Views
മോദി കാലഘട്ടത്തിലെ പരാജയത്തിന്റെ കണക്കെടുപ്പ്

സോഷ്യല്‍ ഓഡിറ്റ് /ഡോ. രാംപുനിയാനി
ഇയ്യിടെ ലോക്‌സഭയില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ച മോദി സര്‍ക്കാറിന്റെ നയങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്നതായിരുന്നു. അഴിമതി നിയന്ത്രിക്കുന്നതിലും വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതിലും മുഴുവന്‍ പൗരന്മാരുടെയും എക്കൗണ്ടുകളില്‍ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിലും യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വിലക്കയറ്റം നിയന്ത്രിക്കുന്നതിലും കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിലും തുടങ്ങി എല്ലാ നിലയിലും പരാജയപ്പെട്ടിരിക്കുകയാണ് മോദി സര്‍ക്കാര്‍. ചര്‍ച്ച നയിച്ച രാഹുല്‍ ഗാന്ധി ഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാറിന്റെ തലയില്‍ ആണിയടിക്കുന്നതായിരുന്നു. സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന വിദ്വേഷവും അക്രമവും ഉയര്‍ത്തിക്കാട്ടേണ്ടതിന്റെ ആവശ്യകതയും പ്രത്യേകിച്ചും, വര്‍ധിച്ചുവരുന്ന ഭയപ്പെടുത്തലുകളും മതന്യൂനപക്ഷങ്ങളെ പാര്‍ശ്വവത്കരിക്കുന്നതുമുള്‍പ്പെടെയുള്ള മറ്റു പ്രശ്‌നങ്ങളും ശ്രദ്ധേയമായിരുന്നു.
മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിച്ച ഇക്കാര്യങ്ങള്‍ ഒരു റിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. മോദി സര്‍ക്കാറിന്റെ നാലാം വാര്‍ഷിക വേളയില്‍ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളില്‍ ഇത് പരാമര്‍ശിക്കുന്നു. ജോണ്‍ ദയാല്‍, ലീന ദബിറു, ശബ്‌നം ഹാഷ്മി തുടങ്ങിയവര്‍ എഡിറ്റ് ചെയ്ത ‘വിദ്വേഷത്തിന്റെ ഇന്ത്യ’ എന്ന ഉചിതമായ തലക്കെട്ടോടെയുള്ള പുസ്തകം ശ്രദ്ധേയമാണ്. ദേശീയോദ്ഗ്രഥനവും സാമുദായിക സൗഹാര്‍ദവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എഴുത്തുകാരും ആക്ടിവിസ്റ്റുകളും ചേര്‍ന്ന് ലേഖനങ്ങളെഴുതിയതിനാല്‍ ഈ റിപ്പോര്‍ട്ട് ഏറെ ശ്രദ്ധേയമാണ്. ഭരണകക്ഷിയായ മോദി സര്‍ക്കാറിനെ അതിസൂക്ഷ്മമായി വിമര്‍ശിക്കുന്ന 22 എഴുത്തുകാരുടെ കൃത്യമായ രേഖപ്പെടുത്തലാണിത്.
മോദി സര്‍ക്കാറിന്റെ കഴിഞ്ഞ നാല് വര്‍ഷത്തെ സംഭവവികാസങ്ങള്‍ വിശാലമായ ക്യാന്‍വാസില്‍ വരച്ചുവെക്കുന്നതാണ് റിപ്പോര്‍ട്ട്. ആശങ്കയുടെ പ്രശ്‌നം, കാലാള്‍ പടയാളികള്‍ (ആള്‍ക്കൂട്ട ആക്രമണം) എന്നിവ വളരെ സജീവമാണെന്നും നശീകരണത്തിന്റെ സൃഷ്ടിപ്പും നന്നായി രേഖപ്പെടുത്തുന്നുണ്ട്. ഈ ജനക്കൂട്ടം സ്വാഭാവികമാണെന്ന് തോന്നുമെങ്കിലും അവര്‍ വിദഗ്ധമായി സംഘടിപ്പിക്കപ്പെട്ടവരാണ്. അവരെ നിഗൂഢമായി സജീവമാക്കുകയും ഭരണാധികാരികളില്‍ നിന്ന് ശക്തമായ പ്രോത്സാഹനം ലഭിക്കുകയും ചെയ്യും. അവര്‍ നിയമങ്ങള്‍ കൈയിലെടുക്കുന്നു. അവര്‍ക്കറിയാം അവരതില്‍ നിന്ന് അകലെയാണെന്ന്. പക്ഷപാതപരമായ ഘടനകളെ പ്രോത്സാഹിപ്പിക്കുന്ന മിത്തുകള്‍ നിയമം കയ്യിലെടുക്കാനും അക്രമം അഴിച്ചുവിടാനും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ഭയപ്പെടുത്താനും ആള്‍ക്കൂട്ടത്തെ ധൈര്യവാന്‍മാരാക്കുന്ന മോദി സര്‍ക്കാറിന്റെ നയം റിപ്പോര്‍ട്ടില്‍ എഡിറ്റര്‍മാര്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
‘ഇന്ത്യയുടെ ആശയം’ സംരക്ഷിക്കുന്നതിന് എഴുത്തുകാരുടെ അത്യധികം സെന്‍സിറ്റീവും ആഴത്തിലുള്ളതുമായ ഉത്കണ്ഠ പ്രകടമാക്കുന്നതാണ് റിപ്പോര്‍ട്ട്. പൗരാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ഭീതിയുടെയും സ്ഥിതിവിവര കണക്കുകള്‍ ഇതിലുണ്ട്. നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭിന്നതയുടെ ഹിന്ദുത്വ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നതിന്റെയും അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്ന സംസ്‌കാരത്തിന്റെയും സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ എതിര്‍ക്കുന്നതിന്റെയുമൊക്കെ സര്‍വവശങ്ങളും ലേഖനത്തില്‍ പ്രതിപാദിക്കുന്നു. ‘ആള്‍ക്കൂട്ടക്കൊലയും വിദ്വേഷത്തിന്റെ മറ്റ് അനന്തരഫലങ്ങളും’ എന്ന ജോണ്‍ ദയാലിന്റെ ലേഖനം സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങളുടെ നേര്‍സാക്ഷ്യം വരച്ചുകാണിക്കുന്നതാണ്. അക്രമം സ്വാഭാവികമല്ല, തെറ്റിദ്ധാരണകള്‍ പരക്കുന്നതിന്റെ അനന്തരഫലമാണത്. ഇതിന്റെ ആകെത്തുക സമൂഹത്തില്‍ വിദ്വേഷം പരത്തുകയെന്നതാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്നതെങ്ങനെയായിരുന്നെന്ന് നമ്മോട് പറയുന്ന ലേഖനങ്ങളുണ്ട്. സാമൂഹ്യ ഇടം ആഴത്തില്‍ വര്‍ഗീയവത്കരിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്ന അവസ്ഥ വിശദീകരിക്കുകയാണ് ഹര്‍ഷ് മന്ദറിന്റെ ‘വിദ്വേഷത്തിന്റെ രാഷ്ട്രം’.
