Connect with us

crime

കോഴിക്കോട് പ്ലസ്ടു വിദ്യാര്‍ഥിനിയെ നിരന്തരം പീഡിപ്പിച്ചു; സഹോദരന്‍ പിടിയില്‍

രണ്ടുവര്‍ഷത്തോളമായി വിദ്യാര്‍ഥിനിയെ സഹോദരന്‍ പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് വിവരം

Published

on

കോഴിക്കോട് താമരശ്ശേരിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ സഹോദരന്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടില്‍വെച്ച് സഹോദരന്‍ നിരന്തരം പീഡിപ്പിച്ചു എന്നാണ് വിദ്യാര്‍ഥിനി പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

രണ്ടുവര്‍ഷത്തോളമായി വിദ്യാര്‍ഥിനിയെ സഹോദരന്‍ പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് വിവരം. കഴിഞ്ഞദിവസമാണ് പെണ്‍കുട്ടി ഇക്കാര്യം കൂട്ടുകാരിയോട് പറയുന്നത്. തുടര്‍ന്ന് കൂട്ടുകാരി സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചു. അവര്‍ ചോദിച്ചപ്പോള്‍ വിവരങ്ങള്‍ സത്യമാണെന്ന് പെണ്‍കുട്ടി തുറന്ന് സമ്മതിച്ചു. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെ വിവരം അറിയിച്ചു.

ചൈല്‍ഡ് ലൈനാണ് പൊലീസിനെ ഇക്കാര്യം അറിയിച്ചത്. പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത സഹോദരനെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പഞ്ചാബില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെടുത്തി

പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി.

Published

on

പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി. കുഞ്ഞിന്റെ അമ്മ കാമുകനോടൊപ്പം ഒളിച്ചോടിയതിന് പിന്നാലെയായിരുന്നു കൊലപാതകം നടന്നത്.
മൂന്നാം വിവാഹത്തിന് ശേഷമായിരുന്നു കുഞ്ഞിന്റെ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടിയതെന്ന് ജലന്ധര്‍ റൂറല്‍ എസ്പി ഡി. സരബ്ജിത് സിങ് റായ് പറഞ്ഞു. കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ചാണ് കാമുകന്റെ കൂടെ യുവതി ഒളിച്ചോടിയത്.
അമ്മയില്ലാത്തതു കാരണം കുഞ്ഞ് നിരന്തരമായി കരയുമായിരുന്നു. കുഞ്ഞിനെ പരിപാലിക്കാന്‍ കഴിയാതെ വന്ന യുവതിയുട പിതാവും മാതാവും ചേര്‍ന്ന് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കൊലപാതകം നടത്തിയതിനു ശേഷം മൃതദേഹം ദേശീയപാതയിലെ കലുങ്കില്‍ അവര്‍ വലിച്ചെറിയുകയായിരുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. പ്രതികളെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി സരബ്ജിത് റായ് പറഞ്ഞു.

Continue Reading

crime

ഭര്‍ത്താവിന്റെ മൃതദേഹം വീപ്പയില്‍ കണ്ടെത്തി; ഭാര്യയും മൂന്ന് മക്കളെയും കാണാനില്ല

Published

on

ആള്‍വാറിലെ തിജാര ജില്ലയിലെ ആദര്‍ശ് കോളനിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവാവിന്റെ മൃതദേഹം വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തി. അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഉത്തര്‍പ്രദേശ് സ്വദേശിയായ ഹന്‍സ്രാജിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഏകദേശം ഒന്നരമാസം മുന്‍പാണ് ഇഷ്ടികക്കല്ല് നിര്‍മാണ ജോലിക്കാരനായ ഇയാള്‍ ഇവിടെ താമസിക്കാനെത്തിയത്.

ഹന്‍സാജിനൊപ്പമുണ്ടായിരുന്ന ഭാര്യയും മൂന്ന് മക്കളെ കണാനില്ല. ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിന്റെ ഉടമ ഒന്നാം നിലയിലേക്ക് എത്തിയപ്പോഴാണ് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയപ്പോള്‍ ടെറസിലുള്ള വീപ്പയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വീപ്പയ്ക്ക് മുകളില്‍ വലിയ കല്ല് കയറ്റിവെച്ച നിലയിലാണ് മൃതദേഹം മറച്ചുവെച്ചിരുന്നത്. ദുര്‍ഗന്ധം പുറത്തേക്ക് വരാതിരിക്കാനായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു.

Continue Reading

crime

കോഴിക്കോട് 237 ഗ്രാം എംഡിഎംഎ പിടിക്കൂടി

Published

on

കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി ഒരാളെ പിടിക്കൂടി. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാന്‍സാഫിന്റെ പിടിയിലായത്. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ ബംഗളൂരുവില്‍ നിന്ന് ലഹരിയെത്തിച്ചുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘവും ഫറോക്ക് പൊലീസും പരിശോധന നടത്തിയത്.

പൊലീസ് പരിശോധനക്കെത്തിയതറിഞ്ഞ് കൂടെയുണ്ടായിരുന്ന ഓടിരക്ഷപ്പെടുകയായിരുന്നു. അയാള്‍ക്കായുള്ള അനേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് നിന്നും ഡാന്‍സാഫ് സംഘം പിടിക്കൂടുന്ന ആറാമത്തെ കേസാണ് ഇത്.

ഓണം പ്രമാണിച്ചാണ് നഗരത്തില്‍ ഇത്രതോതില്‍ ലഹരിയെത്തുന്നതെന്നും നഗരത്തില്‍ ശക്തമായ പരിശോധനകള്‍ നടത്തുമെന്നും പൊലീസ് അറിയിച്ചു. തിരുവന്തപുരത്ത് 58 ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയിലായിരുന്നു. ബംഗളൂരുവില്‍ നിന്ന് എത്തിച്ച എംഡിഎംഎയാണ് സംഘം പിടിക്കൂടിയത്. അറസ്റ്റിലായവര്‍ നേരത്തെയും ലഹരി കടത്ത് കേസില്‍ പിടിക്കൂടിയിരുന്ന പ്രതികളാണെന്ന് ഡാന്‍സാഫ് അറിയിച്ചു.

Continue Reading

Trending