Health
‘എന്റെ കൈയ്യെവിടേ അമ്മേ’
EDITORIAL
ചികിത്സാ പിഴവ്മൂലം കൈമുറിച്ചുമാറ്റേണ്ടിവന്ന ഒരു നാലാംക്ലാസുകാരി പെണ്‍കുട്ടി കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വെച്ച് അടക്കാനാവാത്ത സങ്കടത്തോടെ സ്വന്തം അമ്മയോട് ചോദിച്ച ചോദ്യമാണിത്. പല്ലശ്ശന ഒഴിവുപാറ പ്രസിദ -വിനോദ് ദമ്പതികളുടെ മകള്‍, ഒമ്പതുവയസുകാരി വിനോദിനിയുടെ വലതു കൈയാണ് മെഡിക്കല്‍ കോളജില്‍ വെച്ച് കഴിഞ്ഞ ദിവസം മുറിച്ചുമാറ്റിയത്. ഡോക്ടര്‍മാരുടെ അനാസ്ഥയും ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടുംകാരണം സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ചികിത്സാപിഴവുകളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് വിനോദിനി. തങ്ങളുടെ കഴിവുകേടുകള്‍ മറച്ചുവെക്കാനും സ്വയംകെട്ടിപ്പൊക്കിയ ഇമേജ് തകരാതിരിക്കാനുമായി ശരിയായ അന്വേഷണങ്ങള്‍ നടത്താനോ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ തയാറാകാത്ത ആരോഗ്യ വകുപ്പിന്റെ സമീപനമാണ് ഒന്നിനുപിറകെ ഒന്നായി ധാരുണമായ ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ ത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ പിന്നില്‍. നേരത്തെയുണ്ടായ സംഭവങ്ങളിലെന്നപോലെ ഇക്കാര്യത്തിലും ഡോക്ടര്‍മാരെ സംരക്ഷിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത് ഈ യാഥാര്‍ത്ഥ്യത്തിന് അടിവരയിടുകയാണ്.
സെപ്തംബര്‍ 24ന് കളിക്കുന്നതിനിടെ വീണ്‌കൈക്ക് പരിക്കേറ്റ വിനോദിനിയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഇവിടെ ഡോക്ടര്‍മാരില്ലെന്ന കാരണത്താല്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എക്‌സറേ പരിശോധിച്ച് കൈയിന്റെ രണ്ട് എല്ലുകള്‍ക്കും പൊട്ടലുണ്ടെന്ന് പറഞ്ഞ ഡോക്ടര്‍മാര്‍, സര്‍ജറി ആവശ്യമില്ലാത്ത ക്ലോസ്ഡ് മാനിപ്പുലേഷന്‍ റിഡക്ഷന്‍ ചികിത്സയാണ് നല്‍കിയത്. ഇതിന് ശേഷം മറ്റൊരു എക്‌സ്‌റേ എടുത്ത് പരിശോധിച്ച് എല്ലുകള്‍ പൂര്‍വസ്ഥിതിയാണെന്ന് ഉറപ്പാക്കി പിറ്റേദിവസം ഒ.പിയില്‍ എത്താനാവശ്യപ്പെട്ട് വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. പിറ്റേദിവസം കുട്ടിയെ എല്ല് രോഗ വിഭാഗത്തിലും കാണിച്ചെങ്കിലും ഡോക്ടര്‍മാര്‍ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല. വേദനസംഹാരി ഗുളികകള്‍ നല്‍കി രണ്ടാം ദിവസവും മടക്കിയ കുട്ടിയെ അഞ്ച് ദിവസത്തിന് ശേഷം കൈകള്‍ നിറംമങ്ങി ഗുരുതരാവസ്ഥയില്‍ വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഈ സമയത്ത് മാത്രമാണ് രക്തയോട്ടം തടസ്സപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ യു.എസ്.ജി ആര്‍ടീരിയല്‍ ഡോപ്‌ളര്‍ ടെസ്റ്റ് നടത്തുന്നത്. ഈ പരിശോധനയില്‍ രണ്ട് പ്രധാന ധമനികളിലും രക്തപ്രവാഹമില്ലെന്ന് കണ്ടെത്തി. കൂടുതല്‍ ഗുരുതരാവസ്ഥയിലായതോടെ കാര്‍ഡിയോളജി ചികിത്സാ സൗകര്യമുള്ള കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണുണ്ടായത്. ഇവിടെ നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ മറ്റുമാര്‍ഗവുമില്ലെന്ന് വ്യക്തമാക്കി കൈമുറിച്ചുമാറ്റുകയായിരുന്നു. കൈയ്യിന്റെ അവസ്ഥകണ്ട് ‘ഇതെന്താ മാംസക്കെട്ടാണോ ഇങ്ങനെ പൊതിഞ്ഞു അയക്കാനെന്നും ഈ പഴുപ്പൊന്നും പാലക്കാട്ടെ ഡോക്ടര്‍മാര്‍ കണ്ടില്ലേ’ എന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചോദിച്ചതായി കുട്ടിയുടെ ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുകയുണ്ടായി.
പ്രസ്തുത സംഭവത്തിലാണ് ചികിത്സ പിഴവൊന്നുമുണ്ടായിട്ടില്ലെന്ന വിശദീകരണവുമായി പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഇന്നലെ രംഗത്തിത്തിയിരിക്കുന്നത്. പ്ലാസ്റ്റര്‍ ഇട്ടതുകൊണ്ടുള്ള പ്രശ്നമല്ലെന്നും കയ്യില്‍ വലിയ മുറിവ് ഉണ്ടായിരുന്നില്ലെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം. പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്ടര്‍മാരാണ് സംഭവം അന്വേഷിച്ചത്. ഡ്യൂട്ടി ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പതിവുപോലെ ഇത് അപ്പാടെ വിഴുങ്ങി ഇനി ആരോഗ്യകേരളത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കാന്‍ മാധ്യമങ്ങളെ കാണുന്ന വകുപ്പ് മന്ത്രിയെയാണ് വരുംനാളില്‍ കേരളം കാണാനിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ഇത്തരം പൊറാട്ടുനാടകങ്ങള്‍ പതിവുപല്ലവിയായി മാറിയ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. തെയ്‌റോയ്ഡ് ശസ്ത്രക്രിയയെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിയായ സുമയ്യ എന്ന യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തിലും തനിയാവര്‍ത്തനമായിരുന്നു. ആരോഗ്യവകുപ്പിന് പരാതി ലഭിച്ചിരുന്നില്ലെങ്കിലും വിഷയം ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും അന്വേഷണം നടത്തിയിരുന്നുവെന്നും എന്നാല്‍ യുവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തതിനാല്‍ തുടര്‍നടപടികള്‍ എടുക്കാതിരിക്കുകയായിരുന്നുവെന്നുമാണ് അന്ന് അധികൃതരുടെ വിശദീകരണമുണ്ടായത്. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ പിഴവാണുണ്ടായതെന്നും തനിക്ക് നീതി ലഭിക്കണമെന്നും നെഞ്ചില്‍
കുടുങ്ങിക്കിടക്കുന്ന ഗൈഡ് വയര്‍ കാരണം ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വ്യക്ത മായ വിശദീകരണം വേണമെന്നുവിദഗ്ധ ചിക്തിസനല്‍ കണമെന്നുമെല്ലാമുള്ള സുമയ്യയുടെ ആവശ്യങ്ങള്‍ പക്ഷേ വൃതാവിലാവുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്ക് ശേഷം കുടുങ്ങിയ കത്രിക അഞ്ച് വര്‍ഷമാണ് ഹര്‍ഷിനയ്ക്ക് വയറ്റില്‍ ചുമക്കേണ്ടിവന്നത്. സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിങ്ങിലാണ് കത്രിക കുടുങ്ങിയതായി കണ്ടെത്തുന്നത്. രോഗിയുടെ വയറ്റില്‍ കണ്ടെത്തിയ കത്രിക മെഡിക്കല്‍ കോളജ് ആശുപത്രിയിലേതല്ലെന്നായിരുന്നു അന്നത്തെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. പ്രശസ്തിയുടെയും പത്രാസിന്റെയും ലോകത്ത് നിന്ന് ഇറങ്ങി വന്ന് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാനും യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാനും പ്രതികരിക്കാനുമെല്ലാം ഇനിയെങ്കിലും വകുപ്പ് മന്ത്രി തയാറാവണമെന്നാണ് ഈ നാടിന് അവരോട് വിനീതമായി അഭ്യര്‍ത്ഥിക്കാനുള്ളത്. ചികിത്സാപിഴവുമൂലം ജനങ്ങള്‍ക്ക് ജീവനും ജീവിതവുമെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലും അതെല്ലാം നിസാരമായിക്കണ്ട് വാചാടോപങ്ങളില്‍ അഭിരമിക്കാന്‍ മന്ത്രിക്ക് എങ്ങനെയാണ് സാധിക്കുന്നത്. പതിറ്റാണ്ടുകളുടെ പരിശ്രമത്തിലൂടെ നേടിയെടുത്ത നമ്മുടെ ആരോഗ്യരംഗത്തെ മുന്നോട്ടുനയി ക്കാനായില്ലെങ്കിലും അതിനെ തകര്‍ക്കാനുതകുന്ന നീക്ക ങ്ങളില്‍നിന്നെങ്കിലും മന്ത്രി വിട്ടുനില്‍ക്കേണ്ടതുണ്ട്.
Health
‘ മുഖ്യമന്ത്രിക്ക് ഹാലൂസിനേഷന്‍; അമേരിക്കന്‍ ആരോഗ്യമേഖലയെ കടത്തിവെട്ടിയെന്നൊക്കെയാണ് പറയുന്നത്’; ഷിബു ബേബി ജോണ്‍
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനുള്ള ഇന്‍ഡിക്കേറ്ററായി മാറുമെന്ന് ഷിബു ബേബി ജോണ്‍. ജനത്തില്‍ നിന്ന് ഒരുപാട് അകന്നാണ് ഇടതുമുന്നണി സഞ്ചരിക്കുന്നതെന്നും അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തുന്ന വിധത്തില്‍ ഒരു മുന്നേറ്റം യുഡിഎഫ് നടത്തുമെന്നും എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വാഭാവികമായും പ്രാദേശിക വിഷയങ്ങളാണ് പരിഗണനയില്‍ വരുന്നതെങ്കിലും സംസ്ഥാന രാഷ്ട്രീയം അതില്‍ പ്രതിഫലിക്കും. അതിന്റെ അടിസ്ഥാനത്തില്‍ എന്നും ഇത്തവണ എല്‍ഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐക്യ ജനാധിപത്യ മുന്നണി ഇത്രയും മുന്നൊരുക്കം നടത്തി ഇത്രയും മുന്‍പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ഒരു കാലം ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒറ്റപ്പെട്ട അപസ്വരങ്ങള്‍ ഇല്ലെന്നൊന്നും ആരും അവകാശപ്പെടുന്നില്ല. ഇതിനേക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സിപിഎമ്മിന് ഉണ്ട്. സിപിഐ രണ്ട് തരത്തിലാണ് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നത്. കൊല്ലം ജില്ലയില്‍ പലസ്ഥലത്തും അവര്‍ക്ക് സ്ഥാനാര്‍ഥികളെ കിട്ടുന്നില്ല. അവതരിപ്പിക്കാന്‍ പറ്റുന്ന മുഖങ്ങള്‍ ഇല്ലാത്ത നിലയിലേക്ക് അവര്‍ക്ക് അവസ്ഥ ഉണ്ടായിരിക്കുന്നു. കേരളത്തില്‍ അങ്ങനെ അധികാരംവിഭജിച്ച് നില്‍ക്കുകയാണ് പല പ്രദേശത്തും. ആ നിലയിലേക്ക് ജനാധിപത്യ പ്രസ്ഥാനങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. എന്നാല്‍, മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്രയും ഒത്തൊരുമയോടുകൂടി ഒരിക്കലും യുഡിഎഫ് നീങ്ങിയിട്ടില്ല – അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് കൊല്ലം കോര്‍പ്പറേഷന്‍ പിടിക്കണം എന്ന നിര്‍ബന്ധബുദ്ധിയോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കോര്‍പ്പറേഷന്‍ പിടിക്കാനുള്ള നേതൃപരമായ പങ്ക് ഞങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണ ഞങ്ങളുടെ ശക്തിക്കനുസരിച്ച് ഞങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിച്ചില്ല. ഇത്തവണ അതുണ്ടാകും എന്നുള്ളതില്‍ ഞങ്ങള്‍ക്ക് ശുഭാപ്തിവിശ്വാസം തന്നെയാണ് – അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയേയും അദ്ദേഹം പരിഹസിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഹാലൂസിനേഷന്‍ ആണെന്ന് തോന്നുന്നു. ഇന്നും അദ്ദേഹം പറഞ്ഞിരിക്കുന്നത് കേരളത്തിന്റെ ആരോഗ്യ മേഖല അമേരിക്കയെ കടത്തിവെട്ടി എന്നൊക്കെയാണ്. നമുക്കൊന്നും അംഗീകരിക്കാനൊക്കാത്ത നിലയിലാണ് മെഡിക്കല്‍ കോളജുകളുടെ ഉള്‍പ്പടെ അവസ്ഥ. ഇതെല്ലാം സ്വാഭാവികമായും തിരഞ്ഞെടുപ്പില്‍ വലിയ ചലനം ഉണ്ടാക്കും – അദ്ദേഹം പറഞ്ഞു.
Health
വേണുവിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരുടെ വാദം പൊളിയുന്നു
ക്രിയാറ്റിൻ ലെവൽ സാധാരണ നിലയിലായിരുന്നു എന്ന റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു
തിരുവനന്തപുരം: കൊല്ലം സ്വദേശി വേണുവിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരുടെ വാദം പൊളിയുന്നു. ക്രിയാറ്റിൻ ലെവൽ കൂടിയതുകൊണ്ട് ആൻജിയോഗ്രാം സാധ്യമായില്ലെന്ന വാദം തെറ്റ്. ക്രിയാറ്റിൻ ലെവൽ സാധാരണ നിലയിലായിരുന്നു എന്ന റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു. മെഡിക്കൽ കോളജ് സൂപ്രണ്ടും സമാന വാദം ഉന്നയിച്ചിരുന്നു. ക്രിയാറ്റിൻ കൂടിയതുകൊണ്ട് കൂടിയാണ് ആൻജിയോഗ്രാം സാധ്യമാകാതിരുന്നതെന്ന് മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവി വാദിച്ചിരുന്നു.
ഒരു മനുഷ്യന്റെ ശരീരത്തിൽ അനിവാര്യമായും ഉണ്ടായിരിക്കേണ്ട ക്രിയാറ്റിന്റെ അളവ് 1.4 എന്നതാണ്. വേണുവിന്റെ ക്രിയാറ്റിനിൽ ചെറിയൊരു വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ, അടിയന്തരമായി ആൻജിയോഗ്രാം ചെയ്യുന്നതിൽ സാങ്കേതികമായി പ്രതിസന്ധികളൊന്നും തന്നെയുണ്ടായിരുന്നില്ല. എന്നിട്ടും, ഇയാൾക്ക് എല്ലാവിധ ചികിത്സകളും നൽകിയെന്ന് മെഡിക്കൽ കോളജ് അധികൃതർ ആവർത്തിച്ചിട്ടും എന്തുകൊണ്ടാണ് ആൻജിയോഗ്രാം നൽകാതിരുന്നത് എന്ന ചോദ്യത്തിലേക്ക് വീണ്ടുമെത്തുകയാണ്. ആൻജിയോഗ്രാം നൽകാൻ സാധ്യമല്ലായിരുന്നുവെന്ന വിധി തെറ്റായിരുന്നുവെന്നാണ് ഈയൊരു പകർപ്പ് പുറത്ത് വന്നതോടെ തെളിഞ്ഞിരിക്കുന്നത്.
നേരത്തെ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ വീഴ്ച ഉണ്ടായെന്നും ഭർത്താവിനെ കൊന്നതാണെന്നുമാവർത്തിച്ച് മരിച്ച വേണുവിൻറെ ഭാര്യ സിന്ധു രംഗത്തെത്തിയിരുന്നു. എന്നാൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോക്ടർ മാത്യു ഐപ്പ് പറഞ്ഞു. സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് അധികൃതരുടെ വാദം തെറ്റാണെന്ന് തെളിഞ്ഞത്.
ഭർത്താവിന് ആഞ്ജിയോഗ്രാം നിർദേശിച്ചിരുന്നു. ബുധനാഴ്ച മാത്രമേ തിരക്ക് കുറവുള്ളുവെന്ന് ഡോക്ടർ പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ ഡോക്ടർമാർ ഒന്നും വിശദീകരിച്ചില്ല.ആശുപത്രിയിൽ കട്ടിൽ പോലും നിഷേധിച്ചെന്നും ഡോക്ടർമാർ തിരിഞ്ഞ് നോക്കിയില്ലെന്നും വേണുവിൻറെ ഭാര്യ ആവർത്തിക്കുന്നു. നിലത്ത് തുണി വിരിച്ചാണ് അറ്റാക്ക് വന്ന എൻറെ ഭർത്താവിനെ കിടത്തിയത്. അതവരുടെ അനാസ്ഥയല്ലേ?തീരെ വയ്യെന്ന് പറഞ്ഞപ്പോൾ, ഞാൻ നോക്കുന്ന പേഷ്യന്റ് അല്ല, മരുന്ന് തരാൻ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞുവെന്നും സിന്ധു പറയുന്നു.
Health
‘അതീവ ഗുരുതരാവസ്ഥയിലായ രോഗിയെ തറയിൽ കിടത്തുന്നത് പ്രാകൃതം’ വേണുവിന്‍റെ മരണത്തിൽ വിമർശനവുമായി ഹാരിസ് ചിറക്കൽ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തിനെ തുടർന്ന് ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ഡോക്ടർ ഹാരിസ് ചിറക്കൽ. ഗുരുതര സ്വഭാവ രോഗമുള്ളവരെ തറയിൽ കിടത്തി ചികിത്സിക്കുന്നത് പ്രാകൃത നടപടിയാണെന്ന് ഡോ. ഹാരിസ് ചിറക്കൽ പ്രതികരിച്ചു.
വേണുവിനെ തറയിൽ കിടത്തിയ നടപടിയിലാണ് ഡോക്ടർ ഹാരിസിന്റെ വിമർശനം. തറയിൽ എങ്ങനെയാണ് രോഗിയെ കിടത്തുന്നതെന്ന് ഡോ. ഹാരിസ് ചോദിച്ചു. എങ്ങനെ നിലത്ത് കിടത്തി ചികിത്സിക്കാനാകും? നാടാകെ മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ഡോക്ടർ ഹാരിസ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇത് പ്രാകൃതമായ നിലവാരമെന്നും ഹാരിസ് അഭിപ്രായപ്പെട്ടു.
കൊല്ലം സ്വദേശിയായ വേണുവിന് തിരുവനന്തപുരത്തേക്ക് വരണ്ട അവസ്ഥ എങ്ങനെയുണ്ടായി? നാടെങ്ങും മെഡിക്കൽ കോളജുകൾ ഉണ്ടായിട്ട് കാര്യമില്ല, ജില്ലാ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകൾ ഒരുക്കണമെന്നും ഹാരിസ് പറഞ്ഞു. തിരുവനന്തപുരത്ത് മെഡിക്കൽ സർവീസ് സെന്റർ സംഘടിപ്പിച്ച പൊതുജനാരോഗ്യ നയം സെമിനാറിൽ സംസാരിക്കുകയായിരുന്നു ഡോക്ടർ ഹാരിസ്.
‘രോഗിയായ ഒരാളെ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കാനാകുക? സംസ്കാരമുള്ള ഒരാൾക്ക് എങ്ങനെ ഇവിടെ പോകാനാകും? ഞാനൊക്കെ തുടങ്ങിവരുന്ന 1986 കളിൽ നിന്നും ഇപ്പോഴും വ്യത്യാസമില്ല. കാലം ഇത്ര പുരോഗമിച്ചിട്ടും പ്രാകൃതമായ നടപടി തുടരുന്നത് എങ്ങനെ അംഗീകരിക്കാനാകും. ശ്വാസം മുട്ടിയും കാൻസർ ബാധിച്ചും വരുന്ന രോഗികളെ തറയിൽ കിടത്തുന്നത് ഒരു നിലക്കും നമ്മുടെ സംസ്കാരവുമായി ചേർത്തുവെക്കാനാകില്ല.’ ഡോക്ടർ കൂട്ടിച്ചേർത്തു.
-
kerala2 days agoതദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ?, 20ന് മുന്‍പ് വോട്ടെണ്ണല്‍
-
india3 days agoമകന് പഠനത്തില്‍ മോശമെന്ന് പിതാവിനോട് അധ്യാപകര്‍; പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി
-
News2 days agoകെട്ടിട അവിശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ഇസ്രാഈലി സൈനികന്റെ മൃതദേഹം കണ്ടെടുത്ത് ഹമാസ്
-
india2 days agoഡോക്ടര്‍മാര്‍ മരിച്ചതായി വിധിയെഴുതി; സംസ്കാര ചടങ്ങിനിടെ ശ്വസിച്ച് യുവാവ്
-
india3 days agoഹെല്‍മറ്റ് ധരിക്കാത്തതിന് സ്കൂട്ടര്‍ ഉടമയ്ക്ക് 20 ലക്ഷത്തിലേറെ രൂപ പിഴ ചുമത്തി യുപി പൊലീസ്
-
kerala2 days agoകേരളത്തില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത: നാല് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്
-
News2 days agoന്യൂയോര്‍ക്ക് പരിപാടിയില്‍ സൊഹ്റാന് മമദാനി ഉമര്‍ ഖാലിദിന്റെ ജയില്‍ ഡയറി വായിച്ചപ്പോള്‍
-
kerala2 days agoകുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പിതാവ്; അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍

