Connect with us

kerala

‘എമ്പുരാൻ നിർവഹിക്കുന്നത് കാലഘട്ടം ആവശ്യപ്പെടുന്ന രാഷ്ട്രീയ സമരം’: ടി.വി ഇബ്രാഹിം എംഎൽഎ

Published

on

എമ്പുരാൻ സിനിമയെ പിന്തുണച്ച് കൊണ്ടോട്ടി എംഎൽഎ ടി.വി ഇബ്രാഹിം. കുറ്റം ചെയ്യുന്നതല്ല, അതിനെപ്പറ്റി പറയുന്നതാണ് കുറ്റം എന്ന വികലനീതി തുറന്നുകാട്ടാൻ എമ്പുരാൻ സിനിമയെ പ്രോത്സാഹിപ്പിക്കുമെന്നും ഇബ്രാഹിം ഫേസ്‍ബുക്കിൽ കുറിച്ചു. ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജും സഹപ്രവർത്തകരും നിർവ്വഹിക്കുന്നത് കാലഘട്ടം ആവശ്യപ്പെടുന്ന രാഷ്ട്രീയ സമരമാണെന്നും അത് പ്രേക്ഷക സമൂഹത്തിനപ്പുറത്ത് ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യവാദികൾക്ക് പ്രതീക്ഷനൽകുന്നതാണെന്നും ഫേസ്‍ബുക്ക് കുറിപ്പിൽ പറയുന്നു.

ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

‘കുറ്റം ചെ​യ്യു​ന്ന​ത​ല്ല, അതിനെ​പ്പ​റ്റി പ​റ​യു​ന്ന​താ​ണ് കു​റ്റം’​ എന്ന വി​ക​ല​നീ​തി തു​റ​ന്നു​കാ​ട്ടാ​ൻ ‘എ​ൽ 2 എ​മ്പു​രാ​ൻ’ സിനിമയെ പ്രോത്സാഹിപ്പിക്കുക തന്നെ ചെയ്യും.! ഫാസിസ്റ്റ് ഭരണകൂടം അധികാരമാളുന്ന കാലത്ത് സാധ്യമായ പരിമിതമായ ആവിഷ്കാര സ്വാതന്ത്ര്യത്തെ പരമാവധി പ്രയോജനപ്പെടുത്തി, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വംശഹത്യയുടെ പിന്നാമ്പുറക്കാഴ്ചകളെ ലോകത്തെങ്ങുമുള്ള സിനിമാസ്വാദർക്ക് സമർപ്പിക്കാനുള്ള ധീരവും സർഗാത്മകവുമായ ചുവടുവെപ്പാണ് എൽ2 എമ്പുരാൻ. ഫാഷിസ്റ്റ് ഭീഷണിക്കെതിരായി രാജ്യത്തെങ്ങും ഉയർന്നു വരുന്ന രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ പലതരം ചെറുത്തുനിൽപ്പു സമരരൂപങ്ങളിൽ ഒന്നായി, തങ്ങളുടെ സിനിമയെ മാറ്റിത്തീർത്തുകൊണ്ട് എമ്പുരാന്റെ സംവിധായകനായ പ്രിയപ്പെട്ട നടൻ പ്രിഥ്വിരാജും സഹപ്രവർത്തകരും യഥാർത്ഥത്തിൽ നിർവഹിക്കുന്നത് കാലഘട്ടം ആവശ്യപ്പെടുന്ന രാഷ്ട്രീയ സമരം തന്നെയാണ്. സിനിമയുടെ ഉള്ളടക്കം എന്നപോലെതന്നെ അതിനോടുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങളും കൃത്യമായ രാഷ്ട്രീയ സംവാദങ്ങളായി മാറുന്നു. ഒരു സിനിമ അതിന്റെ പ്രേക്ഷക സമൂഹത്തിന് പുറത്ത് ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യവാദികൾക്ക് പ്രതീക്ഷയും സമരോർജ്ജവും പകരുന്ന ധീരമായ ഒരു കലാവിഷ്കാരമായി മാറുന്ന അപൂർവമായ ചരിത്രസന്ദർഭം കുറിച്ചുവെക്കുകയാണ് എൽ2 എമ്പുരാൻ ചെയ്യുന്നത്.

ചി​ത്ര​ത്തി​ലെ 17 ഭാ​ഗ​ങ്ങ​ൾ വെ​ട്ടി​ക്ക​ള​യു​മെന്നാണ് ഇപ്പോൾ കേൾക്കുന്നത്. ബാ​ബ ബ​ജ്റം​ഗി എ​ന്ന പ്ര​ധാ​ന വി​ല്ല​ന്റെ പേ​ര്, ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ൾ, ഗ​ർ​ഭി​ണി​ക്കെതിരെ നടന്ന മൃഗീയമായ ആക്രമണം, മു​സ്‍ലിം​ക​ൾ​ക്ക് അ​ഭ​യം ന​ൽ​കി​യ നാ​ട്ടു​റാ​ണി​യെ കൊ​ല്ലു​ന്ന​ത്, ജാ​തി അ​ധി​ക്ഷേ​പങ്ങൾ തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളആണത്രെ വെ​ട്ടി​ക്ക​ള​യാൻ പോകുന്നത്. ചി​ല സം​ഭാ​ഷ​ണ​ങ്ങ​ൾ മ്യൂട്ട് ചെയ്യും. ചു​രു​ക്ക​ത്തി​ൽ, വല​തുപക്ഷ വ​ർ​ഗീ​യ​വാ​ദി​ക​ളെ അ​ലോ​സ​ര​​പ്പെ​ടു​ത്തു​ന്ന ദൃശ്യങ്ങളും ശബ്ദങ്ങളും സിനിമയിൽ നിന്ന് അപ്രത്യക്ഷമാകും. ‘കുറ്റം ചെ​യ്യു​ന്ന​ത​ല്ല, അ​തി​നെ​പ്പ​റ്റി പ​റ​യു​ന്ന​താ​ണ് കു​റ്റം’ എന്ന വി​ക​ല​നീ​തി പൊതുസമൂഹത്തിൽ തു​റ​ന്നു​കാ​ട്ടാ​ൻ, സിനിമക്കുണ്ടായ പരിണതികൾ ഏറെ സഹായകമായി.

അധികാരത്തിലേറിയതുമുതൽ സ്വന്തം വംശീയ രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി ചരിത്രത്തെ അട്ടിമറിക്കാനുള്ള ഗൂഡശ്രമങ്ങൾ ബിജെപിയും സംഘപരിവാറും ആരംഭിച്ചിട്ടുണ്ട്. വ്യാജമായ ചരിത്രനിർമ്മിതയും ചരിത്രനിഷേധവും ആസൂത്രിതമായ അട്ടിമറികളും ഫാഷിസ്റ്റ് ഭരണത്തിൽ നിരന്തരം അരങ്ങേറിക്കൊണ്ടിരിക്കുന്നു. അത്തരം കുത്സിത പദ്ധതികളുടെ ഭാഗമായാണ് വംശീയനുണകളും സാംസ്ക്കാരികഹിംസയും സമാസമം ചേർത്ത ‘ക​ശ്മീ​ർ ഫ​യ​ൽ​സ്’, ‘കേ​ര​ള സ്റ്റോ​റി’ ‘ഛാവ’ പോലുള്ള സിനിമകൾ നിർമ്മിക്കപ്പെട്ടത്. സംഘ്പരിവാർ പണി ശാലകളിൽ രൂപം കൊണ്ട ഹിംസാത്മകമായ ഉപകരണങ്ങളാണ് ആ സിനിമകൾ.

ഫാസിസം കടന്നുവരുന്നതും വിഷം ചീറ്റുന്നതും നൃത്തം ചവിട്ടുന്നതും, വിവരമുണ്ടെന്ന് കരുതുന്നവർതന്നെ കണ്ണുചിമ്മി കണ്ടില്ലെന്ന് നടിച്ചാൽ വിഷപ്പാമ്പുകൾക്ക് ഇതിൽപ്പരം സൗകര്യം വേറെ ലഭിക്കാനില്ല. ഇത്തരം മനോഭാവത്തിനും ചെയ്തികൾക്കുമെതിരെ ജനാധിപത്യമനസ്സുള്ള, മതനിരപേക്ഷതയിൽ വിശ്വാസമർപ്പിച്ച സകലരും ഒറ്റക്കെട്ടായി സടകുടഞ്ഞെഴുന്നേറ്റ് കർമനിരതരാകേണ്ട ഘട്ടം അതിക്രമിച്ചതായി ഓർമപ്പെടുത്തുന്നു

വർഗീയ ഫാഷിസ്റ്റ് ഖഡ്ഗത്തെ ജനങ്ങൾക്ക് കുറേക്കൂടി വ്യക്തമായി ചൂണ്ടിക്കാണിക്കാൻ സഹായിച്ച ഈ കലാസൃഷ്ടിയെ നമ്മൾ, ജനാധിപത്യ വിശ്വാസികൾ ഹൃദയത്തോട് ചേർത്ത് നിർത്തി പിന്തുണക്കും!

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെ യാത്ര ദേശീയപാത അടിപ്പാതയ്ക്ക് മുകളില്‍നിന്ന് കാര്‍ താഴേക്ക് വീണു

തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.

Published

on

കണ്ണൂരില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ദേശീയപാത 66ലെ അടിപ്പാതയ്ക്ക് മുകളില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ താഴെ വീണ് അപകടം. തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.

അടിപ്പാതയ്ക്ക് മുകളില്‍ മേല്‍പ്പാലത്തിന്റെ പണിപൂര്‍ത്തിയായിരുന്നില്ല. മേല്‍പ്പാലത്തിന്റെ ഇരുഭാഗവും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന ജോലി ബാക്കിയുണ്ട്. മുകളില്‍ നിന്ന് വീണ കാര്‍ ഇതിനിടയിലാണ് കുടുങ്ങിയത്. കാറിനുള്ളില്‍ ഡ്രൈവറും കുടുങ്ങി. നാട്ടുകാര്‍ ഏണി വെച്ച് കയറിയാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.

കണ്ണൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് വലിച്ചു കയറ്റി. ഡ്രൈവറുടെ പേരില്‍ എടക്കാട് പോലീസ് കേസെടുത്തു. ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെയാണ് ഇയാള്‍ കാറോടിച്ചത്.

Continue Reading

kerala

കാസര്‍കോട് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

ബന്ദിയോട് പെട്രോള്‍ പമ്പിന് സമീപം ആള്‍ട്ടോ കാറും താര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Published

on

കാസര്‍കോട് കാറും താര്‍ ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബന്ദിയോട് പെട്രോള്‍ പമ്പിന് സമീപം ആള്‍ട്ടോ കാറും താര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിര്‍സാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

Continue Reading

kerala

ബിഎല്‍ഒയുടെ മരണം; ധൃതി പിടിച്ചുള്ള എസ്‌ഐആറിന്റെ ഇരയെന്ന് കെ.സി വേണുഗോപാല്‍

ബിഹാറില്‍ നടന്നത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. നിയമപരമായി നേരിടുന്നതിന്റെ ഭാഗമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും കെ.സി പറഞ്ഞു.

Published

on

കണ്ണൂരില്‍ ജീവനൊടുക്കിയ ബിഎല്‍ഒ ധൃതി പിടിച്ചുള്ള എസ്‌ഐആറിന്റെ ഇരയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. എസ്‌ഐആര്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കലാണ്. ബിഹാറില്‍ നടന്നത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. നിയമപരമായി നേരിടുന്നതിന്റെ ഭാഗമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും കെ.സി പറഞ്ഞു.

‘ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കാരണമാണ് ഇയാള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത്. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന എസ്‌ഐആര്‍ കേരളത്തില്‍ നടപ്പാക്കുന്നതിനെതിരെ ഞങ്ങള്‍ നിയമപരമായി നേരിടും’. കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജ് ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്തത്. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു സംഭവം. എസ്‌ഐആര്‍ ജോലിസമ്മര്‍ദം കാരണമാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് സംശയം. ജോലി സമ്മര്‍ദത്തെ കുറിച്ച് നേരത്തെ ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നു.

Continue Reading

Trending