അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ പീഡിപ്പിച്ചു; മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തി

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ പീഡിപ്പിച്ചു; മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തി

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു കൊലപ്പെടുത്തി. ക്രൂരമായി പീഡിപ്പിച്ച ശേഷം വിദ്യാര്‍ത്ഥിനിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു.

അസമിലെ നഗാവ് ജില്ലയിലാണ് രാജ്യത്തെ നടുക്കിയ സംഭവം. 90 ശതമാനവും പൊള്ളലേറ്റ പെണ്‍കുട്ടിയെ നഗാവ് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റു ചെയ്തു. മൂന്നാമത്തെ വിദ്യാര്‍ത്ഥിക്കായി അന്വേഷണം തുടരുകയാണ്.

സ്‌കൂളില്‍ നിന്നും പെണ്‍കുട്ടിയെ പിന്തുടര്‍ന്ന മൂന്നംഗസംഘം വീട്ടിലെത്തിയ പെണ്‍കുട്ടിയെ കടന്നാക്രമിക്കുകയായിരുന്നു. പീഡിപ്പിച്ചതിനു ശേഷം പെണ്‍കുട്ടിയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി.

വീടിനുള്ളില്‍ നിന്നും തീയും പുകയും ഉയരുന്നതു കണ്ട മാതാവും അയല്‍വാസികളും ചേര്‍ന്ന് കുട്ടിയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂളിലെ സഹപാഠികളാണ് തന്നെ ആക്രമിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

കുറ്റവാളികളായ മൂന്നു വിദ്യാര്‍ത്ഥികളും പെണ്‍കുട്ടിയുടെ അതേ ഗ്രാമത്തില്‍ നിന്നുള്ളവര്‍ തന്നെയാണെന്ന് പൊലീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY