ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് കോടതിയില്‍ ഹാജരാക്കുന്നത്.

പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കുക. ഇന്ന് ഉച്ചക്ക് 2.30നാണ് ഫ്രാങ്കോയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ബിഷപ്പിനെ ഇനിയും കസ്റ്റഡിയില്‍ വേണ്ടെന്ന് പൊലീസ് നിലപാട് സ്വീകരിക്കുമെന്നാണ് വിവരം.

അതേസമയം, ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ച പ്രധാന ആവശ്യം. മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയേക്കും.

SHARE