അങ്കനവാടിയിലെ കറിപ്പാത്രത്തില്‍ വീണ് കുട്ടി മരിച്ചു

അങ്കനവാടിയിലെ കറിപ്പാത്രത്തില്‍ വീണ് കുട്ടി മരിച്ചു

ഭോപ്പാല്‍: അങ്കണവാടിയിലെ പരിപ്പുകറി പാത്രത്തില്‍ വീണ് അഞ്ചുവയസുകാരി മരിച്ചു. മധ്യപ്രദേശിലെ ശഹ്‌ഡോല്‍ ജില്ലയിലാണ് സംഭവം. കറിപ്പാത്രത്തില്‍ വീണ കുട്ടി ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുട്ടി അറിയാതെ കാല്‍ വഴുതി പാത്രത്തില്‍ വീണതാവാമെന്നാണ് നിഗമനം.

അങ്കണവാടിയിലെ സഹായിയായ കൈസി ബൈഗയാണ് കുട്ടിയെ പാത്രത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. പാചകപ്പുരയോടു ചേര്‍ന്ന മുറിയില്‍ അരിയെടുക്കാന്‍ പോയപ്പോള്‍ കുട്ടിയുടെ നിലവിളി കേള്‍ക്കുകയായിരുന്നു. കുട്ടിയുടെ അച്ഛനെ വിവരമറിയിക്കുകയും ജില്ലാ ആസ്പത്രിയിലെത്തിക്കുകയുമായിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ആസ്പത്രിയില്‍ നാലു ദിവസം ചികിത്സയില്‍ കഴിഞ്ഞെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല. തുടര്‍ന്ന് ആസ്പത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസ് കുട്ടിയെ മികച്ച ചികിത്സക്കായി ജബല്‍പ്പൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ചികിത്സക്കിടെ ചൊവ്വാഴ്ച വൈകുന്നേരം കുട്ടി മരണത്തിന് കീഴടങ്ങി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. എന്തെങ്കിലും തരത്തിലുള്ള സംശയാസ്പദ സാഹചര്യം കാണുകയാണെങ്കില്‍ നടപടിയെടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY