കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം; തിരിച്ചടവ് കാലാവധി അഞ്ച് വര്‍ഷമാക്കി

കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം; തിരിച്ചടവ് കാലാവധി അഞ്ച് വര്‍ഷമാക്കി

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന ഗുരുതരമായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക കടങ്ങളുടെ പലിശക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലുണ്ടായ കനത്ത നഷ്ടം കണക്കിലെടുത്ത് തിരിച്ചടവ് കാലാവധി അഞ്ചു വര്‍ഷത്തേക്ക് പുനഃക്രമീകരിക്കാനും സംസ്ഥാനതല ബാങ്കേഴ്‌സ് അവലോകന യോഗം തീരുമാനിച്ചു.

2.8 ലക്ഷം കര്‍ഷകരുടെ 46,000 ഹെക്ടര്‍ ഭൂമിയിലെ കൃഷിയാണ് നശിച്ചത്. പ്രാഥമിക വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 1050 കോടിയുടെ കൃഷിനാശമാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഉരുള്‍പൊട്ടല്‍ മേഖലകളില്‍ പ്രളയ ജലം ഇറങ്ങിയതിന് ശേഷം മാത്രമേ യഥാര്‍ഥ നാശനഷ്ടം കണക്കാക്കാന്‍ കഴിയുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്.

NO COMMENTS

LEAVE A REPLY