ലഖിംപൂര്‍ഖേരി (ഉത്തര്‍പ്രദേശ്): സംസ്ഥാനത്ത് സ്ഥലപ്പേരുകള്‍ മാറ്റുന്ന പ്രവണത തുടരുന്ന സാഹചര്യത്തില്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുതിയ നിര്‍ദേശം മുന്നോട്ട് വെച്ചു. മുസ്തഫാബാദ് ഗ്രാമത്തിന് ”കബീര്‍ധാം” എന്നായി പുനര്‍നാമകരണം ചെയ്യണമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രശസ്ത ഹിന്ദി കവി സന്ത് കബീര്‍ദാസ്ുമായി ഈ പ്രദേശത്തിന് ചരിത്രബന്ധമുണ്ടെന്നാണ് ബി.ജെ.പി വാദിക്കുന്നത്.
സ്മൃതി പ്രകത്യോത്സവ് മേളയില്‍ സംസാരിക്കവെ, ”ഗ്രാമം സന്ദര്‍ശിക്കുമ്പോള്‍ മുസ്ലിം വിഭാഗത്തില്‍ പെട്ട ആരെയും കാണാനായില്ല. അതിനാല്‍ ഗ്രാമത്തിന്റെ പേര് ‘കബീര്‍ധാം’ എന്ന് മാറ്റി യഥാര്‍ത്ഥ സാംസ്‌കാരിക സ്വത്വം പുനഃസ്ഥാപിക്കണം എന്നാണ് ഞാന്‍ കരുതുന്നത്,” എന്ന് യോഗി പറഞ്ഞു.
അദ്ദേഹം മുന്‍ സര്‍ക്കാരുകളെ വിമര്‍ശിച്ച്, ”കോണ്‍ഗ്രസ് ഭരണകാലത്ത് സാംസ്‌കാരിക പൈതൃകം ഇല്ലാതാക്കാനുള്ള ശ്രമങ്ങളായിരുന്നു നടന്നത്. അയോധ്യയെ ഫൈസാബാദ് എന്നും, പ്രയാഗ്രാജിനെ അലഹബാദ് എന്നും, കബീര്‍ധാമിനെ മുസ്തഫാബാദ് എന്നും ആക്കിയതിലൂടെ അവര്‍ അത് തെളിയിച്ചു. ഞങ്ങള്‍ അധികാരത്തിലെത്തിയതോടെ, ആ സ്ഥലങ്ങള്‍ അവരുടെ യഥാര്‍ത്ഥ പേരുകള്‍ തിരിച്ചുപിടിച്ചു,” എന്നും യോഗി വ്യക്തമാക്കി.
യോഗിയുടെ പുതിയ നിര്‍ദേശം സാമൂഹിക മാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും ചര്‍ച്ചയാവുകയാണ്. ബി.ജെ.പി നേതാക്കള്‍ ഇത് ”സാംസ്‌കാരിക പുനരുദ്ധാരണം” എന്ന് വിശേഷിപ്പിക്കുന്നിടത്ത്, പ്രതിപക്ഷം അത് ”സമുദായ വൈരുദ്ധ്യം വളര്‍ത്താനുള്ള നീക്കം” എന്ന് യോഗി ആരോപിച്ചു.