Video Stories
സൗമ്യം, ദീപ്തം

സി.ഗൗരീദാസന്‍ നായര്‍
രാഷ്ട്രീയനേതക്കളെ നാമോര്‍ക്കുന്നത് പല രീതികളിലാണ്. ചിലരെ അവരുടെ മിതഭാഷിത്വം കൊണ്ട്, മറ്റു ചിലരെ അവരുടെ വാചാലത കൊണ്ട്. ഇനിയും ചിലരെ അവരുടെ കാര്‍ക്കശ്യമോ കര്‍മചാതുര്യമോ മാത്രം കൊണ്ട്. അഹമ്മദ് സാഹിബ് എന്റെ മനസില്‍ (ഒരുപക്ഷെ, അദ്ദേഹവുമായി അടുത്ത് പരിചയിച്ച മറ്റ് നിരവധി പേരുടെ മനസിലും) ഒരു സജീവസാന്നിധ്യമാകുന്നത് അദ്ദേഹത്തിന്റെ സൗമ്യവും ദീപ്തവുമായ വ്യക്തിത്വം കൊണ്ടാണ്. 1986-87 കാലയളവില്‍ കേരളരാഷ്ട്രീയം കലങ്ങിമറിയുമ്പോളാള്‍ ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലക്ക് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്.
ആ കലങ്ങിമറിച്ചിലിന് നടുവില്‍ തന്റെ സ്വതസിദ്ധമായ ചിരിയും സംഭാഷണശൈലിയുമായി അഹമ്മദ് സാഹിബുണ്ടായിരുന്നു. പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തിയിരുന്ന കരുണാകരന് സര്‍ക്കാരിന്റെ കാലം. അതിലൊരു പ്രതിസന്ധിയാകട്ടെ അഹമ്മദ് സാഹിബിന്റെ വ്യവസായവകുപ്പുമായി ബന്ധപ്പെട്ടതുമായിരുന്നു. കശുവണ്ടി മേഖലയിലെ വലിയൊരു സമരത്തിന്റെ തുടര്‍ച്ചയായി കെ.ആര്. ഗൗരിയമ്മയുടെ നേതൃത്വത്തില്‍ അഞ്ച് എം.എല്‍.എമാര്‍ നിയമസഭാ കവാടത്തില്‍ നിരാഹാരം കിടന്ന സന്ദര്‍ഭം. ആ സമരം അവസാനിപ്പിക്കുന്നതിന് സീതിഹാജിയുടെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങള്‍ക്ക് പിന്നില്‍ ഇ. അഹമ്മദ് എന്ന ഭരണകര്‍ത്താവിന്റെ അലിവുള്ള ഹൃദയമുണ്ടായിരുന്നു.
സംഘര്‍ഷത്തെക്കാള്‍ ശരിയായ വഴി അനുരഞ്ജനത്തിന്റേതാണെന്നും ഗൗരിയമ്മയെപ്പോലെ ഒരു നേതാവിന്റെ ജീവന് വച്ച് പന്താടിക്കൂടെന്നുമുള്ള അദ്ദേഹമടക്കമുള്ള അന്നത്തെ ഭരണനേതൃത്വത്തിന്റെ തിരിച്ചറിവും. പിന്നീട് ആ കഴിവുകള്‍ അദ്ദേഹം വിനിയോഗിച്ചത് വിദേശത്ത് സംഘര്‍ഷ സാഹചര്യങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാനായിരുന്നുവല്ലോ?
‘ദ് ഹിന്ദു’വില്‍ ചേര്‍ന്ന ശേഷമാണ് അദ്ദേഹത്തിന്റെ സൗഹൃദത്തിന്റെ ദാര്‍ഢ്യം ഞാന്‍ നേരില്‍ കാണുന്നത്. അന്ന് ‘ദ് ഹിന്ദു’വിന് തലസ്ഥാനത്ത് നേതൃത്വം നല്‍കിയിരുന്ന കെ.പി. നായര്‍ സാറിനോടും വി. കൃഷ്ണമൂര്‍ത്തിസാറിനോടും അദ്ദേഹം പുലര്‍ത്തിയിരുന്ന അടുപ്പം ഒരു വെറും രാഷ്ട്രീയനേതാവിന്റേതായിരുന്നില്ല, ഒരു സഹോദരന്റേതായിരുന്നു.
