സൊമാലിയയിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ സ്‌ഫോടനം; അഞ്ചു മരണം

മൊഗദിഷു: സൊമാലിയയിലെ ബാരാവെയില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടന സമയത്ത് സ്‌റ്റേഡിയം നിറയെ ആളുകളായിരുന്നത് മരണസംഖ്യ ഉയരാന്‍ കാരണമായി. ഗുരുതരമായി പരിക്കേറ്റ എട്ടുപേര്‍ പ്രദേശത്തെ ആസ്പത്രിയില്‍ ചികിത്സയിലാണ്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദ സംഘമായ അല്‍ ഷബാബ് ഏറ്റെടുത്തു. സൊമാലിയന്‍ തലസ്ഥാനമായ മൊഗദിഷുവില്‍ പലപ്പോഴും അല്‍ ഷബാബിന്റെ ആക്രമണം ശക്തമാണ്.

SHARE