്യക്തത വരൂ. പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

Published

on

കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിലും കാസർകോട്, കണ്ണൂർ ജില്ലകളിലും മഴ ശക്തമായതോടെ പലയിടങ്ങളിലും വെള്ളം കയറി. കാസർകോട് മൊഗ്രാൽ പുഴയിൽ മലവെള്ളപ്പാച്ചിൽ രൂക്ഷമായതോടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു നിർദേശവും നൽകിയിട്ടുണ്ട്. കണ്ണൂരിലും ആലപ്പുഴയിലും കടലാക്രമണം ശക്തമാണ്. കാസർകോട് നിരവധി വീടുകളിൽ വെള്ളം കയറി. ജില്ലയിലെ പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയാണ്. ദേശീയപാതയിൽ ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായി. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റിനു സാധ്യതയുണ്ടെന്നും ഗുജറാത്ത് തീരത്തെ ചക്രവാത ചുഴി ന്യൂനമർദമായി മാറിയേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Continue Reading

Trending