‘എന്താ കേപീ?’ എന്നും ‘എന്താ മൂര്‍ത്തീ?’ എന്നും അവരെ വിളിച്ച് അവരോട് അന്ന് പത്രങ്ങളില്‍ വന്ന വാര്‍ത്തകളെയും വിശകലനങ്ങളെയും കുറിച്ചൊക്കെ സംസാരിക്കുന്നത് കൗതുകത്തോടെ ഞാന്‍ കേട്ടുനിന്നിരുന്നു. പിന്നീടുള്ള കാലത്ത് നഷ്ടപ്പെട്ടത് എന്ന് ഞാന്‍ കരുതുന്ന സൗഭ്രാതൃത്വത്തിന്റെ പ്രകാശനമായിരുന്നു ആ ഓരോ വിളിയും. പിന്നീട് തന്റെ രാഷ്ട്രീയം ദേശീയതലത്തിലേക്ക് വളരുമ്പോഴും അഹമ്മദ് സാഹിബ് അവര്‍ ഇരുവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. നായര്‍ സാറും മൂര്‍ത്തിസാറും അന്തരിച്ചപ്പോള്‍ ആ സ്നേഹവായ്പിന്റെ ഒരു ചെറിയ പങ്ക് എനിക്കും കിട്ടിയെന്നത് ഞാന്‍ ആഹ്ലാദത്തോടെ ഓര്‍ക്കുന്നു. അദ്ദേഹം ഒരിക്കല്‍ ഉപദേശിച്ച വഴിയിലൂടെ സഞ്ചരിച്ചിരുന്നുവെങ്കില്‍ ഞാന്‍ മറ്റൊരിടത്തെത്തുമായിരുന്നു എന്നും…
News
വിഷമദ്യ ദുരന്തം:ഗുരുതരാവസ്ഥയിൽ നിരവധി പേർ, മരണ നിരക്ക് ഉയർന്നേക്കാം
രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.

റഷീദ് പയന്തോങ്ങ്
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.
10 ഓളം അനധികൃത മദ്യ നിർമ്മാണ കേന്ദ്രങ്ങളാണ് അധികൃതരുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.
മദ്യ നിർമ്മാണ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 67 പേരാണ് അധികൃതരുടെ പിടിയിലായത്.കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരിൽ സ്ത്രീകളുമുണ്ട്. വിഷമദ്യ ഉപഭോഗത്തെ തുടർന്ന് ഇതുവരെയായി 160 പേരെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.21 പേരുടെ കാഴ്ച്ച പൂർണ്ണമായും നഷ്ടമായി. നിരവധി പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.മദ്യദുരന്തം ഇതുവരെയായി 23 ജീവനുകളാണ് അപഹരിച്ചത്.മരണം വരിച്ചവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അത്യാസന്ന നിലയിൽ പലരും കഴിയുന്നതിനാൽ മരണ നിരക്ക് ഉയരാനും സാധ്യതയുണ്ട്. മെഥനോൾ കലർന്ന വ്യാജമദ്യത്തിന്റെ ഉപഭോഗമാണ് വലിയൊരു ദുരന്തത്തിന് കാരണമായത്.
local
റീഗല്‍ ജ്വല്ലേഴ്സിന്റെ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യര്‍
കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു.

കൊച്ചി: കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു. ഇനിമുതല്‍ റീഗല്‍ ജ്വല്ലേഴ്സ് എന്ന ബ്രാന്റിന്റെ പരസ്യചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രമോഷണല്‍ ആക്ടിവിറ്റികളിലും മഞ്ജു വാര്യരുടെ നിറസാന്നിദ്ധ്യം ഉണ്ടായിരിക്കും.
റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ആയി മഞ്ജു വാര്യരെ തന്നെ തിരഞ്ഞെടുക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു’ റീഗല്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ വിപിന്‍ ശിവദാസ് പറഞ്ഞു. മഞ്ജു വാര്യര്‍ എന്ന അഭിമാന താരത്തോടൊപ്പമുള്ള റീഗല്‍ ജ്വല്ലേഴ്സിന്റെ ഇനിയുള്ള യാത്ര തങ്ങളുടെ വളര്‍ച്ചക്ക് വലിയ ശക്തി പകരുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിചേര്‍ത്തു.
കേരളത്തിലും കര്‍ണ്ണാടകയിലും നിറസാന്നിദ്ധ്യമുള്ള സ്വര്‍ണ്ണാഭരണ നിര്‍മ്മാണവിപണന രംഗത്തെ ഏറ്റവും വലിയ ഹോള്‍സെയില്‍ ആന്റ് മാനുഫാക്ച്ചറിംഗ് ജ്വല്ലറിയായ റീഗല്‍ ജ്വല്ലേഴ്സില്‍ എല്ലാ സ്വര്‍ണ്ണാഭരണങ്ങള്‍ക്കും, ഇന്റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങള്‍ക്കും ഹോള്‍സെയില്‍ പണിക്കൂലി മാത്രമാണ് ഈടാക്കുന്നത്. 100% 916 ഒഡകഉ ആകട ആഭരണങ്ങള്‍ മാത്രം വിപണനം ചെയ്യുന്ന റീഗല്‍ ജ്വല്ലേഴ്സില്‍ നിന്നും ആന്റിക്ക് കളക്ഷന്‍സ്, ലൈറ്റ് വെയിറ്റ്, ടെമ്പിള്‍ ജ്വല്ലറി, ഉത്തരേന്ത്യന്‍ ഡിസൈന്‍സ്, കേരള കളക്ഷന്‍സ്, പോള്‍ക്കി കളക്ഷസന്‍സ്, ചെട്ടിനാട് തുടങ്ങി വളരെ വൈവിധ്യമായ ആഭരണ ശേഖരവും ബ്രൈഡല്‍ ജ്വല്ലറിയുടെ എക്സ്ക്ലൂസീവ് കളക്ഷനുകളും ഏറ്റവും ലാഭകരമായി പര്‍ചേസ് ചെയ്യാം.
Video Stories
വോട്ട് കൊള്ള; കൃത്യമായ ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.

പ്രതിപക്ഷ നേതാവ് രാഹുല്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമല്ല, വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.
വൈകിട്ട് അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് കുത്തനെ ഉയരുന്നത് ബിജെപിയെ സഹായിക്കാന്‍ ആണെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പോളിംഗ് ബൂത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ രാഹുല്‍ ഗാന്ധി ചോദിക്കുമ്പോള്‍, സ്വകാര്യത എന്ന പരിച ഉപയോഗിച്ചാണ് കമ്മീഷന് തടയുന്നത്. പരേതര്‍ എന്ന് രേഖപ്പെടുത്തി പട്ടികയില്‍ നിന്നും വെട്ടി നിരത്തപ്പെട്ടവര്‍ സുപ്രിം കോടതിയില്‍ നേരിട്ട് ഹാജരായതിനെ പറ്റിയും മൗനമായിരുന്നു ഉത്തരം . ഒരേ വോട്ടര്‍ വിവിധ ബൂത്തുകളിലും വിവിധ സംസ്ഥാനങ്ങളിലും ഉണ്ടായത് എങ്ങനെയെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമില്ല. വീഴ്ച സംഭവിച്ചു എന്നതില്‍ പരോക്ഷ സമ്മതവുമായി ഇറക്കിയ വാര്‍ത്താ കുറിപ്പിലെ വാചകങ്ങള്‍ പോലും വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായില്ല. രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശനങ്ങളില്‍ അന്വേഷണമില്ല എന്നത് മാത്രമായിരുന്നു കൃത്യമായ മറുപടി .
-
Film3 days ago
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം
-
india3 days ago
കുവൈത്ത് വിഷമദ്യ ദുരന്തം: ചികിത്സയിലുള്ളവരെ നാടുകടത്തിയേക്കും
-
crime3 days ago
പഞ്ചാബില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെടുത്തി
-
india3 days ago
ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുദര്ശന് റെഡ്ഡിക്ക് ആശംസകള്‍ നേര്‍ന്ന് എം.കെ സ്റ്റാലിന്
-
india3 days ago
399 രൂപയ്ക്ക് ഓപ്പണ്‍എഐ; ഇന്ത്യയില്‍ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ‘ചാറ്റ്ജിപിടി ഗോ’ പ്ലാന്‍ പുറത്തിറക്കി
-
kerala3 days ago
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: കരാറുകാരെ നിയമിച്ചു, വീടുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും
-
india3 days ago
യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
-
kerala3 days ago
യുവഡോക്ടറെ പീഡിപ്പിച്ചെന്ന കേസ്: വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി