പാലക്കാട് നഗരസഭയില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി

പാലക്കാട്: ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ യു.ഡി.എഫിന്റെ നാലാമത്തെ അവിശ്വാസവും പാസായി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ ദിവ്യക്ക് ഇതോടെ സ്ഥാനം നഷ്ടമാവും. അഞ്ചിനെതിരെ രണ്ട് വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്.

ബി.ജെ.പിയുടെ ഒരംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. നേരത്തെ വികസനകാര്യ ക്ഷേമകാര്യ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയങ്ങള്‍ പാസായിരുന്നു. നഗരസഭാ വൈസ് ചെയര്‍മാനെതിരെയും ചെയര്‍പേഴ്‌സണെതിരെയും അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ അടുത്ത നീക്കം.

SHARE