സൈറ വാസിം

Culture

ഹിജാബിനെ അപമാനിച്ച കേന്ദ്രമന്ത്രി വിജയ് ഗോയലിന് ‘ദങ്കല്‍’ നായികയുടെ വായടപ്പന്‍ മറുപടി

By chandrika

January 20, 2017

ആമിര്‍ ഖാന്റെ മെഗാഹിറ്റ് ചിത്രമായ ‘ദങ്കലി’ല്‍ ഗീത ഫോഗട്ടിന്റെ ചെറുപ്പകാലം അവതരിപ്പിച്ച സൈറ വാസിം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ശ്രീനഗര്‍ സ്വദേശിനിയായ സൈറ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തത് വലിയ വിവാദമായിരുന്നു. മഹ്ബൂബക്കൊപ്പമുള്ള ഫോട്ടോയുടെ പേരില്‍ കശ്മീരില്‍ നിന്നുള്ള ഒരു വിഭാഗമാളുകളില്‍ നിന്ന് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന സൈറ, മാപ്പപേക്ഷയുമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തെങ്കിലും പെട്ടെന്നു തന്നെ അത് പിന്‍വലിക്കുകയുണ്ടായി. ഈ വിഷയത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 16-കാരിയായ സൈറക്ക് ലഭിച്ച പിന്തുണ വളരെ വലുതായിരുന്നു.

പെല്ലറ്റ് തോക്ക് പ്രയോഗത്തിന്റെ പേരില്‍ സൈന്യത്തിനെതിരെ പൊതുവികാരം നിലനില്‍ക്കുന്ന കശ്മീരില്‍ സൈറ വാസിം, മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ വലിയ ഒച്ചപ്പാടുണ്ടാക്കി. ബി.ജെ.പിയുടെ പിന്തുണയോടെ ഭരിക്കുന്ന മഹ്ബൂബ മുഫ്തിക്കെതിരായ ജനവികാരം കൂടിയാണ് സൈറക്കെതിരായ ട്രോളുകളിലും വിമര്‍ശനങ്ങളിലും പ്രതിഫലിച്ചത്. മഹ്ബൂബയെ അനുകൂലിച്ചും സൈറക്ക് ‘സംരക്ഷണ’മൊരുക്കിയും രംഗത്തെത്തിയതില്‍ കൂടുതല്‍ പേരും ബി.ജെ.പിക്കാരായിരുന്നു.

ബഹുമാനപ്പെട്ട മന്ത്രീ, എന്റെ കഥ അങ്ങനെയല്ല

എന്നാല്‍, തന്റെ പേരില്‍ ഹിജാബിനെ അപമാനിച്ച് ട്വീറ്റ് ചെയ്ത കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി വിജയ് ഗോയലിന് വായടപ്പന്‍ മറുപടി നല്‍കി ഒരിക്കല്‍ക്കൂടി സൈറ വാസിം വാര്‍ത്തകളില്‍ നിറയുകയാണ്. ഡല്‍ഹിയിലെ ത്യാഗ്‌രാജ് സ്‌റ്റേഡിയത്തില്‍ ഇന്ത്യ ആര്‍ട്ട്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നതിന്റെ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് ഗോയല്‍ വിവാദത്തിന് തുടക്കമിട്ടത്.

This painting tells a story similar to @zairawasim, पिंजरा तोड़ कर हमारी बेटियां बढ़ने लगी हैं आगे | More power to our daughters!
2/2 pic.twitter.com/RaolLKrZeg

— Vijay Goel (@VijayGoelBJP) January 19, 2017

ഹിജാബ് ധരിച്ച മുസ്‌ലിം വനിത കൂട്ടിലടക്കപ്പെട്ടതായി ചിത്രീകരിച്ച ചിത്രത്തിനൊപ്പമുള്ള ട്വീറ്റില്‍ ഗോയല്‍ കുറിച്ചതിങ്ങനെ: ‘ഈ പെയിന്റിങ് സൈറ വാസിമിന്റേതിനു തുല്യമായ കഥയാണ് പറയുന്നത്. നമ്മുടെ പെണ്‍കുട്ടികള്‍ കൂടുകള്‍ ഭേദിച്ച് മുന്നേറാന്‍ തുടങ്ങിയിരിക്കുന്നു. നമ്മുടെ കുട്ടികള്‍ കൂടുതല്‍ കരുത്ത് നേടട്ടെ…’

എന്നാല്‍ മുതലെടുപ്പിനുള്ള അവസരം ബി.ജെ.പിക്കാരനായ മന്ത്രിക്ക് നല്‍കാതെ മൂന്ന് ട്വീറ്റുകളിലൂടെ സൈറ നയം വ്യക്തമാക്കി.

@VijayGoelBJP Sir, with all respect to you, I feel I must disagree. I request you not to connect me to such a discourteous depiction. (1/3) https://t.co/BIgWVstqZh

— Zaira Wasim (@zairawasim) January 20, 2017

1. ‘വിജയ് ഗോയല്‍ സര്‍, താങ്കളോടുള്ള എല്ലാ ബഹുമാനത്തോടെയും ഞാന്‍ വിയോജിക്കുന്നു. ഇത്തരം മര്യാദകെട്ട വര്‍ണനകളുമായി എന്നെ ബന്ധിക്കരുത്.’

@VijayGoelBJP Women in hijab are beautiful and free (2/3)

— Zaira Wasim (@zairawasim) January 20, 2017

Advertisement

2. ‘ഹിജാബ് ധരിച്ച വനിതകള്‍ സുന്ദരികളും സ്വതന്ത്രകളുമാണ്’

@VijayGoelBJP Women in hijab are beautiful and free (2/3)

— Zaira Wasim (@zairawasim) January 20, 2017

3. ‘അതോടൊപ്പം, ഈ പെയിന്റിങിനൊപ്പം വര്‍ണിക്കപ്പെട്ട കഥക്ക് എന്റെ കഥയുമായി വിദൂര സാമ്യം പോലുമില്ല.’

സൈറ വാസിമിന്റെ തകര്‍പ്പന്‍ മറുപടി ട്വിറ്ററിലും സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വന്‍ തരംഗമായി. ആയിരക്കണക്കിനു പേരാണ് ഇത് ലൈക്കും റിട്വീറ്റും ചെയ്തത്.

@VijayGoelBJP Moreover, the story depicted through this painting is not even remotely relevant to mine. (3/3)

— Zaira Wasim (@zairawasim) January 20, 2017