More
തുറന്നടിച്ച് മുന്‍ സി.പി.എം നേതാവ് വി.എസ് പുന്നപ്ര വയലാര്‍ സമരനായകന് അല്ല: ടി.കെ പളനി
വി.എസ് അച്യുതാനന്ദന് പുന്നപ്ര, വയലാര്‍ സമരനായകന് ആയിരുന്നില്ലെന്നും വി.എസിന് എപ്പോഴും പാര്‍ട്ടിയില്‍ താല്‍പര്യങ്ങളുണ്ടായിരുന്നെന്നും തുറന്നടിച്ച് മുന്‍ സി.പി.എം നേതാവ് ടി.കെ പളനി. ഒരു ദൃശ്യമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പളനിയുടെ വെളിപ്പെടുത്തല്‍.
പുന്നപ്രവയലാര്‍ സമര സേനാനിയാണോ എന്ന് വി.എസിനോട് തന്നെ ചോദിച്ചുനോക്കണം. തന്റെ അറിവില്‍ പുന്നപ്ര വയലാര്‍ സേനാനി അല്ല. അവരൊക്കെ വലിയ നേതാക്കളായിരിക്കുമ്പോള്‍ താന്‍ എന്തങ്കിലും പറയുന്നത് ശരിയല്ല. അങ്ങനെ പറയാനും പ്രചരിപ്പിക്കാനും ഉയര്‍ത്തിപ്പിടിക്കാനും ഒരു കാര്യമുണ്ടായിരുന്നു. പാര്‍ട്ടി ഭിന്നിക്കുന്ന അവസരത്തില്‍ ആലപ്പുഴ ജില്ലയില്‍ തന്നെ ലീഡര്‍ഷിപ്പിലുണ്ടായിരുന്ന ആളുകളെല്ലാം സി.പി.ഐയിലായിരുന്നു. ടി.വി പത്മനാഭന്, ചന്ദ്രശേഖരന് ഇവരെല്ലാവരും സി.പി.ഐയിലാണ്. ഇപ്പുറത്ത് പറയത്തക്ക പ്രമുഖരായ നേതാക്കളില്ല. എന്നാല്‍ അണികളുണ്ട്. ആ ഘട്ടത്തിലാണ് അങ്ങനെയൊരു നിലപാടെടുത്തത്. പിന്നീട് വി.എസ് ഒരു ബിംബമായി മാറി.
മാരാരിക്കുളത്ത് തോറ്റത് ജനപിന്തുണയില്ലാത്തിനാലാണ്. പക്ഷേ അത് അംഗീകരിക്കാന്‍ അദ്ദേഹത്തിനു കഴിയില്ലായിരുന്നു. അപ്പോള്‍ ഒരു കാരണം ഉണ്ടാക്കണം. മാത്രവുമല്ല അക്കാലത്ത് പാര്‍ട്ടിയില്‍ വിഭാഗീയത ശക്തി പ്രാപിച്ചു വരുന്ന ഘട്ടവുമാണ്. സംസ്ഥാന കമ്മിറ്റി കൈപ്പിടിയില്‍ ഒതുക്കണമെങ്കില്‍ വി.എസിന് ആദ്യം സ്വന്തം ജില്ലയില്‍ കരുത്ത് കാണിക്കണമായിരുന്നു. എന്നാല്‍ വി.എസ് ആദ്യതവണ മത്സരിക്കുമ്പോഴുള്ള സാഹചര്യമായിരുന്നില്ല രണ്ടാം തവണ. ഗൗരിയമ്മ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ ശേഷമാണ് 1996ലെ വോട്ടെടുപ്പ് നടക്കുന്നത്.
എ.കെ.ആന്റണിയും വി.എം.സുധീരനും ഗൗരിയമ്മയും ചേര്‍ന്ന് മാരാരിക്കുളത്ത് ഒരു വലിയ ജാഥ നടത്തി. അന്നുതന്നെ അതിന്റെ രാഷ്ട്രീയ പ്രത്യാഘാതത്തെക്കുറിച്ച് ഞങ്ങള്‍ വി.എസിനെ ബോധ്യപ്പെടുത്തിയതാണ്. പക്ഷേ അദ്ദേഹത്തിന് അമിതമായ ആത്മവിശ്വാസമായിരുന്നു. അതുതന്നെയാണ് തിരിച്ചടിയായ ഘടകങ്ങളില്‍ ഒന്ന്. തോല്പിച്ചത് എന്നായിരുന്നു അന്ന് എല്ലാവരും പറഞ്ഞത്. വി.എസ് മുഖ്യമന്ത്രിയാകുന്നത് തടയുകയായിരുന്നില്ല തോറ്റതിന് പിന്നില്‍. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിപ്പിടിക്കുന്നവരല്ല ഇടതുപക്ഷമെങ്കിലും അക്കാലത്ത് വി.എസ് മുഖ്യമന്ത്രിയാകുമെന്ന് എല്ലാവരും വിശ്വസിച്ചിരുന്നു. പാര്‍ട്ടിയെ വളര്‍ത്താനാണ് വി.എസിനെ സി.പി.എം ബിംബമാക്കിയത്. അദ്ദേഹത്തിന് എക്കാലത്തും പാര്‍ട്ടിയില്‍ താല്പര്യങ്ങള് ഉണ്ടായിരുന്നു.
വി.എസ് എക്കാലത്തും പാര്‍ട്ടി ചട്ടക്കൂടിന് പുറത്തു പ്രവര്‍ത്തിച്ചയാളാണ്. തനിക്കെതിരെ പരാതി നല്കിയ ശിവജിക്ക് പിന്നീട് കൊല്ലത്തെ ഒരു ആസ്പത്രിയില്‍ വി.എസാണ് ജോലി വാങ്ങിക്കൊടുത്തത്. അത് വെള്ളാപ്പള്ളി നടേശന് വഴിയായിരുന്നു. വി.എസ് കമ്യൂണിസ്റ്റുകളെയല്ല ആരാധകരെയാണ് വളര്‍ത്തിയത്. തന്റെ നേതൃത്വത്തെ ചോദ്യം ചെയ്തവരെയെല്ലാം വെട്ടിവീഴ്ത്തി. പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടാക്കി. അങ്ങനെയാണ് ആളായത്. കടുത്ത പക കൊണ്ടുനടക്കുന്നയാളാണ് വി.എസ്. ഞങ്ങളൊക്കെ പാര്‍ട്ടിക്ക് വേണ്ടിയാണ് എല്ലാം ചെയ്തത്. വി.എസ് എന്താണ് ചെയ്തത്. വിഭാഗീയത വളര്‍ത്തി.
21-ാം വയസില്‍ പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച ടി.കെ. കുമാരന്റെ അനുജനാണ് താന്‍. 1953ലാണ് താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വരുന്നത്. അക്കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം എത്രമാത്രം പ്രയാസകരമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. പാര്‍ട്ടി പരിപാടികള്‍ നടപ്പാക്കുക എന്നതില്‍ കവിഞ്ഞ് ഒരു ലക്ഷ്യവും തനിക്കില്ലായിരുന്നു. തന്റെ അനുഭവ സമ്പത്തുകള്‍ പാര്‍ട്ടിക്ക് ഉപകരിക്കുംവിധം പകര്ന്നുനല്കി.
പാര്‍ട്ടി തനിക്ക് അവസരങ്ങള്‍ നല്കി. 1975 മുതല്‍ കഞ്ഞിക്കുഴി ലോക്കല്‍കമ്മിറ്റി സെക്രട്ടറിയായിരുന്നു. 1985 മുതല്‍ മാരാരിക്കുളം ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1992 മുതലാണ് ജില്ലാസെക്രട്ടറിയേറ്റ് അംഗമായി ഉയരുന്നത്. അക്കാലയളവിലാണ് പാര്‍ട്ടിനടപടികള്‍ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷം ഇപ്പോള്‍ സി.പി.ഐയില്‍ ചേരാനൊരുങ്ങുകയാണ് ടി.കെ പളനി.
india
അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 22 മരണം
അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 മരണം. തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തില്‍ പെട്ടത്. ഇന്ത്യ- ചൈന അതിര്‍ക്ക് സമീപം അഞ്ചാവ് മേഖലയില്‍ വെച്ച് നിയന്ത്രണം വിട്ട് ട്രക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം.
അപകടത്തില്‍ ട്രക്കിലുണ്ടായിരുന്ന ഒരാള്‍ മാത്രമേ അതിജീവിച്ചിട്ടുള്ളൂവെന്നാണ് പ്രാഥമിക നിഗമനം. മലയോരമേഖല ആയതിനാല്‍ തന്നെ അപകടം നടന്ന വിവരം ആളുകളില്‍ ആദ്യഘട്ടത്തില്‍ അറിഞ്ഞിരുന്നില്ല. അപകടത്തില്‍ രക്ഷപ്പെട്ടയാള്‍ മലകയറി തിരികെയെത്തിയതോടെയാണ് അപകടവിവരം പുറംലോകമറിഞ്ഞത്.
13 മൃതദേഹങ്ങള്‍ ഇതിനോടകം കണ്ടെത്തിയെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. സംസ്ഥാന ദുരന്തനിവാരണ സേനയുടെയും ദുരന്ത നിവാരണസേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
അപകടത്തില്‍ പരിക്കേറ്റവരെ പുറത്തെടുക്കുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് നിലവില്‍ മുന്‍ഗണന കല്പിക്കുന്നതെന്നും തുടര്‍നടപടികളും പരിശോധനകളും പിന്നാലെയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഇംഫാൽ: രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി എത്തുന്നത്. സന്ദർശനത്തെ തുടർന്ന് ഇംഫാൽ വിമാനത്താവളത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. ഡിസംബർ 11ന് ഇംഫാലിൽ എത്തിയ ശേഷം രാഷ്ട്രപതി പോളോ പ്രദർശന മത്സരം കാണാൻ ചരിത്ര പ്രസിദ്ധമായ മാപ്പൽ കാങ്ജീബങ് സന്ദർശിക്കും.
ഡിസംബർ 12ന് രാഷ്ട്രപതി ഇംഫാലിലെ നൂപി ലാൽ സ്മാരക സമുച്ചയം സന്ദർശിക്കുകയും മണിപ്പൂരിലെ ധീര വനിതാ യോദ്ധാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യും. പിന്നീട് സേനാപതിയിൽ പൊതുചടങ്ങിൽ പങ്കെടുക്കും.
രണ്ടു വർഷത്തിലധികമായി മണിപ്പൂരിൽ തുടരുന്ന മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിൽ 260ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. 60000ലധികം പേർ പാലായനം ചെയ്തു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവച്ചതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്.
Health
കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചു; ഞെട്ടിക്കുന്ന കണ്ടെത്തൽ
14 യൂറോപ്യൻ രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലായാണ് ഈ രോഗബാധിതമായ സ്പേം ദാനം നടന്നത്
കോപ്പൻഹേഗൻ: കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചതായി ഞെട്ടിക്കുന്ന കണ്ടെത്തൽ. കോപ്പൻഹേഗൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ സ്പേം ബാങ്കിനാണ് ഈ വലിയ അമളി പിണഞ്ഞത്. 14 യൂറോപ്യൻ രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലായാണ് ഈ രോഗബാധിതമായ സ്പേം ദാനം നടന്നത്.
ദുഃഖകരമെന്ന് പറയട്ടെ ജനിച്ച കുട്ടികളിൽ ചിലർക്കും പിതാവിൻ്റെ ജീനിൽ ലി-ഫ്രൗമേനി സിൻഡ്രം എന്ന അർബുദ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചില കുഞ്ഞുങ്ങൾ ഇതിനോടകം മരിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യവാനായ യുവാവിൽ കാൻസർ കണ്ടെത്തിയിരുന്നില്ല. എന്നാൽ അയാളുടെ കോശത്തിൽ ജനിതകപരമായി കാൻസർ ഉണ്ടാകുന്ന ജനിതക വ്യതിയാനം മുൻകൂട്ടി കണ്ടെത്താനാകാത്തത് ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയാണ്.