പുരാതന ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറി (മനുഷ്യ ശരീരത്തില്‍ ആനയുടെ തലയുള്ള ഗണപതിയെ ഉദ്ദേശിച്ച്) നിലവിലുണ്ടായിരുന്നുവെന്ന് നമ്മുടെ പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ ഭാവനയില്‍ കാണേണ്ടത് ഭരണനിര്‍വഹണം നടത്തുന്നവര്‍തന്നെ അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുകയും കഴിഞ്ഞകാലത്തെ മഹത്വപ്പെടുത്തുകയുമാണെന്നാണ്. ഈ മഹത്വപ്പെടുത്തല്‍ നമ്മോട് പറയുന്നത് പുഷ്പക വിമാനത്തിന്റെ സാന്നിധ്യത്തെക്കുറിച്ചും വൈഫൈ, ടെലിവിഷന്‍ തുടങ്ങി നിങ്ങള്‍ക്കെന്തുണ്ട് അതിനെക്കുറിച്ചൊക്കെയാണ്. എഴുത്തുകാരായ ജൗഹര്‍ റാസ, ഡോ. സുര്‍ജിത് സിങ് എന്നിവര്‍ നമ്മുടെ നേതാക്കളുടെ ഇത്തരം രസകരമായ ഔദ്യോഗിക പ്രഖ്യാപനങ്ങളുടെ ലിസ്റ്റ് തന്നെ തയാറാക്കിയിട്ടുണ്ട്. ഇത് നമ്മോട് പറയുന്നത് ഇക്കാര്യങ്ങള്‍ വെറും പ്രസ്താവനയുടേത് മാത്രമല്ല, നമ്മുടെ ശാസ്ത്ര നയം, ശാസ്ത്ര ഗവേഷണ വിഷയങ്ങളിലെ ധനവിനിയോഗം ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ മേഖലകളില്‍ നിന്ന് വഴിതിരിച്ചുവിടുകയുമാണ്. പഞ്ചഗവ്യ (പശുവിന്റെ ചാണകം, മൂത്രം, പാല്‍, തൈര്, നെയ്യ് എന്നിവയുടെ ഒരു മിശ്രിതം) യുടെ ഗവേഷണത്തിനായി ഉന്നതതല സമിതിയുടെ കീഴില്‍ വലിയ തുക ചെലവഴിക്കുകയാണ്. നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉയര്‍ത്തിപ്പിടിച്ചതും ഭരണഘടനയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതുമായ ശാസ്ത്രീയതയുടെ മുഴുവന്‍ പാരമ്പര്യവും ഈ സര്‍ക്കാറിന്റെ ഹാസ്യാത്മക നയങ്ങളിലൂടെ മുന്നോട്ടുപോകുകയാണ്.
വിദ്യാഭ്യാസ സമ്പ്രദായം വളരെ വേഗത്തിലാണ് വര്‍ഗീയവത്കരിച്ചുകൊണ്ടിരിക്കുന്നത്. ഹൈന്ദവ രാജാക്കന്മാരെ മഹത്വവത്കരിക്കുന്നതും മറ്റുള്ളവരെ പൈശാചികരായി കാണുന്നതുമായ മോദി സര്‍ക്കാറിന്റെ അജണ്ടയുടെ ഭാഗമായുള്ള വിദ്യാഭ്യാസ പാഠ്യപദ്ധതി സമൂഹത്തില്‍ ഒരു ഭ്രാന്തന്‍ വീക്ഷണം പ്രോത്സാഹിപ്പിക്കുകയാണ്. കെരാന്‍ ഗബ്രിയേല്‍ ഇതേക്കുറിച്ച് വ്യക്തമായ രേഖ നല്‍കുന്നുണ്ട്. തന്റെ ‘ദി ഐഡിയ ഓഫ് ഇന്ത്യ: ദി കെയ്‌സ് ഓഫ് പ്ലൂരാലിറ്റി’യില്‍ നമ്മുടെ ബഹുമുഖ പാരമ്പര്യങ്ങള്‍ ഊന്നിപ്പറഞ്ഞ് രാജ്യത്തിന്റെ വൈവിധ്യത്തെ ഉയര്‍ത്തിപ്പിടിച്ചതിന് കെ സച്ചിതാനന്ദനെ ആക്രമിക്കുകയുണ്ടായി. ‘ഫാസിസ്റ്റ് ഭരണത്തിലെ ആദിവാസികള്‍’ എന്ന തലക്കെട്ടില്‍ ഗോള്‍ഡി ജോര്‍ജ് വളരെ അവഗണിക്കപ്പെട്ട വിഭാഗമായ ആദിവാസികളുടെ അവസ്ഥ വരച്ചിടുന്നു. സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനെയാണ് കവിതാ കൃഷ്ണന്‍ വിശദീകരിക്കുന്നത്. അതേസമയം, മാധ്യമങ്ങളുമായും ജുഡീഷ്യറിയുമായും ബന്ധപ്പെട്ട നയങ്ങള്‍ നമ്മുടെ ദേശീയ ധാര്‍മ്മികതയുടെ സ്വാധീനം വളരെയേറെ അസ്വസ്ഥമാക്കുന്ന വായനയാണ്.
