Connect with us

News

മെസി നില്‍ക്കുമോ, അതോ…

ഖത്തറില്‍ കിരീടം സ്വന്തമാക്കുന്നവരുടെ പ്രവചന പട്ടികയില്‍ ആദ്യ സ്ഥാനം നേടിയവരാണ് അര്‍ജന്റീനക്കാര്‍. പക്ഷേ ആദ്യ മല്‍സരത്തില്‍ സഊദി അറേബ്യക്ക് മുന്നില്‍ പരാജയപ്പെട്ടതോടെ മെസിക്കും സംഘത്തിനും മുന്നില്‍ ഇനി അതിജീവന പോരാട്ടങ്ങളാണ്.

Published

on

ഖത്തറില്‍ കിരീടം സ്വന്തമാക്കുന്നവരുടെ പ്രവചന പട്ടികയില്‍ ആദ്യ സ്ഥാനം നേടിയവരാണ് അര്‍ജന്റീനക്കാര്‍. പക്ഷേ ആദ്യ മല്‍സരത്തില്‍ സഊദി അറേബ്യക്ക് മുന്നില്‍ പരാജയപ്പെട്ടതോടെ മെസിക്കും സംഘത്തിനും മുന്നില്‍ ഇനി അതിജീവന പോരാട്ടങ്ങളാണ്. ഗ്രൂപ്പ് സിയില്‍ അവശേഷിക്കുന്നത് രണ്ട് മല്‍സരങ്ങള്‍. രണ്ടിലും ജയിച്ചാല്‍ മാത്രം നോക്കൗട്ട്. ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് ഇന്നത്തെ മല്‍സരം.

പ്രതിയോഗികളായ മെക്‌സിക്കോ ശക്തരാണ്. പോളണ്ടിനെതിരെ അതിഗംഭീര പ്രകടനത്തിലൂടെ സമനില സ്വന്തമാക്കിയവര്‍. ലോകകപ്പ് ചരിത്രത്തില്‍ ഇരുവരും തമ്മില്‍ പോരാട്ടങ്ങളുടെ ആവേശ ചരിത്രമുണ്ട്. 2006 ലെ ജര്‍മന്‍ ലോകകപ്പ് ആരും മറക്കില്ല. മെസി അരങ്ങേറിയ ലോകകപ്പും അദ്ദേഹത്തിന്റെ ഗോളും. 2010 ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഡിയാഗോ മറഡോണ പരിശീലിപ്പിച്ച സംഘം 3-1ന് ജയിച്ചത് കാര്‍ലോസ് ടെവസ് മികവിലായിരുന്നു.

ഇന്ന് പക്ഷേ വലിയ സമ്മര്‍ദ്ദമുണ്ട്. സഊദി അറേബ്യക്കെതിരെ അനായാസ വിജയം തേടിയിറങ്ങിയ ടീം ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ആദ്യ പകുതിയില്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മെസിയുടെ പെനാല്‍റ്റി ഗോളും പിറകെ നാലോളം ഓഫ് സൈഡ് ഗോളുകളും. പക്ഷേ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകളുമായി സഊദിക്കാര്‍ തിരിച്ചുവന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഫുട്‌ബോള്‍ ലോകം ഞെട്ടിയിരുന്നു. ആദ്യ തോല്‍വിക്ക് കാരണം രണ്ടായിരുന്നു. ഒന്ന് കാലാവസ്ഥ. ഉച്ചവെയിലിലായിരുന്നു സഊദിക്കാരുമായുള്ള പോരാട്ടം. ഖത്തറിന്റെ അയല്‍ക്കാരായ സഊദിക്ക് ഈ കാലാവസ്ഥ പരിചിതമായിരുന്നെങ്കില്‍ ലാറ്റിനമേരിക്കന്‍ സംഘത്തിന് കഠിന വെയിലില്‍ രണ്ടാം പകുതി അസഹനീയമായിരുന്നു.

രണ്ടാമത് കാരണം പ്രതിരോധത്തിന്റെ ചാഞ്ചാട്ടമായിരുന്നു. കോച്ച് ലയണല്‍ സ്‌കലോനി പ്രതിരോധത്തിന് കൂടുതല്‍ സ്വാതന്ത്രം നല്‍കുന്ന വ്യക്തിയാണ്. പക്ഷേ സഊദിക്കെതിരെ അത് തിരിച്ചടിച്ചു. മെസിയെ മാര്‍ക്ക് ചെയ്യാതെയാണ് സഊദിക്കാര്‍ കളിച്ചത്. മെക്‌സിക്കോ പക്ഷേ അതേ നയം തുടരില്ല. മെസി മാര്‍ക്ക് ചെയ്യപ്പെടുമ്പോള്‍ എയ്ഞ്ചലോ ഡി മരിയയെ പോലുള്ളവര്‍ക്ക് അവസരങ്ങള്‍ ഉപയോഗപ്പെടുത്താനാവണം.

india

തമിഴ്‌നാട്ടില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; ആറ് മരണം

28 പേര്‍ക്ക് പരിക്ക്

Published

on

തെങ്കാശി: തെങ്കാശിയില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ആറ് പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. മധുരയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും തെങ്കാശിയില്‍ നിന്ന് കോവില്‍പ്പെട്ടിയിലേക്ക് പോകുകയായിരുന്ന മറ്റൊരു ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു.