സ്പേം ദാതാവിൽ നിന്നും ബീജം സ്വീകരിക്കുമ്പോൾ നടത്തുന്ന സാധാരണ ജനിതക പരിശോധനകളിൽ കണ്ടെത്താനാകാത്ത അസുഖമാണിതെന്നാണ് വിലയിരുത്തൽ. ബിബിസി ഉൾപ്പെടെയുള്ള 14 പൊതുമേഖലാ ചാനലുകൾ യൂറോപ്യൻ സ്പേം ബാങ്കുമായി സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം വെളിച്ചത്ത് വന്നത്.
2005ൽ വിദ്യാർഥിയായിരിക്കെ ബീജ ദാനം ചെയ്യാൻ തുടങ്ങിയ അജ്ഞാതനായ ഒരു ദാതാവിൽ നിന്നാണ് 20 ശതമാനം വരെ കാൻസർ ബാധിതമായ ബീജം നിരവധി സ്ത്രീകളിൽ ഗർഭധാരണത്തിനായി ഉപയോഗിച്ചത്. 17 വർഷത്തിനിടയിൽ നിരവധി പേർക്ക് കുട്ടികളുണ്ടാകാൻ രോഗിയായ ഈ യുവാവിൻ്റെ ബീജം ഉപയോഗിച്ചിരുന്നു. ആരോഗ്യവാനായ യുവാവ് പ്രാഥമികമായി നടത്തുന്ന സ്റ്റാൻഡേർഡ് ഡോണർ സ്ക്രീനിംഗ് ടെസ്റ്റുകൾ വിജയിച്ചിരുന്നു.
ജനനത്തിനു മുമ്പ് അദ്ദേഹത്തിൻ്റെ ചില കോശങ്ങളിൽ ഒരു മ്യൂട്ടേഷൻ സംഭവിച്ചിരുന്നു. അസാധാരണമായ കോശ വളർച്ച നിയന്ത്രിക്കുന്നതിലൂടെ കാൻസർ വികസിക്കുന്നതിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു സുപ്രധാന ജീൻ ആയ ടിപി53 എന്ന ജീനിനെ ഈ മ്യൂട്ടേഷൻ ബാധിച്ചു.
അയാളുടെ ശരീരത്തിൽ മറ്റെവിടെയും മ്യൂട്ടേഷൻ ചെയ്യപ്പെട്ട ടിപി53 ജീൻ സാന്നിധ്യം ഉണ്ടായിരുന്നില്ലെങ്കിലും, അയാളുടെ ബീജത്തിൽ 20% വരെ മ്യൂട്ടേഷൻ സംഭവിച്ച ജീനുകൾ ഉണ്ടായിരുന്നു. ഈ ബാധിച്ച ബീജങ്ങളിൽ ഒന്നിൽ നിന്നാണ് ഒരു കുട്ടി ഗർഭം ധരിക്കുന്നതെങ്കിൽ ആ കുട്ടിയുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും മ്യൂട്ടേഷൻ സംഭവിക്കാം.
ഇത് കുഞ്ഞുങ്ങളിൽ അർബുദങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. ഡെൻമാർക്ക് ആസ്ഥാനമായുള്ള യൂറോപ്യൻ ബീജ ബാങ്ക് 2023 നവംബറിൽ, വളരെ വൈകിയാണ് ഈ യുവാവിൻ്റെ ജനിതക വൈകല്യം തിരിച്ചറിഞ്ഞത്. അപ്പോഴേക്കും നിരവധി കുഞ്ഞുങ്ങൾക്ക് കാൻസർ ബാധിക്കുകയും ചില കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്തിരുന്നു.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india3 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
Sports14 hours agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
