തദ്ദേശ തെരഞ്ഞെടുപ്പ്: തൃണമൂലിനെ പരാജയപ്പെടുത്താന്‍ ബംഗാളില്‍ സി.പി.എം-ബി.ജെ.പിയുമായി സഖ്യം

നന്ദിഗ്രാം: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍
ബി.ജെ.പിയുമായി കൈക്കോര്‍ത്ത് സി.പി.എം. പശ്ചിമ ബംഗാളിലെ  നന്ദിഗ്രാം ജില്ലാ പരിഷത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ചിരവൈരികളായ ബി.ജെ.പി കൂട്ടുപിടിച്ച് മല്‍സരിക്കാനുറച്ച് സി.പി.എം പ്രാദേശിക നേതൃത്വം. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണത്തെ അതിജീവിക്കാനാണ് വേണ്ടിയാണ് ബി.ജെ.പിയുമായി സഹകരിക്കുന്നത് എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വാദം.

നന്ദിഗ്രാമിലെ കര്‍ഷകര്‍ക്കെതിരെയുള്ള പൊലീസ് അതിക്രമമായിരുന്നു മൂന്നു പതിറ്റാണ്ടിലധികം അധികാരത്തിലിരുന്ന ഇടതിനെ താഴെയിറക്കിയതില്‍ പ്രധാന കാരണം. അധികാരം നഷ്ടമായ ശേഷം ബംഗാളില്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് സി.പി.എം. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പോലും തൃണമൂല്‍ പ്രവര്‍ത്തകരുടെ ഭീഷണിയെതുടര്‍ന്ന് സി.പി.എമ്മിന് സാധിക്കുന്നില്ല.

തുടര്‍ന്ന് തൃണമൂലിനെതിരെ വിശാല പ്രതിപക്ഷ ഐക്യമെന്ന പുതിയ ആശയവുമായി സി.പി.എം, ബി.ജെ.പിയും കോണ്‍ഗ്രസുംഅടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളെ
കൂട്ടുപിടിച്ച് യോഗം ചേരുകയായിരുന്നു. പത്രിക സമര്‍പ്പിക്കാന്‍ കഴിയാത്ത വാര്‍ഡുകളില്‍ പരസ്പരം സാഹായിക്കാമെന്ന് യോഗം തീരുമാനിച്ചു. മമതാബാനര്‍ജിയുടെ അക്രമരാഷ്ട്രീയത്തിനെതിരെ ഒന്നിച്ചുപോരാടുമെന്ന് മുകളിലേക്ക് കയ്യുയര്‍ത്തിയാണ് നേതാക്കള്‍ യോഗസ്ഥലത്തുനിന്ന് പിരിഞ്ഞത്. പ്രാദേശിക നേതൃത്വത്തിന്റെ പുതിയ നീക്കം വിവാദമാക്കേണ്ടെന്നാണ് സി.പി.എം സംസ്ഥാനനേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയത്