Culture
പുന്നപ്ര വയലാര്‍ സ്വാതന്ത്ര്യസമരമല്ല: അഡ്വ. ഡി സുഗതന്‍

ആലപ്പുഴ: 1946 ഒക്‌ടോബറില്‍ നടന്ന പുന്നപ്രവയലാര്‍ സംഭവങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്ന് മുന്‍ എം.എല്‍.എ അഡ്വ. ഡി സുഗതന്‍. സ്വാതന്ത്ര്യ സമരം അവസാനിക്കുകയും നെഹ്‌റുവിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ഇടക്കാല കോണ്‍ഗ്രസ് ഗവണ്‍മെന്റ് 1946 സെപ്തംബര്‍ 2ന് നിലവില്‍ വരികയും ചെയ്തതിനു ശേഷം 52 ദിവസങ്ങള്‍ കഴിഞ്ഞാണ് പുന്നപ്ര വയലാര്‍ സംഭവങ്ങള്‍. ഇതെങ്ങനെ സ്വാതന്ത്ര്യ സമരമാകുമെന്ന് അദ്ദേഹം ചോദിച്ചു. അക്കാലത്ത് തിരുവിതാംകൂറിലാകെ ഉത്തരവാദ ഭരണത്തിനും പ്രായപൂര്‍ത്തി വോട്ടവകാശത്തിനും വേണ്ടി തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ സമരം നടത്തിയിരുന്നു. ദിവാന്‍ സര്‍ സി.പി രാമസ്വാമി അയ്യര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസിനെ ഇരുമ്പുമുഷ്ടി ഉപയോഗിച്ച് നേരിട്ടു. ഈ സമരത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് യാതൊരു പങ്കുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പുന്നപ്ര വയലാര്‍ സര്‍ സി.പിയുടെ അമേരിക്കന്‍ മോഡലിനെതിരെയായിരുന്നുവെന്നും സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരായിരുന്നുവെന്നും പുത്തന്‍ കമ്മ്യൂണിസ്റ്റുകാര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. ഈ സമരങ്ങള്‍ ചെയ്തത് സ്‌റ്റേറ്റ് കോണ്‍ഗ്രസായിരുന്നു. പുന്നപ്ര വയലാര്‍ സമരകാലത്ത് കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം ഒളിവിലായിരുന്നു. പാര്‍ട്ടിയെ അക്കാലത്ത് നിരോധിച്ചിരുന്നു. ഒരു വിവാഹം മുടങ്ങിയതിനെത്തുടര്‍ന്ന് രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് പുന്നപ്ര സംഭവങ്ങള്‍. പട്ടാള ഭരണം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് പിരിഞ്ഞു പോകാതിരുന്ന ജനക്കൂട്ടത്തെ പട്ടാളം വെടിവെച്ചതാണ് വയലാര്‍ സംഭവം. ഈ രണ്ടു സംഭവങ്ങളും ഒറ്റപ്പെട്ടവയായിരുന്നുവെന്ന് ചരിത്രകാരന്‍ കൂടിയായ ഡി സുഗതന്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ പേരില്‍ 1150 കമ്മ്യൂണിസ്റ്റുകാര്‍ പ്രതിവര്‍ഷം 13 കോടി 52 ലക്ഷം രൂപ സ്വാതന്ത്യസമര പെന്‍ഷന്‍ എന്ന പേരില്‍ വാങ്ങുന്നുണ്ട്. അധാര്‍മ്മികമായ ഈ നടപടിയ്‌ക്കെതിരെ നീതി ന്യായപീഠം സ്വമേധയ നടപടി സ്വീകരിക്കുമെന്ന് കരുതുന്നതായി സുഗതന്‍ പറഞ്ഞു.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
india3 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
‘മതവികാരം വ്രണപ്പെടും’; കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്കൂളില്‍ മുട്ട വിതരണത്തിനെതിരെ രക്ഷിതാക്കള്‍
-
kerala3 days ago
ഉപരാഷ്ട്രപതിയുടെ രാജി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍
-
india3 days ago
ബെറ്റിങ് ആപ്പ് പ്രമോഷൻ; റാണ ദഗ്ഗുബാട്ടി ആഗസ്റ്റ് 11ന് ഹാജരാകണമെന്ന് ഇ.ഡി
-
india3 days ago
സ്കൂളുകളില്‍ ഓഡിയോ വിഷ്വല്‍ റെക്കോര്‍ഡിംഗ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്കി സിബിഎസ്ഇ
-
News3 days ago
അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച യുഎസ് യുദ്ധക്കപ്പലിനെ ഇറാനിയന്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ നേരിട്ടതായി റിപ്പോര്‍ട്ട്
-
EDUCATION3 days ago
പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്മെന്റ് പ്രവേശനം നാളെ മുതല്‍
-
kerala17 hours ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