ഇതുമാത്രമല്ല, ആവിഷ്‌കാര സ്വാതന്ത്ര്യം, വിദ്യാഭ്യാസ മേഖലയിലെ കടന്നുകയറ്റം, വിദ്വേഷം, മുസ്‌ലിംകളെ ലക്ഷ്യംവെച്ചുള്ള ആക്രമണം, ക്രിസ്ത്യാനികള്‍ക്കും ദലിതര്‍ക്കും നേരെയുള്ള അതിക്രമം, പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലകള്‍, സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണം തുടങ്ങി പൗര സമൂഹത്തിനു നേരെയുണ്ടാകുന്ന നിര്‍ണായക ആക്രമണത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് പത്രാധിപന്മാര്‍ കഠിന ജോലിയാണ് നടത്തുന്നത്. നമ്മുടെ രാജ്യത്തിനെതിരെ ഉയര്‍ന്നുവരുന്ന പ്രവണതകള്‍ മനസ്സിലാക്കുന്നതിന്റെ വിലപ്പെട്ട വിഭവമാണ് സംഭവങ്ങളുടെ ഈ സംഗ്രഹം. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ആഴത്തിലുള്ള ഒരു ചിത്രം അവതരിപ്പിക്കുന്നു ഈ റിപ്പോര്‍ട്ട്. ‘വ്യത്യസ്തമായൊരു പാര്‍ട്ടിയാണ് ബി.ജെ.പി’ എന്ന വസ്തുത റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവരുന്നു. അവരുടെ മാതൃ സംഘടനയായ ആര്‍.എസ്.എസ് പ്രഖ്യാപിച്ചതുപോലെ ഹിന്ദു ദേശീയതയുടെ രാഷ്ട്രീയമാണ് അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ബി.ജെ.പി ഭരണത്തില്‍ സംരക്ഷണവും പ്രോത്സാഹനവും ആവശ്യമായ ‘ഇന്ത്യ എന്ന ആശയ’ത്തിന് വ്യാപകമായ നാശം വരുത്തിയിട്ടുണ്ട്. തീര്‍ച്ചയായും ഈ പതിപ്പ് മനുഷ്യാവകാശവും ഇന്ത്യന്‍ ഭരണഘടനയും സംരക്ഷിക്കുന്നതിലും മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ എന്ന ആശയം നടപ്പിലാക്കാനും പ്രതിജ്ഞാബദ്ധരായവരെല്ലാം വായിച്ചിരിക്കേണ്ടതാണ്.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
-
kerala3 days ago
എറണാകുളം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സ്ഥലം വിട്ട് കൊടുത്തവര്‍ക്ക് ജപ്തി നോട്ടീസ് അയച്ച് റവന്യൂവകുപ്പ്
-
kerala11 hours ago
ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ ഷാഫി പറമ്പിലിന് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം
-
News3 days ago
യമനില്‍ മാധ്യമസ്ഥാപനത്തിന് നേരെ ഇസ്രായേല്‍ ആക്രമണം; 33 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
-
kerala2 days ago
ഇലക്ട്രിക് സ്കൂട്ടറിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം; ഉപഭോക്തൃ കോടതിയെ സമീപിച്ച് യുവാവ്
-
india3 days ago
മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പോരാട്ടത്തിൽ എന്നും കൂടെയുണ്ടാകും : കപിൽ സിബൽ
-
india3 days ago
വഖഫ് ഭേദഗതി നിയമം; ഭാഗിക സ്റ്റേ സ്വാഗതാര്‍ഹം, പൂര്‍ണമായും പിന്‍വലിക്കണം; മുസ്ലിം യൂത്ത് ലീഗ്
-
kerala3 days ago
ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; 28 പേര്‍ക്ക് പരിക്ക്; 9 പേരുടെ നില ഗുരുതരം
-
india2 days ago
ഗൂഢലക്ഷ്യങ്ങള്ക്കുള്ള കോടതി മുന്നറിയിപ്പ്