Connect with us

kerala

പാലക്കാട് കുട്ടിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

ജൂനിയര്‍ റസിഡന്റ് ഡോ. മുസ്തഫ, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സര്‍ഫറാസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

Published

on

പാലക്കാട്: കളിക്കുന്നതിനിടെ വീണുപരിക്കേറ്റ ഒന്‍പതുവയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍. ജൂനിയര്‍ റസിഡന്റ് ഡോ. മുസ്തഫ, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സര്‍ഫറാസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി. ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സ നല്‍കിയെന്നായിരുന്നു ഡിഎംഒ ചുമതലപ്പെടുത്തിയ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

കുട്ടിക്ക് ധമനികളില്‍ രക്തം കട്ടപിടിക്കുകയോ, മാസ് എഫക്ട് ഉണ്ടാവുകയോ ഉണ്ടായതാണ് കാരണമെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ 25-നും 30-നും ഇടയില്‍ കുട്ടി ജില്ലാ ആശുപത്രിയില്‍ എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പല്ലശന ഒഴിവുപാറ സ്വദേശിയായ പെണ്‍കുട്ടിയുടെ വലതുകൈ ആണ് മുറിച്ചുമാറ്റിയത്. പെണ്‍കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് കൈ മുറിച്ചുമാറ്റുന്നതിലേക്ക് എത്തിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. സെപ്റ്റംബര്‍ 24-നാണ് പെണ്‍കുട്ടിക്ക് പരിക്കേറ്റത്. ഉടന്‍ കുട്ടിയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും എത്തിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തി കൈക്ക് പ്രാഥമിക ചികിത്സ നല്‍കി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിടുകയായിരുന്നു.

എന്നാല്‍ പിന്നീട് കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുകയും കൈയുടെ നിറം മാറുകയും വേദന കൂടുകയും ചെയ്തു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയപ്പോഴാണ് കൈ മുറിച്ചുമാറ്റാനുളള നിര്‍ദേശം ലഭിച്ചത്.

സംഭവത്തില്‍ നിയമ നടപടിയുമായി പോകുമെന്ന് കുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ട്രെയിനിൽ ദുരനുഭവം; വാട്സ്ആപ്പിൽ‌ അറിയിക്കാം, 112ലും വിളിക്കാമെന്ന് പൊലീസ്

Published

on

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെയുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ വാട്സാപ്പിലൂടെയും പൊലീസിനെ അറിയിക്കാം. ട്രെയിൻ യാത്രയ്ക്കിടെ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പരിൽ പൊലീസിനെ ബന്ധപ്പെടാവുന്നതാണ്. ഇത്തരം സംഭവങ്ങൾ വാട്സ്ആപ്പ് മുഖേനയും പൊലീസിനെ അറിയിക്കാം.

ഇതിനായി 94 97 93 58 59 എന്ന നമ്പറിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്. ഇത്തരത്തിലുള്ള സംഭവങ്ങളുടെ ഫോട്ടോ, വിഡിയോ, ടെക്സ്റ്റ് എന്നിവ വാട്സാപ്പിലൂടെ പൊലീസിനെ അറിയിക്കാം. സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

കൂടാതെ ഈ കാണുന്ന നമ്പറുകളിലും പൊലീസ് സേവനങ്ങൾ ലഭ്യമാണ്. 9846 200 100, 9846 200 150, 9846 200 180.

Continue Reading

Film

നടി ലക്ഷ്മി ആർ മേനോൻ പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ് ഹൈക്കോടതി റദ്ദാക്കി

Published

on

കൊച്ചി: നടി ലക്ഷ്മി മേനോന്‍ പ്രതിയായ കിഡ്‌നാപ്പിങ് കേസ് റദ്ദാക്കി ഹൈക്കോടതി. തീരുമാനം നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതോടെ. കൊച്ചിയിലെ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നായിരുന്നു കേസ്.

നേരത്തെ കേസ് ഒത്തു തീര്‍പ്പാക്കുന്നതിന് ലക്ഷ്മി മോനോന്റെ സുഹൃത്തുക്കള്‍ ഇടപെടല്‍ നടത്തിയിരുന്നു. വെലോസിറ്റി എന്ന ബാറില്‍ നിന്നാണ് തര്‍ക്കമുണ്ടായത്. ഈ തര്‍ക്കം റോഡിലേക്ക് നീങ്ങുകയും എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള പാലത്തിന് താഴെവച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു കേസ്.

പരാതിയെ തുടര്‍ന്ന് ലക്ഷ്മി മേനോന്‍ ഒളിവില്‍ പോയിരുന്നു. ഇവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചെയ്തിരുന്നു.

കാറില്‍ നിന്ന് ഇറങ്ങിയ ഐടി ജീവനക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് ബിയര്‍കുപ്പി കൊണ്ട് ആക്രമിച്ചെന്നും ഇത് കണ്ടപ്പോഴാണ് തന്റെ സുഹൃത്തുക്കള്‍ പ്രതികരിച്ചതെന്നും കേസിലെ കൂട്ടുപ്രതിയായ സോന മോള്‍ നേരത്തെ പ്രതികരിച്ചിരുന്നു.

ഈ പ്രശ്‌നം പരിഹരിക്കാന്‍ വന്ന ഐടി ജീവനക്കാരനെ ആലിംഗനം ചെയ്താണ് കാറില്‍ കയറ്റിയത്. തട്ടിക്കൊണ്ടുപോകാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നും, സംഭവം വളച്ചൊടിച്ച് കേസ് കൊടുക്കുകയുമാണ് ചെയ്തതെന്നും സോന വ്യക്തമാക്കി.

Continue Reading

kerala

മലപ്പുറത്ത് സ്കൂൾ വാനിടിച്ച് വിദ്യാർഥി മരിച്ചു

Published

on

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്കൂൾ വാൻ ഇടിച്ച് LKG വിദ്യാർഥി മരിച്ചു. കുമ്പള പറമ്പ് മോണ്ടിസോറി സ്കൂളിലെ വിദ്യാർഥിയായ മിൻ ഇസ് വിൻ(5) ആണ് മരിച്ചത്.

അതേ സ്കൂളിലെ വാനാണ് ഇടിച്ചത്. മൃതദേഹം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

Continue Reading

Trending