ആക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ഹര്‍ജി തള്ളി. പ്രൊസിക്യൂഷനൊപ്പം തന്റെ അഭിഭാഷകനെക്കൂടി കേസില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നടിയുടെ അപേക്ഷ തള്ളിയത്.

ജില്ലയിലെ സെഷന്‍സ് കോടതിയിലോ അഡീഷണല്‍ സെഷന്‍സ് കോടതികളിലോ വനിതാ ന്യായാധിപന്‍മാരില്ലാത്തതാണ് ആവശ്യം തള്ളാന്‍ കാരണം. കേസില്‍ ഉള്‍പ്പെട്ട സിനിമാ താരം ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.

ദൃശ്യങ്ങള്‍ പുറത്ത് വിടുന്നത് നടിക്കും നടിയുടെ കുടുംബത്തിനും അഭിമാനക്ഷതമുണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു. പ്രതിവിഭാഗത്തിന് ജഡ്ജിയുടെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ മാത്രമാണ് അവസരമുള്ളത്.

SHARE