കുളിക്കാനിറങ്ങിയ നാല് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

പാറ്റ്‌ന: ബീഹാറിലെ മുന്‍ജര്‍ ജില്ലയില്‍ നാല് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. മരിച്ചവരെല്ലാം പെണ്‍കുട്ടികളാണ്. മുന്‍ജര്‍ ജില്ലയിലെ ബഡോര ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. കുളിക്കാന്‍ കുളത്തിലിറങ്ങിയ കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു.

നാട്ടുകാരാണ് ആദ്യം സംഭവസ്ഥലത്ത് എത്തിയത്. പിന്നീട് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

SHARE