പൊലീസിന്റെയും അഗ്‌നിശമന സേനാംഗങ്ങളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മധുരയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസ് അശ്രദ്ധമായി ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Continue Reading

kerala

പോലീസ് വേഷം ധരിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: സഹായികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

പിടിയിലായവര്‍ സജിത്, മഹേഷ് കുമാര്‍, മുഹമ്മദ് റോഷന്‍. കാരാട് സ്വദേശി മുഹമ്മദ് ഫൈജാസിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഇവര്‍ക്കെതിരെ നടപടി.

Published

on

മലപ്പുറം: പോലീസ് വേഷം ധരിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ സഹായിച്ച മൂന്ന് പേരെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ സജിത്, മഹേഷ് കുമാര്‍, മുഹമ്മദ് റോഷന്‍. കാരാട് സ്വദേശി മുഹമ്മദ് ഫൈജാസിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഇവര്‍ക്കെതിരെ നടപടി.

കഴിഞ്ഞ 22-നാണ്, പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ രണ്ട് പേര്‍ ഫൈജാസിനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. എംഡിഎംഎ വ്യാപാരത്തില്‍ അടുപ്പമുണ്ടെന്ന് പറഞ്ഞാണ് ഇയാളെ പ്രതികള്‍ കാറില്‍ കയറ്റിയത്. തുടര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയ പ്രതികള്‍ പണം ആവശ്യപ്പെടുകയും മര്‍ദനമര്‍പ്പിക്കുകയും ചെയ്തതായി ഫൈജാസ് നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

 

Continue Reading

kerala

തൃശൂരില്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരനെ ആക്രമിച്ച കേസ് അഞ്ച് പേര്‍ പിടിയില്‍

ആക്രമണത്തിന് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയെയും പൊലീസ് കണ്ടെത്തി.

Published

on

തൃശൂര്‍: രാഗം തിയേറ്ററില്‍ പ്രവര്‍ത്തനചുമതലയുള്ള സുനിലിനെ ആക്രമിച്ച കേസില്‍ അഞ്ച് പ്രതികളെ പൊലീസ് പിടികൂടി. കൊട്ടേഷന്‍ സംഘത്തിലെ മൂന്നുപേരും ഉള്‍പ്പെടുന്ന സംഘം സിജോ എന്ന തൃശൂര്‍ സ്വദേശിയുടെ നേതൃത്വത്തിലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

സുനിലിനെയും അദ്ദേഹത്തിന്റെ ഡ്രൈവറായ അജീഷിനെയും വെട്ടിയ സംഭവത്തില്‍ സഹായകമായ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയെയും പൊലീസ് കണ്ടെത്തി. ചുറ്റികയുടെ പിടിയിലുണ്ടായിരുന്ന പച്ച സ്റ്റിക്കറിലെ നമ്പറാണ് അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക് നയിച്ചത്.

തൃശൂര്‍ കുറുപ്പം റോഡിലെ കടയില്‍ നിന്നാണ് ആക്രമണോപകരണങ്ങളായ ചുറ്റിക വാങ്ങിയത്. ഈ ചുറ്റിക ഉപയോഗിച്ചാണ് സുനിലിന്റെ കാറിന്റെ ഗ്ലാസ് തകര്‍ത്തതും തുടര്‍ന്ന് വാളുകൊണ്ട് വെട്ടുകയും ചെയ്തത്.

രാത്രി 10 മണിയോടെ വെളപ്പായയിലെ വീട്ടിന്റെ ഗേറ്റിനു മുന്നില്‍ കാറില്‍ നിന്ന് ഇറങ്ങുന്ന സമയത്താണ് മൂന്നു പേര്‍ പതുങ്ങിയിരുന്നിടത്ത് നിന്ന് പുറത്ത് ചാടി സുനിലിനും ഡ്രൈവറിനും നേരെ ആക്രമണം നടത്തിയത്. സുനിലിന്റെ കാലിലും അജീഷിന്റെ കൈയിലും വെട്ടേറ്റിരുന്നു. ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും, വ്യക്തിപരമായ വൈരാഗ്യമോ സാമ്പത്തിക തര്‍ക്കമോ ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചികിത്സയിലുള്ള സുനിലിന്റെ വിശദമായ മൊഴി ഉടന്‍ രേഖപ്പെടുത്തും. പൊലീസ് കൂടുതല്‍ അന്വേഷണവും ചോദ്യം ചെയ്യലുകളും തുടരുകയാണ്.

 

Continue Reading

Trending